Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനെ നയിക്കാന്‍ പോകുന്ന പെണ്‍കരുത്ത്; ആരാണ് ലിസ് ട്രസ്; വിശദമായറിയാം

ലണ്ടൻ: ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിനെ പിന്തള്ളി ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാൻ കഴിയും.

ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ലിസ് ട്രസ് ആണ് ലീഡ് ചെയ്തിരുന്നതും. മിക്ക സർവേകളും ലിസിന്റെ വിജയം പ്രവചിച്ചതുമാണ്. ആദ്യം റിഷി സുനക്കിനായിരുന്നു സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ടത്. പിന്നീടത് മാറുകയായിരുന്നു.

1

ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം.പി.മാരില്‍ 88 വോട്ടുകള്‍ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടിയിരുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ താഴെത്തട്ടിലുള്ള അംഗങ്ങളുടെ പോലും പിന്തുണച്ചത് ലിസ് ട്രസ്സിനെയായിരുന്നു.

2


ആരാണ് ലിസ് ട്രസ്:

ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്ന ഈ വനിത ആരാണ്..പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായ വടക്കൻ ഇംഗ്ലണ്ടാണ് 46 കാരിയായ ട്രസിന്റെ പ്രവ‍ർത്തനം. ഓക്സ്ഫഡ് ബിരുദധാരിയായ ട്രസ് തന്നെ സോഷ്യൽ ഡെമോക്രാറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ മേഖലക്കുള്ള പങ്കിനെ കുറിച്ച് നല്ല ബോധ്യമുണ്ട് ട്രസിന്.

3

10 വർഷം എനർജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രിയിൽ കൊമേഴ്സ്യൽ മാനേജരായി ജോലി ചെയ്തു. രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായെങ്കിലും കടമ്പകൾ കടന്നാണ് ഒരിടത്ത് ഉറച്ചുനിൽക്കാനായത്. 2010ൽ കോമൺ ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012ൽ സ്റ്റേറ്റ് ഫോർ എജ്യൂക്കേഷൻ ആൻഡ് ചൈൽഡ്കെയർ പാർലിമെന്ററി അണ്ടർ സെക്രട്ടറിയായി.

4

ഓക്സ്ഫഡ് സർവ്വകലാശാലയിലെ മെർട്ടൺ കോളേജിൽ പഠനത്തിന് ചേർന്ന ട്രസ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ലിബറൽ ഡെമോക്രാറ്റ് പ്രസിഡന്റായിരുന്നു. 1996-ൽ ബിരുദം നേടിയതൊടൊപ്പം കൺസർവേറ്റീവ് പാർട്ടിയിൽ അംഗമായി ചേർന്നു. ഷെൽ, കേബിൾ & വയർലെസ് എന്നീ കമ്പനികളിൽ ജോലി ചെയ്ത അവർ റിഫോം എന്ന തിങ്ക് ടാങ്ക് റിസർച്ച് ട്രസ്റ്റിൻറെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്നു. 2010 ലെ പൊതു തിരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽനിന്ന് ട്രസ് ബ്രിട്ടീഷ് പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

5

ഒരു പിൻനിരക്കാരിയായ പാർലമെൻറ് അംഗമെന്ന നിലയിൽ, ശിശു സംരക്ഷണം, ഗണിത വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ നിരവധി നയ മേഖലകളിൽ പരിഷ്‌കരണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കൺസർവേറ്റീവ് എംപിമാരുടെ ഫ്രീ എന്റർപ്രൈസ് ഗ്രൂപ്പ് സ്ഥാപിച്ച അവർ ആഫ്റ്റർ ദ കോയലിഷൻ (2011), ബ്രിട്ടാനിയ അൺചെയിൻഡ് (2012) എന്നിവയുൾപ്പെടെ നിരവധി ഉപന്യാസങ്ങളും പുസ്തകങ്ങളും രചിക്കുകയെ സഹ-രചന നിർവ്വഹിക്കുകയോ ചെയ്തിട്ടുണ്ട്.

6

പരിസ്ഥിതി, ഭക്ഷ്യ, നഗരകാര്യ വകുപ്പുകളിലും ജോലി ചെയ്തു. ഈ പരിചയസമ്പത്ത് പ്രചാരണ രംഗത്ത് ട്രസിന് മുതൽക്കൂട്ടായി. 2021 സെപ്റ്റംബറിൽ ബോറിസ് ജോൺസൺ സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടതാണ് ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ട്രസ് സ്വീകരിച്ച നിലപാടുകൾ ലോകം ശ്രദ്ധിച്ചു. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകയായ ട്രസ് റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങളും ചുമത്താൻ മുന്നിട്ടിറങ്ങി. ബ്രെക്സിറ്റിന് എതിരായിരുന്നിട്ടു കൂടി യൂറോപ്യൻ യൂനിയനുമായുള്ള ബ്രെക്സിറ്റ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചതും ഇവരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+