Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം, തിരച്ചില്‍ നിര്‍ത്താന്‍ മലേഷ്യ

ദില്ലി: കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ തത്കാലത്തേക്ക് നിര്‍ത്തിവക്കാന്‍ മലേഷ്യന്‍ അധികൃതര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല.

വിമാനം കാണാതായതുമുതല്‍ മലേഷ്യന്‍ അധികൃതര്‍ തുടരുന്ന ഒളിച്ചുകളി ഇപ്പോഴും തുടരുകയാണ് എന്നതാണ് ഇതിലെ ഏറ്റവും വലിയ ദുരൂഹത. കാണാതായ വിമാനം സംബന്ധിച്ച് വിദേശ രാജ്യങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ആദ്യം നിഷേധിച്ച മലേഷ്യക്ക് പിന്നീട് അതെല്ലാം ശരിയായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നു.

Malaysia

പ്രധാനപ്പെട്ട ഒരു സാധ്യതയാണ് ലോക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്. വിമാനം റഞ്ചിയത് തന്നെ ആയിരിക്കും. കൃത്യമായ മോചന ദ്രവ്യമോ മറ്റെന്തോ കാര്യങ്ങളോ റാഞ്ചികള്‍ ആവശ്യപ്പെട്ടിട്ടുണ്ടാകും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു വരുകയാണ്- വാര്‍ത്തകള്‍ ഇങ്ങനെ പടരുന്നു.

എങ്കിലും എവിടെയായിരിക്കും ആ വിമാനവും അതിലെ 239 ആളുകളും ഇപ്പോള്‍ ഉണ്ടായിരിക്കുക. അക്കാര്യത്തിലും ചില ഊഹാപോഹങ്ങളുണ്ട്.

ടര്‍ക്കെമിനിസ്ഥാനിലോ, പാക്കിസ്താനിലോ വിമാനം ഇറക്കിയിട്ടുണ്ടാകാം എന്നതാണ് അതില്‍ പ്രധാനം. ടര്‍ക്കെമിസ്ഥാനിലെത്താന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലൂടേയും, നേപ്പാളിലൂടേയും വേണം കടന്നു പോകാന്‍. എന്നാല്‍ ഇത്തരമൊരു വിമാനം ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം ഉറപ്പിച്ച് പറയുന്നുണ്ട്. പാകിസ്താനിലെത്തണമെങ്കിലും ഇന്ത്യയെ കടന്ന് വേണം പോകാന്‍.

പാകിസ്താന്‍ വരെ സഞ്ചരിക്കാനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ചുറ്റി വിമാനം സഞ്ചരിച്ചിട്ടുണ്ടാകാം എന്നും ചില വാദങ്ങളുണ്ട്.

തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവക്കാന്‍ മാത്രമാണ് മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ഇന്ത്യന്‍ നാവിക സേന അറിയിച്ചത്. ഒരു പക്ഷേ വീണ്ടും തുടര്‍ന്നേക്കാം എന്ന സൂചനയും നാവിക സേന തരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+