ചന്ദ്രനില്‍ ആണവ റിയാക്ടര്‍ വരുമോ? ബ്രിട്ടന്റെ പിന്തുണ, എന്താണ് റോള്‍സ് റോയ്‌സ് പ്രൊജക്ട്?

ലണ്ടന്‍: റോള്‍സ് റോയ്‌സ് പ്രൊജക്ടിനെ പിന്തുണയ്ക്കുന്നതായി ബ്രിട്ടീഷ് ബഹിരാകാശ ഏജന്‍സി. ചന്ദ്രനില്‍ ആണവ ശക്തിയെ കൊണ്ടുപോയി ഉപയോഗിക്കുന്നതിനുള്ളതാണ് ഈ പദ്ധതി. റോള്‍സ് റോയ്‌സില്‍ നിന്നുള്ള പഠനസംഘം മൈക്രോ റിയാക്ടര്‍ പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതായി ഏജന്‍സി വ്യക്തമാക്കി.
ചന്ദ്രനില്‍ മനുഷ്യന് താമസിക്കുന്നതിന് ആവശ്യമായ വൈ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ഈ പദ്ധതി വേണമെന്ന് ആവശ്യപ്പെടുന്നച്ചുത്. മനുഷ്യര്‍ അവിടെ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി ഈ ആണവ റിയാക്ടര്‍ വഴി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രനെ കുറനള്‍ നമ്മള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും.
പുതിയൊരു സാങ്കേതിക വിദ്യ ഇതിനായി രൂപീകരിക്കേണ്ടതയുണ്ട്. ബ്രിട്ടീഷ് ബഹിരാകാശ ഏജന്‍സി 2.9 മില്യണ്‍ യൂറോ ഈ പദ്ധതിക്കായി ഫണ്ട് ചെയ്യും. ലൂനാര്‍ മോഡുലാര്‍ ന്യൂക്ലിയര്‍ റിയാക്ടറിന്റെ പ്രാരംഭ പ്രവര്‍ത്തനം ഇതിലൂടെ സാധ്യമാകും. നേരത്തെ രണ്ടര ലക്ഷത്തോളം യൂറോ ബ്രിട്ടന്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കായി നല്‍കിയിരുന്നു. അത് 2022ലായിരുന്നു.
ഒരു ഊര്‍ജസ്രോതസ്സിനെ ആശ്രയിച്ചാണ് ഓരോ ബഹിരാകാശ ദൗത്യവും സാധ്യമാകുന്നത്. ആശയവിനിമയം, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നിവയെല്ലാം ബഹിരാകാശ ദൗത്യത്തിന് ആവശ്യമാണ്.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
ആണവ ശക്തിയിലൂടെ ചന്ദ്രനിലെ ദത്യങ്ങളുടെ അധികം ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. അതിലൂടെ യഥാര്‍ത്ഥ മൂല്യം കണ്ടെത്താനും നമുക്ക് സാധിക്കും. ഇതിലൂടെ ബഹിരാകാശത്ത് കൂടുതല്‍ സമയം ചെലവിടാനും, അതിലൂടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്യാന്‍ സധിക്കും.
ഈ പദ്ധതിക്കായി കുറച്ച് സംഘടനകളുമായി ചേര്‍ന് റോല്‍സ് റോയ്‌സ് പ്രവര്‍ത്തിക്കേണ്ടി വരും. ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി അടക്കം അതില്‍ വരും. ബഹിരാകാശത്ത് നിര്‍മാണ മേഖലയില്‍ അടക്കം ഈ പദ്ധതിക്ക് ഫണ് ചെയ്യുന്നര്‍ക്ക് നല്‍കും. ശാസ്ത്രത്തെ സാങ്കേതിക വിദ്യയുമായി ചേര്‍ത്താണ് കബസ കാര്യങ്ങള്‍ നടപ്പിലാക്കിയത്.












Click it and Unblock the Notifications