• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ?

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് യുഎസ് പ്രസിഡന്റ് കസേരയിലേക്ക് ജോ ബൈഡൻ നടന്നുകയറുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് ജോ ബൈഡൻ അറ്റോർണിയായാണ് സേവനമനുഷ്ഠിച്ചിരുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററും ഡെൽവാരസിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നയാൾക്കുള്ള റെക്കോർഡും ബൈഡന് സ്വന്തമാണ്.

ചരിത്രം സൃഷ്ടിച്ച് കമലഹാരിസ്; ഇന്ത്യക്കും അഭിമാനിക്കാം, സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍

2008ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ പ്രചാരണം ഒരിക്കൽപ്പോലും ബൈഡന് ഗുണം ചെയ്തില്ലെങ്കിലും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ബറാക് ഒബാമ അദ്ദേഹത്തെ തന്റെ അനുയായിയായി തിരഞ്ഞെടുത്തു. 47ാമത്തെ യുഎസ് വൈസ് പ്രസിഡന്റായി രണ്ട് തവണയാണ് ബൈഡൻ അധികാരത്തിലിരുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട സ്ഥാനാർത്ഥിയെന്നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നിൽക്കെ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മികച്ച സ്ഥാനാർത്ഥിയെന്ന് തെളിയിച്ച് വൈറ്റ് ഹൌസിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് ജോ ബൈഡൻ. താൻ സ്വീകരിച്ച നിലപാടുകളും ആളുകളോടുള്ള പെരുമാറ്റവും ബൈഡനെ അമേരിക്കൻ ജനതയ്ക്കിടയിലും ലോകത്തിന് മുമ്പിലും ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രായംകൂടിയ പ്രസിഡന്റ്

പ്രായംകൂടിയ പ്രസിഡന്റ്

യുഎസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാകാനൊരുങ്ങുകയാണിപ്പോൾ ബൈഡൻ. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ യുഎസിന്റെ 49ാം പ്രസിഡന്റായി ജനുവരിയിൽ ബൈഡൻ അധികാരമേൽക്കും. 78 വയസ്സാണ് ബൈഡന്. 2017ൽ യുഎസ് പ്രസിഡന്റായിരിക്കെയാണ് ബരാക് ഒബാമ ബൈഡന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചിരുന്നു. തുടർന്ന് രണ്ട് വർഷത്തിന് ശേഷമാണ് ജോ ബൈഡൻ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. 1972 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ബൈഡൻ ഡെലവേറിൽ നിന്നുള്ള സെനറ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 1988ലും 2008ലും ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

ജനനം പെൻസിൽവാനിയയിൽ

ജനനം പെൻസിൽവാനിയയിൽ

1942 നവംബർ 20ന് നോർത്ത് വെസ്റ്റ് പെൻസിൽവാനിയയിലെ ബ്ലൂ കോളർ നഗരമായ സ്ക്രാന്റണിലെ ഐറിഷ് കാത്തലിക്ക് കുടുംബത്തിലാണ് ജോ ബൈഡൻ ജനിച്ച് വളർന്നത്. ജോ ബൈഡന്റെ പിതാവ് ജോസഫ് ബൈഡൻ സീനിയർ ചൂളകൾ വൃത്തിയാക്കുന്നതിനൊപ്പം കാർ വിൽപ്പനക്കാരനായുമാണ് ജോലി ചെയ്തിരുന്നത്. കാതറിൻ യൂജീനിയയാണ് ഫിന്നെഗനാണ് ബൈഡന്റെ അമ്മ. സ്ക്രാന്റണിലെ സെന്റ് പോൾസ് എലിമെന്ററി സ്കൂളിലായിരുന്നു ജോ ബൈഡൻ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. 1955ൽ ബൈഡന് 13 വയസ്സായിരിക്കെയാണ് അദ്ദേഹത്തിന്റെ കുടുംബം ഡെലാവയറിലെ മേയ്ഫീൽഡിലേക്ക് താമസം മാറുന്നത്. ആർച്ച്മിയർ അക്കാദമിയിൽ പ്രവേശനം നേടുന്നത് മുമ്പായി ബൈഡൻ സെന്റ് ഹെലേന സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാഭ്യാസത്തിനുള്ള ചെലവുകൾക്ക് കുടുംബത്തിന് താങ്ങാവുന്നതിനായി ബൈഡൻ സ്കൂളിന്റെ ജനാലകൾ കഴുകുന്നതിലും പൂന്തോട്ടങ്ങളിൽ കളപറിക്കുന്നതുമായ ജോലികളിൽ ഏർപ്പെട്ടിരുന്നു. പഠനകാലത്ത് മികച്ച വിദ്യാർത്ഥിയായിരുന്ന ബൈഡൻ അക്കാലത്ത് ഫുട്ബോൾ ടീമിലും ഇടം നേടിയിരുന്നു. 1961ലാണ് ആർച്ച് മിയറിൽ നിന്ന് ബൈഡൻ ബിരുദം നേടുന്നത്. ഇപ്പോൾ ഡെലവേറിലെ വിൽമിങ്ടണിലാണ് ബൈഡൻ താമസിക്കുന്നത്.

