ബൈഡന് രണ്ടാമൂഴം ലഭിക്കുമോ? കാത്തിരിക്കുന്നതെന്ത്; ഈ വെല്ലുവിളികള്‍ മുന്നില്‍, മത്സരം ഉറപ്പിച്ചു
ദില്ലി: ഒരിക്കല്‍ കൂടി ജനവിധി തേടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ 2024ല്‍ ഡൊണാള്‍ഡ് ട്രംപും, ബൈഡനും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. 80ാം വയസ്സെന്ന റെക്കോര്‍ഡിലാണ് ബൈഡന്‍ ഉള്ളത്. വീണ്ടുമൊരു മത്സരത്തിന് അദ്ദേഹം ഇറങ്ങുന്നത് രാഷ്ട്രീയ നിരീക്ഷകരില്‍ വരെ അമ്പരപ്പുണ്ടാക്കുന്നതാണ്.
മത്സരം ഉറപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പുതിയ ക്യാമ്പയിന്‍ ടീം ഒരു വീഡിയോയും പുറത്തിറക്കി. അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് ബൈഡന്‍ പറഞ്ഞു. അത് ഇപ്പോഴും തുടരുകയാണ്. റിപബ്ലിക്കന്‍ തീവ്രവാദികള്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ബൈഡനെ സംബന്ധിച്ച് അഞ്ച് വര്‍ഷം മുമ്പുള്ളത് പോലെ എളുപ്പമല്ല പോരാട്ടം. നേരിടേണ്ടി ഈ പ്രശ്‌നങ്ങളെയാണ്.

പ്രായമൊരു പ്രശ്‌നമാണ്
ബൈഡന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രായമാണ്. ചരിത്രപരമായ തിരഞ്ഞെടുപ്പായി ഇതിനെ മാറ്റുന്നതും അദ്ദേഹത്തിന്റെ പ്രായം തന്നെയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊരു വന്‍ ചൂതാട്ടമാണ്. ജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.
2024ല്‍ സെനറ്റ് പിടിക്കുക കടുപ്പമാണ്. നിലവില്‍ പ്രതിനിധി സഭയില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന പ്രായമേറിയ നേതാവായി ബൈഡന്‍ മാറുമെന്ന് ഉറപ്പാണ്. രണ്ടാം ടേം അവസാനിക്കുമ്പോള്‍ ബൈഡന്റെ പ്രായം 86 വയസ്സായിരിക്കും.
ബൈഡന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ?
ബൈഡന്റെ പ്രായം പ്രശ്‌നമാകുന്നത് എങ്ങനെയെന്ന് അറിയുമോ? ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ 61 ശതമാനം സര്‍വേയില്‍ അഭിപ്രായപ്പെട്ടത്, ബൈഡന് പ്രായമേറിയെന്നാണ്. അദ്ദേഹം ഒരു സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിന്റെ പ്രായം പിന്നിട്ടുവെന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം ഡോക്ടര്‍മാരുടെ അഭിപ്രായം മറ്റൊന്നാണ്. ബൈഡന്‍ ഫിറ്റാണെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. ബൈഡന്‍ മദ്യപിക്കാറില്ല. ആഴ്ച്ചയില്‍ അഞ്ച് തവണ വ്യായാമം ചെയ്യാറുമുണ്ട്. മാനസികമായി ബൈഡന്‍ മികച്ച നിലയിലാണ്. ഇങ്ങനെയുള്ളപ്പോള്‍ ബൈഡന്‍ മാറേണ്ടതുണ്ടോ എന്നാണ് ചോദ്യം.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
വിലക്കയറ്റം കുതിക്കുന്നു
യുഎസ്സിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. വിലക്കയറ്റം പിടിവിട്ട് കുതിക്കുകയാണ്. 1969ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിനെ ബൈഡന്‍ നേരിട്ട് വിജയിച്ചിരുന്നു. എന്നാല്‍ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ബൈഡന്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതുവരെ അതിനെ തടഞ്ഞുനിര്‍ത്താനായിട്ടില്ല.
മാര്‍ച്ചില്‍ 5 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. പക്ഷേ വിലക്കയറ്റം ഒന്ന് പതിയെയായിട്ടുണ്ട്. അതേസമയം വരുമാനവും, തൊഴില്‍ ആവശ്യകതയും ശക്തമാണ്. സാമ്പത്തിക മാന്ദ്യവും, വിലക്കയറ്റവും ഇപ്പോള്‍ അമേരിക്കന്‍ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളാണ്.












Click it and Unblock the Notifications