Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റു രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം..?ചൈന ഒറ്റപ്പെടുന്നു..?സഹതാപം മുതലെടുക്കുന്നെന്ന് ആരോപണം

ചൈനയേക്കാള്‍ ദുര്‍ബലമാണ് ഇന്ത്യയെന്നും പരാമര്‍ശം

ദില്ലി:ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്നതെന്ന് ചൈനയുടെ ആരോപണം. ചൈനയെ അപേക്ഷിച്ച് ഇന്ത്യ ദുര്‍ബലമായ രാജ്യമാണ്. ഈ സിംപതി മറ്റു രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതിന് ഒരു കാരണമാണെന്നും ചൈനയിലെ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

പാശ്ചാത്യ മാധ്യമങ്ങളില്‍ ഇന്ത്യ ഇരയാണ്. ചൈന വില്ലനുമാണ്. ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ചൈനയുടെ സ്ഥലത്ത് കടന്നാക്രമണം നടത്തിയത്.ജനാധിപത്യമെന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇന്ത്യ. ഇതൊക്കെ പാശ്ചാത്യ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. അതിര്‍ത്തി തര്‍ക്കത്തിന് തുടക്കം കുറിച്ചത് ഇന്ത്യയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. അഹിംസ എന്ന സിദ്ധാന്തത്തിലൂന്നിയാണ് ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്. ഈ പ്രതിച്ഛായയാണ് ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.

modi-china

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക്ലയില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. കഴിഞ്ഞ 40 ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഡോക്ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+