കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് അതുല്യ നേട്ടം; അമേരിക്കയുടെ നാറ്റോ ഇതര പങ്കാളി... ബൈഡന്റെ ലക്ഷ്യങ്ങള്‍ ഇതാണ്

Google Oneindia Malayalam News

വാഷിങ്ടണ്‍: ഗള്‍ഫിലെ മിക്ക രാജ്യങ്ങളും അമേരിക്കയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവരാണ്. എന്നാല്‍ ഖത്തര്‍ അമേരിക്കക്ക് നല്‍കുന്ന സഹായം ചെറുതല്ല. പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച രാജ്യമാണ് ഖത്തര്‍. അതിന് ഖത്തറിന് കഴിഞ്ഞത്, അമേരിക്കയുമായും അമേരിക്കന്‍ ശത്രുക്കളുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്നത് കൊണ്ടാണ്.

കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ ഖത്തര്‍ അമീറിന്റെ സാന്നിധ്യത്തില്‍ സുപ്രധാന പ്രഖ്യാപനം പ്രസിഡന്റ് ജോ ബൈഡന്‍ നടത്തി. ഖത്തറിനെ അമേരിക്കയുടെ നാറ്റോ ഇതര പങ്കാളിയായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഖത്തറിന് ഏറെ ഗുണം ചെയ്യും. അതേസമയം, ജോ ബൈഡന് ഇതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...

യുഎഇയുടെ വന്‍ പ്രഖ്യാപനം; വ്യവസായ ലോകത്ത് സുപ്രധാന ചര്‍ച്ച, വാരാന്ത്യ അവധി മാറ്റിയ പിന്നാലെ...യുഎഇയുടെ വന്‍ പ്രഖ്യാപനം; വ്യവസായ ലോകത്ത് സുപ്രധാന ചര്‍ച്ച, വാരാന്ത്യ അവധി മാറ്റിയ പിന്നാലെ...

1

ചൊവ്വാഴ്ചയാണ് ഖത്തര്‍ അമീര്‍ വാഷിങ്ടണിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയത്. ഖത്തറിനെ പ്രധാന നാറ്റോ ഇതര പങ്കാളിയായി ബൈഡന്‍ പ്രഖ്യാപിച്ചു. അമേരിക്ക ഈ ഗണത്തില്‍ പരിഗണിക്കുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ബഹ്‌റൈനും കുവൈത്തും നേരത്തെ അമേരിക്കയുടെ നാറ്റോ ഇതര സഖ്യരാജ്യങ്ങളാണ്.

2

അമേരിക്ക പ്രതിസന്ധി നേരിട്ട വേളയില്‍ ഖത്തര്‍ സഹായത്തിനെത്തിയതാണ് ഖത്തറിനെ ആദരിക്കാന്‍ കാരണം എന്ന് വിലയിരുത്തപ്പെടുന്നു. യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനില്‍ നിന്ന് മടങ്ങാന്‍ അമേരിക്കക്ക് വഴിയൊരുക്കിയത് ഖത്തറാണ്. താലിബാനുമായുള്ള ചര്‍ച്ചയ്ക്കുള്ള വേദി ദോഹയായിരുന്നു. താലിബാന്‍-അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറില്‍ വച്ചാണ് ചര്‍ച്ചകള്‍ നടത്തിയതും സമാധാന കരാറിലെത്തിയതും.

3

അമേരിക്കയുടെ സഖ്യരാജ്യമാണ് ഇസ്രായേല്‍. എന്നാല്‍ ഇസ്രായേലുമായി ഖത്തര്‍ നയതന്ത്ര ബന്ധം സൂക്ഷിക്കുന്നില്ല. പക്ഷേ, പശ്ചിമേഷ്യയില്‍ കടുത്ത വൈരത്തിലുള്ള ഇസ്രായേലും പലസ്തീനും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ സമാധാന നീക്കത്തിന് അമേരിക്ക പങ്കാളിയാക്കിയത് ഖത്തറിനെയായിരുന്നു. പലസ്തീന്‍ നേതാക്കളുമായി ഖത്തര്‍ നടത്തിയ ചര്‍ച്ചയാണ് യുദ്ധം അവസാനിക്കുന്നതിന് വഴിവെച്ചത്.

