സൗദിയും യുഎഇയും തമ്മില്‍ തര്‍ക്കം രൂക്ഷം; ഇങ്ങനെ ആദ്യം!! ലോകത്ത് പുതിയ പ്രതിസന്ധി, യോഗം മാറ്റി
ദുബായ്/റിയാദ്: ഗള്‍ഫ് മേഖലയിലെ ഐക്യത്തിന്റെ പ്രതീകമായിരുന്നു സൗദി അറേബ്യയും യുഎഇയും. ഇരുരാജ്യങ്ങളും എല്ലാ വിഷയങ്ങളിലും ഒരുമിച്ചാണ് നിലനിന്നിരുന്നത്. സൗദി എടുക്കുന്ന തീരുമാനത്തിന് എതിരുനില്‍ക്കുന്ന സമീപനം യുഎഇയുടെ ഭാഗത്ത് നിന്നുണ്ടാകാറില്ല. എന്നാല്‍ സമീപകാലത്ത് ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തര്‍ക്കത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശ്ന പരിഹാരത്തിന് മൂന്നാംതവണ വിളിച്ച യോഗവും തര്‍ക്കം കാരണം നടന്നില്ല. ഇരുരാജ്യങ്ങളുടെ ഭിന്നത ലോകത്തെ പുതിയ പ്രതിന്ധിയിലേക്ക് നയിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളെ. എന്തിനാണ് യുഎഇയും സൗദിയും തര്‍ക്കിക്കുന്നത്? വിശദാംശങ്ങള്‍ ഇങ്ങനെ...
സ്നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം

സൗദിയും യുഎഇയും ഉള്‍പ്പെടുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ സംഘത്തില്‍ ഇല്ലാത്ത എണ്ണ രാജ്യങ്ങള്‍ റഷ്യയുടെ നേതൃത്വത്തിലാണ്. ഒപെക് പ്ലസ് എന്നാണ് ഈ രണ്ട് വിഭാഗങ്ങളെയും ചേര്‍ത്ത് വിളിക്കാറുള്ളത്. ഇവര്‍ക്കിടയില്‍ ഭിന്നത ഉണ്ടാകാറുണ്ടെങ്കിലും സൗദി-യുഎഇ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത അപൂര്‍വമാണ്.

ഒപെക് രാജ്യങ്ങളും മറ്റു എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും തമ്മില്‍ ചില വിഷയങ്ങളില്‍ നേരത്തെ പലതവണ അഭിപ്രായ ഭിന്നത പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒപെകിലെ പ്രധാന രാജ്യങ്ങളായ സൗദിയും യുഎഇയും തമ്മിലാണ് തര്‍ക്കം. രണ്ടു രാജ്യങ്ങളും രണ്ട് നിലപാടില്‍ ഉറച്ച് നില്ക്കുന്നു. പരിഹാരത്തിന് വിളിച്ച മൂന്നാമത്തെ ചര്‍ച്ചയും ഭിന്നത കാരണം മാറ്റിവച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ഒപെകിലെ പ്രധാന രാജ്യങ്ങളിലെ ഊര്‍ജ വകുപ്പ് മന്ത്രിമാരുടെ ആദ്യ യോഗം വിളിച്ചത്. നടക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വീണ്ടും തിങ്കളാഴ്ചത്തേക്ക് നീട്ടിവച്ചു. ആ യോഗവും അവസാന നിമിഷം മാറ്റി. ഇരുവിഭാഗത്തിനിടയില്‍ ഐക്യം രൂപപ്പെടാത്തതാണ് യോഗം മാറ്റിവയ്ക്കാന്‍ കാരണം. പുതിയ തിയ്യതി തീരുമാനിച്ചിട്ടില്ല.

എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടാണ് യുഎഇയും സൗദിയും തമ്മില്‍ തര്‍ക്കമുള്ളത്. ഉല്‍പ്പാദനം കൂട്ടണമെന്നാണ് യുഎയുടെ ആവശ്യം. സൗദി വേണ്ടെന്നും. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വലെയുള്ള കാലയളവില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നാണ് യുഎഇ പറയുന്നത്. എന്നാല്‍ നേരത്തെ തയ്യാറാക്കിയ കരാര്‍ പ്രകാരം മുന്നോട്ട് പോയാല്‍ മതിയെന്നാണ് സൗദിയുടെ നിലപാട്.

