Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവ് സ്നേഹിച്ച് 'കൊല്ലുന്നു'... ഒരു വഴക്ക് പോലും ഉണ്ടാക്കുന്നില്ല, വിവാഹ മോചനം വേണമെന്ന് യുവതി!

ഫുലൈജ: വിവാഹമോചനങ്ങളെല്ലാം സാധാരണ സംഭവങ്ങളാണ് ഇപ്പോൾ‌ ലോകത്ത്. രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ വിവാഹ മോചനം തന്നെയാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. ലിവിങ് ടുഗെദറും ഇപ്പോൾ കൂടി വരുന്നതായണ് കാണാൻ സാധിക്കുന്നത്.

മാനസികമായ അടുപ്പക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്നങ്ങൾ, വൈവാഹിക ബലാത്സംഗം, ഗാർഹിക പീഡനം, സ്ത്രീധനം, വിവാഹേതരബന്ധം, ലഹരി ഉപയോഗം, സംശയരോഗം, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള അമിതമായ കടന്നുകയറ്റം തുടങ്ങിയവ വിവാഹമോചനത്തിന്റെ കാരണങ്ങൾ ആകാം.

അമേരിക്കയിൽ ആദ്യ വിവാഹങ്ങളുടേ 40% മുതൽ 50% വരെയും രണ്ടാം വിവാഹങ്ങളുടെ 60%-ഉം വിവാഹമോചനത്തിൽ അവസാനിക്കുന്നു എന്നാണ് കണക്കുകകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനിൽ വിവാഹത്തിനു 15 വർഷങ്ങൾക്കു ശേഷം നടക്കുന്ന വിവാഹമോചനം1970-ൽ 22% ആയിരുന്നത് 1995-ൽ 33% ആയി വർദ്ധിക്കുകയുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ സ്നേഹിക്കുന്നു

കൂടുതൽ സ്നേഹിക്കുന്നു

എന്നാൽ യുവതി നൽകിയ വിവാഹമോചന ഹർജിയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുന്നത്. വിവാഹ മോചനത്തിനായി യുവതിയെ നയിച്ച കാര്യങ്ങളാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. സംഭവം നടന്നത് യുഎഇയിലെ ഫുജൈറ ശരീഅ കോടതിയിലാണ്. ഭർത്താവിന് തന്നോട് സ്നേഹം കൂടിപ്പോയെന്നും തന്നോട് വഴക്കിടുന്നില്ലെന്നുമാണ് വിവാഹമോചനത്തിനായി യുവതി പറയുന്ന കാരണങ്ങൾ.

ഒരു വർഷത്തെ ദാമ്പത്യ ജീവിതം

ഒരു വർഷത്തെ ദാമ്പത്യ ജീവിതം

ഭർത്താവിന്റെ സ്നേഹം പരിധിക്ക് അപ്പുറമാകുന്നു. ആവശ്യപ്പെടാതെ പോലും വീട് വൃത്തിയാക്കാൻ തന്നെ സഹായിക്കുന്നു. വീട്ടു ജോലികളിൽ ഭർത്താവ് സഹായിക്കുന്നു. ഒരിക്കൽ പോലും വഴക്കുണ്ടാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടെന്ന് യുവതി ഹർജിയിൽ പറയുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഭർത്താവിന്റെ ക്ഷമ കാരണം ഇതുവരെ ഒരു തർക്കമോ പ്രശ്നമോ ഉണ്ടായിട്ടില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.

ദയാലുവായ ഭർത്താവ്

ദയാലുവായ ഭർത്താവ്

വഴക്കുണ്ടാക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അൽപ്പം പോലും ക്രൂരത കാണിക്കാത്ത ഭർത്താവ് കാരണം തന്റെ ജീവിതം നരകതുല്ല്യമായെന്നും യുവതി വിവാഹമോചന ഹർജിയിൽ വ്യക്തമാക്കുന്നു. ഒരു വാക്കു തർക്കമോ വാഗ്വാദമോ ഉണ്ടാകണമെന്നാണ് തന്നെ ആഗ്രഹം എന്ന് യുവതി പറഞ്ഞു. എന്നാൽ ശാന്തശീലനായ നല്ല ഭർത്താവാകണമെന്നാണ് തന്നെ ആഗ്രമെന്നാണ് ഭർത്താവ് കോടതിയിൽ പറഞ്ഞത്.

ഒരു വർഷംകൊണ്ട് വിലയിരുത്താൻ കഴിയുമോ?

ഒരു വർഷംകൊണ്ട് വിലയിരുത്താൻ കഴിയുമോ?

പലരും ഭാര്യയുടെ ചിലകാര്യങ്ങൾ എതിർക്കണമെന്നും വിഷമിപ്പിക്കണമെന്നും ഉപദേശിച്ചിരുന്നു. എന്നാൽ ഞാൻ അത് ചെയ്തില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഭർത്താവ് കോടതിയിൽ വ്യക്തമാക്കി. ഒരു വർഷം കൊണ്ട് ദാമ്പത്യ ബന്ധത്തെ വിലയിരുത്തുന്നത് ശരിയല്ലെന്നും പിഴവുകളിൽ നിന്നാണ് എല്ലാവരും പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഭാര്യയോട് വിവഹ മോചന ഹർജി പിൻവലിക്കാൻ കോടതി ആവശ്യപ്പെടണമെന്നും ഭർത്താവ് കോടതിയിൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+