കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലച്ചോറ് തിന്നുന്ന അമീബ; ദക്ഷിണ കൊറിയയില്‍ ആദ്യ മരണം; എന്താണ് ഈ അണുബാധ?

Google Oneindia Malayalam News

സോള്‍: ദക്ഷിണ കൊറിയയില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച ലോകത്തെ ആകെ ഞെട്ടിച്ച ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഒരു അന്‍പതുകാരന്‍ ഇവിടെ അപൂര്‍വ രോഗത്താല്‍ മരിച്ചിരിക്കുകയാണ്. തലച്ചോറ് തിന്നുന്ന അമീബയുടെ ആക്രമണമാണ് ഇയാളുടെ ജീവനെടുത്തത്. ഇയാള്‍ തായ്‌ലാന്‍ഡില്‍ നിന്ന് അടുത്തിടെയാണ് ദക്ഷിണ കൊറിയയിലേക്ക് മടങ്ങി വന്നത്.

നാട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ക്ക് അപൂര്‍വമായ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. പത്ത് ദിവസം കൊണ്ട് ഇയാള്‍ മരിക്കുകയും ചെയ്തു. തലച്ചോറ് തിന്നുന്ന അമീബ ഇതോടെ അപകടകാരിയാണെന്ന് മനസ്സിലായിരിക്കുകയാണ്. എന്താണ് ഈ രോഗം. അതിന്റെ വിശദമായ വിവരങ്ങളിലേക്ക്.....

1

മരിച്ചയാള്‍ നാല് മാസത്തോളം തായ്‌ലാന്‍ഡില്‍ താമസിച്ചിരുന്നതായി കൊറിയന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഡിസംബര്‍ പത്തിനാണ് ഇയാള്‍ ദക്ഷിണ കൊറിയയിലെത്തിയത്. ഒരു ദിവസത്തിന് ശേഷം ഇയാളെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റുകയായിരുന്നു. കടുത്ത തലവേദനയായിരുന്നു ലക്ഷണം. ഛര്‍ദിയും, കഴുത്തിലെ വേദനയും ഉണ്ടായിരുന്നു. ഇയാള്‍ സംസാരിക്കുന്നതിലൊന്നും വ്യക്തതയുണ്ടായിരുന്നില്ല. വാക്കുകള്‍ മുറിഞ്ഞു പോവുകയായിരുന്നു. ഇതെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു. ഡിസംബര്‍ 21ന് ഇയാള്‍ മരിക്കുകയായിരുന്നു.

2

ഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാംഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാം

ഇയാളുടെ മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് തലച്ചോറ് തിന്നുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്. നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് ഈ അണുബാധയുണ്ടാക്കുന്നത്. തലച്ചോര്‍ തിന്നുന്ന അമീബ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏകകോശ ജീവിയാണിത്. 1965ല്‍ ഓസ്‌ട്രേലിയയിലാണ് ഈ ജീവിയെ ആദ്യം കണ്ടെത്തിയത്. ശുദ്ധജലത്തിലാണ് ഇവയെ കണ്ടുവരുന്നത്. നദികളും, തടാകങ്ങളുമൊക്കെ അതില്‍ വരും. ഇവ അതിന്റെ യാത്രയിലാണ് അപകടകാരിയായി മാറുന്നത്.

3

നമ്മുടെ മൂക്കിലൂടെയാണ് അമീബ ശരീരത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് അത് തലച്ചോറിലേക്ക് എത്തുകയാണ് ചെയ്യുക. നമ്മള്‍ ജലാശയത്തില്‍ നീന്തുമ്പോള്‍ ഇത് ശരീരത്തിലെത്താം. നമ്മുടെ തല വെള്ളത്തില്‍ മുക്കി പിടിക്കുമ്പോഴും ഇവ ശരീരത്തിലെത്താം. ചില അണുബാധയുള്ള വെള്ളം കൊണ്ട് മൂക്കിന്റെ ദ്വാരം വൃത്തിയാക്കുമ്പോഴും ഇവ ശരീരത്തിലെത്താം. നഗ്ലേറിയ ഫൗലേറിയ തലച്ചോറിലെത്തിയ ഉടനെ, അത് ബ്രെയിനിലെ പാളികളെ നശിപ്പിക്കാന്‍ തുടങ്ങും. ഇതിലൂടെ അപകടകരമായ അണുബാധയ്ക്കും വഴിയൊരുക്കും.

4

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

അമീബിക് മെനിഞ്ചലോസൈറ്റിസ് അഥവാ പാം എന്ന രോഗാവസ്ഥയ്ക്കാണ് ഈ അമീബ വഴിയൊരുക്കുക. ആദ്യ ലക്ഷണം പന്ത്രണ്ട് ദിവസത്തിനുള്ളില്‍ കാണിക്കും. തുടക്കത്തില്‍ തലവേദന, ഓക്കാനം, പനി, എന്നിവയായിരിക്കും രോഗലക്ഷണങ്ങള്‍. അവസാന ഘട്ടമാവുമ്പോള്‍ കഴുത്ത് വരിഞ്ഞ് മുറുകും, മതിഭ്രമത്തിലേക്കും ഇത് നയിക്കും. ചിലപ്പോള്‍ കോമയിലേക്ക് നമ്മളെ അത് തള്ളിയിടും. അഞ്ച് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാമെന്നാണ് യുഎസ് ആരോഗ്യ ഏജന്‍സി പറയുന്നത്. യുഎസ്സില്‍ 1962 മുതല്‍ 2021 വരെ ഈ രോഗം ബാധിച്ച 154 പേരില്‍ നാല് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

5

33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ

അതേസമയം ഏറ്റവും ഞെട്ടിക്കുന്ന കാര്യം ഈ അണുബാധ വളരെ അപൂര്‍വമാണ്. വളരെ പെട്ടെന്ന് തന്നെ ഇത് നമ്മളെ ബാധിക്കും. കൃത്യമായ ഒരു ചികിത്സ ഇതിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആംഫോടെറിസില്‍ ബി അടക്കമുള്ള മരുന്നുകളുടെ ഒരു കൂട്ട് ആണ്് ഇപ്പോള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആഗോള താപനം ഈ അണുബാധ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. കാരണം താപമേറിയ ശുദ്ധജലത്തിലാണ് അമീബകള്‍ ഉണ്ടാവാറുള്ളത്. ചൂട് വര്‍ധിച്ചാല്‍ ഇവ കൂടുതലായി ഉണ്ടാവും. കാരണം അതിന് അനുകൂല സാഹചര്യമാണ് വെള്ളത്തിലുണ്ടാവുക. ഇന്ത്യ അടക്കമുള്ള 16 രാജ്യങ്ങളില്‍ ഇവയെ മരണകാരണമായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ എല്ലാ രാജ്യങ്ങളിലും ഈ അമീബയെ കാണാന്‍ സാധിക്കും.

English summary
what is brain eating amoeba that takes a life of a south korean man, who comes from thailand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X