കൊറോണ രോഗം ശക്തിപ്പെട്ട 2020ല്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ ഒരു കരാറുണ്ടാക്കിയിരുന്നു. പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ അളവില്‍ ഒരു കോടി ബാരല്‍ വീതം കുറവ് വരുത്താന്നാണ് കരാര്‍. 2022 ഏപ്രില്‍ വരെയാണ് കരാര്‍ കാലാവധി. ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 20 ഡോളര്‍ വരെ എത്തിയ സാഹചര്യത്തിലാണ് ഈ കരാറുണ്ടാക്കിയത്.

ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ വില പതിയെ ഉയരാന്‍ തുടങ്ങി. കൊറോണ അകലുകയും വിപണികള്‍ സജീവമാകുകയും ചെയ്തപ്പോള്‍ വില കുതിച്ചു. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതുമില്ല. ഇപ്പോള്‍ ബാരലിന് 75 ഡോളറില്‍ എത്തിയിരിക്കുന്നു. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളെ ശരിക്കും ബാധിച്ചു. വില കുറയ്ക്കാന്‍ ഉല്‍പ്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അംഗീകരിച്ചില്ല.

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 2 മില്യണ്‍ ബാരല്‍ ഉല്‍പ്പാദനം കൂട്ടണമെന്നാണ് യുഎഇയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായി എന്നാണ് സൂചനകള്‍. എന്നാല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് നേരത്തെ തയ്യാറാക്കിയ കരാറിന്റെ കാലാവധി 2022 ഡിസംബര്‍ വരെ നീട്ടണമെന്ന ആവശ്യത്തോട് യുഎഇ യോജിക്കുന്നില്ല. ഈ വിഷയത്തിലാണ് തര്‍ക്കം രൂക്ഷമായത്.

യുഎഇ ഉന്നയിക്കുന്ന മറ്റൊരു പ്രധാന വിഷയവുമുണ്ട്. ഓരോ രാജ്യങ്ങള്‍ക്കും ഉല്പ്പാദത്തിനുള്ള നിശ്ചിത പരിധി ഉയര്‍ത്തണമെന്നാണ് ആവശ്യം. എണ്ണ ഖനന മേഖലയില്‍ കോടികളുടെ നിക്ഷേപമാണ് യുഎഇ അടുത്തിടെ നടത്തിയിരിക്കുന്നത്. എന്നാല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പരിധി ഉയര്‍ത്തിയില്ലെങ്കില്‍ ഇതിന്റെ നേട്ടം യുഎഇക്ക് കിട്ടില്ല. ഇക്കാര്യമാണ് യുഎഇ ചൂണ്ടിക്കാട്ടുന്നത്.

യുഎഇ മാത്രമല്ല, അസര്ബൈജാന്, കസാക്കിസ്താന്‍, കുവൈത്ത്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും അടിസ്ഥാന ഉല്‍പ്പാദന പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില 100 കടന്നുകഴിഞ്ഞു. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

എണ്ണ വിഷയത്തില്‍ മാത്രമല്ല സൗദിയും യുഎഇയും തമ്മില്‍ ഭിന്നത എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യമന്‍ യുദ്ധ വിഷയത്തിലും പ്രകടമാണ്. യുഎഇ യമനില്‍ നിന്ന് പിന്മാറി. എന്നാല്‍ സൗദി തുടരുന്നു. മേഖലയില്‍ ടൂറിസ്റ്റുകളുടെ ശ്രദ്ധാ കേന്ദ്രമായി മാറാന്‍ സൗദി പുതിയ പദ്ധതി ആവിഷ്കരിക്കുന്നതും ഈ തര്‍ക്കത്തിന്റെ പ്രതിഫലനമാണത്രെ. ഇസ്രായേലുമായി യുഎഇ ബന്ധം സ്ഥാപിച്ചെങ്കിലും സൗദി നിലപാട് മാറ്റാതെ മുന്നോട്ടുപോകുകയാണ്.
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Recommended Video
-
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications