Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തു സംഭവിച്ചാലും യുക്രെയിനില്‍ റഷ്യ ലക്ഷ്യം കാണും; ഫ്രഞ്ച് പ്രസിഡന്റിനോട് പുടിന്‍

മോസ്‌കോ: എന്തു സംഭവിച്ചാലും യുക്രെയ്നിലെ സൈനിക ഇടപെടലിന്റെ ലക്ഷ്യങ്ങള്‍ റഷ്യ കൈവരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഫ്രഞ്ച് നേതാവ് ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞു. യുക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച ബെലാറൂസില്‍ നടക്കുന്നതിനിടെയാണ് പുടിന്‍ തന്റെ നിലപാട് ഫ്രഞ്ച് പ്രസിഡന്റുമായി പങ്കുവച്ചത്. മാക്രോണുമായുള്ള ടെലിഫോണ്‍ ചര്‍ച്ച 90 മിനിറ്റോളം നീണ്ടുനിന്നു.

1

യുക്രൈനിനെ നിക്ഷ്പക്ഷ രാഷ്ട്രമാക്കുക, നിരായൂധീകരിക്കുക തുടങ്ങിയവയയാണ് റഷ്യയുടെ യുക്രൈനിലെ താല്‍പര്യങ്ങള്‍. ഇവ എല്ലാം സാധ്യമാക്കുമെന്നാണ് പുടിന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യ - യുക്രൈന്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ താമസിപ്പിക്കാന്‍ യുക്രൈന്‍ ശ്രമിക്കരുതെന്നും അത്തരമൊരു നീക്കം യുക്രൈന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ റഷ്യ നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ആവശ്യങ്ങളുടെ പട്ടികയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും റഷ്യ വ്യക്തമാക്കി.

2

യുക്രെയ്‌നിലെ റഷ്യയുടെ പ്രത്യേക പ്രവര്‍ത്തനം ആസൂത്രണം അനുസരിച്ച് നടക്കുന്നു. റഷ്യന്‍ സൈന്യം കിയെവില്‍ ബോംബെറിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യ വിരുദ്ധ തെറ്റായ വിവര പ്രചാരണത്തിന്റെ ഭാഗമാണെന്നും സാധാരണക്കാരെ സംരക്ഷിക്കാന്‍ റഷ്യന്‍ സൈന്യം തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. യുക്രെയ്നിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഭൂപ്രദേശം കൈവശപ്പെടുത്താനല്ല, മറിച്ച് തെക്കന്‍ അയല്‍വാസിയുടെ സൈനിക ശേഷി നശിപ്പിക്കാനും അപകടകരമായ ദേശീയവാദികള്‍ എന്ന് അവര്‍ കരുതുന്നവ പിടിച്ചെടുക്കാനുമുള്ളതാണെന്ന് റഷ്യ വ്യക്തമാക്കുന്നു.

3

ഇതിനിടെ, ബെലാറൂസില്‍ റഷ്യ- യുക്രെയിന്‍ പ്രതിനിധികള്‍ തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ച ആരംഭിച്ചു. റഷ്യയുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ച ആരംഭിച്ചതായി യുക്രെയിന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ - യുക്രൈന്‍ യുദ്ധം എട്ടാം ദിവസത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. യുദ്ധത്തിന് അറുതി വരുത്തുമെന്നും സമാധാനം പുനഃസ്ഥാപിക്കുമെന്നും യുക്രൈനിലെ എല്ലാ ആളുകളും സമാധാനപരമായ ജീവിതത്തിലേക്ക് മടങ്ങണമെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+