 കുട്ടിക്കാലത്ത് അനുഭവിച്ചത്

കുട്ടിക്കാലത്ത് അനുഭവിച്ചത്

വിക്കുണ്ടായിരുന്നത് കൊണ്ട് കുട്ടിക്കാലത്ത് സഹപാഠികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഏറെ പരിഹാസം ഏൽക്കേണ്ടിവന്നയാണ് ബൈഡൻ. പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴെല്ലാം ഐറിഷ് കവിതകൾ കണ്ണാടിയ്ക്ക് മുമ്പിൽ നിന്ന് ചൊല്ലുന്നതിൽ കുഞ്ഞു ബൈഡൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിക്കിനെ മറികടന്ന ബൈഡൻ പിന്നീട് മികച്ച പ്രാസംഗികനായിത്തിരുകയും ചെയ്തിരുന്നു. പിൽക്കാലത്ത് ഇത്തരത്തിലുള്ള വൈകല്യങ്ങൾ ഉള്ളവർക്ക് ബൈഡൻ പ്രചോദനമായി മാറുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസത്തിനായി

വിദ്യാഭ്യാസത്തിനായി

ഡെലവേർ സർവ്വകലാശാലയിൽ ഹിസ്റ്ററിയിലും പൊളിറ്റിക്സിലും ഇരട്ട മേജർ നേടിയതിന് പിന്നാലെ 1968ൽ നിയമബിരുദം സ്വന്തമാക്കിയിരുന്നു. സിറാക്കൂസ് സർകലാശാലയിൽ നിന്നാണ് നിയമബിരുദം സ്വന്തമാക്കിയത്. തുടർന്ന് പാർട്ട്ടൈം പബ്ലിക് ഡിഫൻഡറായാണ് കരിയർ ആരംഭിക്കുന്നത്. ഇതിനൊപ്പം തന്നെ വിൽമിംഗ്ടണിൽ നിയമപരിശീലനവും ആരംഭിച്ചിരുന്നു. രണ്ട് വർഷത്തിന് ശേഷം ന്യൂ കാസിൽ കൌണ്ടിയിൽ കൌൺസിലറായി വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് 1972ലാണ് ആദ്യം സെനറ്ററായി തിരഞ്ഞെടുക്കപ്പെടുന്നത്.

കുടുംബജീവിതത്തിലെ നഷ്ടം

കുടുംബജീവിതത്തിലെ നഷ്ടം

സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതേ വർഷം ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ ഭാര്യ നീലിയ ഹണ്ടറിനെയും മകൾ ക്രിസ്റ്റീന ആമി ബൈഡനും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് മക്കൾക്കൊപ്പമാണ് 1973 ജനുവരിയിൽ ബൈഡൻ സത്യപ്രതിജ്ഞയ്ക്കെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയെങ്കിലും മക്കളെ പരിചരിക്കുന്നതിന് വേണ്ടി സെനറ്റർ സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മക്കളുടെ പരിചരണത്തിന് മുൻഗണന നൽകിയ ബൈഡൻ ഡെൽവേറിൽ നിന്ന് വാഷിംഗ്ടണിലേക്ക് എത്തിയിരുന്നത് മൂന്ന് മണിക്കൂറോളം യാത്ര ചെയ്താണ്. അധികാരത്തിലിരുന്ന 36 വർഷവും ബൈഡൻ ഇതേ ശീലമാണ് തുടർന്നിരുന്നത്. ഭാര്യ മരിച്ച ബൈഡൻ 1975 പരിചയപ്പെട്ട അധ്യാപികയായിരുന്ന ജിൽ ട്രേസി ജേക്കബ്സിനെ വിവാഹം കഴിച്ചു. 1977ലായിരുന്നു ഇവരുടെ വിവാഹം. സാമഹിക പ്രവർത്തകയായ ആഷ് ലി ബ്ലേസർ ഇവരുടെ മകളാണ്.

English summary
Who is Joe Biden? And his personal life and career as politician
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X