കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: നവമാധ്യമങ്ങളുടെ കടന്നുകയറ്റും സ്വകാര്യ ജീവിതത്തിന്റെ അടിവേരിളക്കുന്നതായി പല പഠനങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. മാനസികരോഗം മുതല്‍ വിവാഹമോചനവും ആത്മഹത്യകളും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ ഉണ്ടാകുന്നുണ്ട്. എല്ലാവിഭാഗം ജനങ്ങളിലേക്കും അതിവേഗം പടര്‍ന്നുകയറിയ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ആയ വാട്‌സ്ആപ്പും മനുഷ്യജീവിത്തില്‍ ഇടപെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

അടുത്തിടെ നടന്ന പല വിവാഹമോചനക്കേസുകളിലും വാട്‌സ് ആപ്പ് വില്ലനാകുന്നതായാണ് കണ്ടെത്തല്‍. ആപ്പിലൂടെയുള്ള അവിഹിതബന്ധങ്ങളാണ് വിവാഹമോചനത്തിലെത്തിക്കുന്നത്. പങ്കാളി അറിയാതെ നഗ്നചിത്രങ്ങളും സ്വകാര്യ നിമിഷങ്ങളും പ്രണയ വാക്കുകളുമെല്ലാം രഹസ്യ കാമുകിക്ക്/കാമുകന് കൈമാറ്റം ചെയ്യപ്പെടുകയാണ്.

whats-app

ഇറ്റലിയില്‍ അടുത്തകാലത്ത് നടന്ന വിവാഹമോചന കേസുകളില്‍ 40 ശതമാനം ആളുകളും പങ്കാളിക്കെതിരെ തെളിവായി ഹാജരാക്കിയത് വാട്‌സ് ആപ്പ് സന്ദേശങ്ങളാണെന്ന് ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ് മാട്രിമോണിയല്‍ ലോയേഴ്‌സ് പ്രസിഡന്റ് ജിയാന്‍ ഗസാനി ചൂണ്ടിക്കാട്ടി.

കൊടുക്കല്‍ വാങ്ങല്‍ എളുപ്പമാകുന്നതും കൂടുതല്‍ സ്വകാര്യതയുമാണ് വാട്‌സ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്. ഒരാള്‍ തന്നെ ഒരേസമയം മൂന്നും നാലും പേരുമായി അവിഹിതമായി ഇടപെടുന്നുണ്ടെന്നും കണ്ടെത്തിയതായി ജിയാന്‍ ഗസാനി പറഞ്ഞു. അല്‍പം സ്വരചേര്‍ച്ചയില്ലാതിരിക്കുന്ന കുടുംബങ്ങളിലേക്ക് എരിതീയില്‍ എണ്ണ എന്നതുപോലെയാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്. പങ്കാളിയെ മനസിലാക്കാനും തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാനുമുള്ള സാധ്യതകളെ സോഷ്യല്‍ മീഡിയ തടയിടുകയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

English summary
WhatsApp evidence used to divorce nearly half of Italian adulterers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X