Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് 'ബ്ലാക്ക് ജോബ്' ആയിരിക്കുമെന്ന് ട്രംപിനോട് ആരാണ് പറഞ്ഞുകൊടുക്കുക; ആഞ്ഞടിച്ച് മിഷേൽ ഒബാമ

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മിഷേൽ ഒബാമ. ട്രംപ് ലക്ഷ്യം വെയ്ക്കുന്ന ജോലി 'ബ്ലാക്ക് ജോബ്' ആയേക്കുമെന്ന് അദ്ദേഹത്തോട് ആരാണ് ഒന്ന് പറഞ്ഞ് മനസിലാക്കുകയെന്ന് മിഷേൽ ചോദിച്ചു. കുടിയേറ്റക്കാർ 'ബ്ലാക്ക് ജോബ്' ചെയ്യുന്നവരാണെന്ന് നേരത്തേ ട്രംപ് വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മിഷേലിന്റെ വിമർശനം. ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

പ്രസംഗത്തിൽ ട്രംപിന്റെ വംശീയ ,വിവാദ പരാമർശങ്ങൾക്കെതിരെ മിഷേൽ ആഞ്ഞടിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥിയാണ് കമല ഹാരിസ് എന്നും അവർ പറഞ്ഞു. അധികാരത്തിൽ ഇരുന്നപ്പോൾ വർഷങ്ങളോളം ജനങ്ങളെ ഭയപ്പെടുത്താൻ ട്രംപ് തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തു. ലോകത്തെക്കുറിച്ചുള്ള പരിമിതവും ഇടുങ്ങിയതുമായ വീക്ഷണം കാരണം കറുത്തവരായ, കഠിനാധ്വാനികളും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമായ രണ്ട് പേരുടെ വിജയം ട്രംപിന് ഭീഷണിയായി അനുഭവപ്പെട്ടെന്നും മിഷേൽ വിമർശിച്ചു. ബരാക് ഒബാമ പ്രസിിഡന്റ് ആയതിനെ നേരത്തേ ട്രംപ് പരിഹസിച്ചിരുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത എന്നായിരുന്നു വിമർശനം.

michelle

അതേസമയം ഡൊമോക്രാറ്റുകൾ യഥാർത്ഥ അമേരിക്കക്കാർ അല്ലെന്ന ട്രംപിന്റെ വിമർശനത്തിനും മിഷേൽ മറുപടി നൽകി. യഥാർത്ഥ അമേരിക്കക്കാർ എന്ന് നിർവചനം ആർക്കും സ്വന്തമല്ലെന്ന് അവർ പറഞ്ഞു. എല്ലാവരും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. 'നോക്കൂ നിങ്ങൾ ഡെമോക്രാറ്റുകളായാലും റിപ്പബ്ലിക്കനായാലും സ്വതന്ത്രനായാലും ഇതിലൊന്നും ഉൾപ്പെടുന്നില്ലെങ്കിലും പ്രശ്നമല്ല, ഹൃദയത്തിലെ ശരിക്കൊപ്പം നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി മാത്രമല്ല, മാന്യതയ്ക്കും മാനവികതയ്ക്കും അന്തസ്സിനും ജനാധിപത്യത്തിനും വേണ്ടി ഉറച്ച് നിൽക്കേണ്ട സമയമാണിത്', അവർ പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനേയും മിഷേൽ പ്രശംസിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും യോഗ്യതയുള്ള മത്സരാർത്ഥിയാണ് കമലയെന്നായിരുന്നു മിഷേലിന്റെ വാക്കുകൾ.

കമല ഹാരിസിന് പിന്തുണയുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും കൺവെൻഷനിൽ സംസാരിച്ചു. കമലയോട് പരാജയപ്പെടുമോയെന്ന ഭയമാണ് ട്രംപിനെന്ന് അദ്ദേഹം പറഞ്ഞു. 'കുഴപ്പങ്ങൾ മാത്രം നിറഞ്ഞ മറ്റൊരു നാല് വർഷം കൂടി യുഎസിന് ആവശ്യമില്ല. ഈ രാജ്യത്തെ 'നമ്മൾ' എന്നും 'അവർ' എന്നും വേർതിരിച്ചിരിച്ച് കാണണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതായത് പിന്തുണയ്ക്കുന്ന 'യഥാർത്ഥ' അമേരിക്കക്കാരും 'പുറത്തുള്ളവരും'എന്ന നിലയിൽ. രാഷ്ട്രീയത്തിലെ ഏറ്റവും പഴക്കമുള്ള തന്ത്രമാണിത്. ഈ സിനിമ നമ്മൾ നേരത്തേ കണ്ടതാണ്. അതുകൊണ്ട് അരാജകത്വം നിറഞ്ഞൊരു നാല് കൊല്ലം കൂടി ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിനിമ തന്നെ മോശമായിരുന്നു, അപ്പോൾ അതിന്റെ തുടർച്ചയും മോശമായിരിക്കുമല്ലോ', ഒബാമ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+