ദിലീപ് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ഇനി മുന്നില്‍ ഒരു മാസം മാത്രം... ഫ്‌ളാറ്റില്‍ പരിശോധനദിലീപ് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ഇനി മുന്നില്‍ ഒരു മാസം മാത്രം... ഫ്‌ളാറ്റില്‍ പരിശോധന

4

ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഖത്തര്‍ അമീറിന്റെ സാന്നിധ്യത്തില്‍ ഖത്തറിനെ നാറ്റോ ഇതര പങ്കാളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പിനെ ഖത്തര്‍ പ്രകൃതി വാതകം നല്‍കി സഹായിക്കുമെന്നാണ് കരുതുന്നത്. റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്‌നം യൂറോപ്പിനെ യുദ്ധത്തിന്റെ വക്കിലെത്തിച്ചിട്ടുണ്ട്. ഈ വേളയില്‍ ഖത്തറിന്റെ സഹായം യൂറോപ്പിന് ആവശ്യമായി വരും.

5

ഖത്തറിന്റെ ഗ്യാസ് വ്യവസായത്തിന് ഉണര്‍വുണ്ടാകുന്നതാണ് അമേരിക്കയുമായുള്ള ബന്ധം. യൂറോപ്പിലേക്ക് ഗ്യാസ് നല്‍കുന്നത് പ്രധാനമായും റഷ്യയാണ്. നിലവില്‍ റഷ്യ അളവ് കുറച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ യൂറോപ്പിലേക്ക് കൂടുതല്‍ പ്രകൃതി വാതകം ആവശ്യമാണ്. ഇതിന് ഖത്തറിന്റെ സഹായം തേടുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഖത്തറിനുള്ള നേട്ടങ്ങളും നിരവധിയാണ്.

കൊവിഡ് മുക്തയായി; വര്‍ക്കൗട്ട് തുടങ്ങി റിമ കല്ലിങ്കല്‍.. കൂടെ ഒരു ഉപദേശവും- ചിത്രങ്ങള്‍

6

അമേരിക്കയില്‍ നിന്ന് അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഖത്തര്‍ പദ്ധതിയിട്ടിരുന്നു. നാറ്റോ ഇതര സഖ്യരാജ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയുധ ഇടപാടുകളില്‍ ഖത്തറിന് പ്രാധാന്യം ലഭിക്കും. അമേരിക്കക്ക് ഖത്തര്‍ നല്‍കിയ സഹായം അതുല്യമാണെന്ന് ബൈഡന്‍ വിലയിരുത്തുന്നു. അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം, ശേഷം നാറ്റോ രാജ്യങ്ങളിലെ ജനങ്ങളെയും അഫ്ഗാന്‍ പൗരന്മാരെയും ഒഴിപ്പിക്കല്‍... എന്നിവയിലെല്ലാം ഖത്തര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.

7

പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണുള്ളത്. നാറ്റോ ഇതര സഖ്യരാജ്യമായി അമേരിക്ക ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത് ബ്രസീലിനെയാണ്. ഈ പദവി നല്‍കി അമേരിക്ക ആദരിക്കുന്ന 19ാമത്തെ രാജ്യമാണ് ഖത്തര്‍. പ്രതിരോധ സുരക്ഷാ കാര്യങ്ങളില്‍ ഇനി ഖത്തറും അമേരിക്കയും കൂടുതല്‍ സഹകരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക ശേഖരമുള്ള രാജ്യമാണ് ഖത്തര്‍.

Recommended Video

cmsvideo
ആ ലക്ഷ്യം നേടി ഖത്തര്‍!! അതിര്‍ത്തി വിട്ടുകൊടുത്ത് സൗദി...പിന്നാലെ ബിന്‍ സല്‍മാന്റെ കത്ത്

English summary
What Are Benefits For Qatar After US President Joe Biden names Qatar as major non-NATO ally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X