Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനായില്ല; പിന്നാലെ മരണ വാര്‍ത്ത; ഒടുവില്‍ വന്‍ ട്വിസ്റ്റ്!!

കടം വാങ്ങിച്ച് തിരിച്ചുകൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്തുചെയ്യും! കടം വാങ്ങിയ ആളോട് തിരിച്ചുകൊടുക്കാന്‍ കുറച്ചുകൂടി സമയം ചോദിക്കും. അധികം തന്ന സമയം കഴിഞ്ഞും തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യും ഒട്ടുമിക്ക ആള്‍ക്കാറും ചെയ്യുന്ന ഒരു ട്രിക്ക് മുങ്ങി നടക്കും എന്നതാണ്. എന്നാല്‍ അതൊക്കെ ചെറിയ ട്രിക്ക്...

ചില ആളുകള്‍ മരണത്തെപ്പറ്റി ചിന്തിക്കും, അങ്ങനെ വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ട അവസാന ദിവസം ഒരു യുവതി മരിച്ചു. മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കടം കൊടുത്ത ആള്‍ ആകെ വിഷമത്തിലായി..എന്നാല്‍ അവിടെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. ട്വിസ്റ്റ് എന്ന് വെച്ചാല്‍ അതൊരു ട്വിസ്റ്റ് തന്നാണ്..സംഭവത്തെക്കുറിച്ച് അറിഞ്ഞാല്‍ നിങ്ങളും അന്തംവിടും.. ആ സംഭവം വിശദമായി നമുക്ക് അറിയാം....

1

ചില ആളുകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്ക് വിചിത്രമായ പരിഹാരങ്ങളുണ്ട്. പക്ഷേ ഇത്തിരി വിവേകം ഉള്ള ഒരാള്‍ക്ക് എപ്പോഴെങ്കിലും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ എന്ന് നമ്മളില്‍ പലരെയും ഇത് അത്ഭുതപ്പെടുത്തിയേക്കാം. ഇത്തരമൊരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

2

കടം തിരിച്ചടയ്ക്കാതിരിക്കാന്‍ പറ്റാതെ വന്നപ്പോൾ ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു സ്ത്രീ ഒരു തന്ത്രം പ്രയോ​ഗിക്കുകയായിരുന്നു, താൻ മരിച്ചതായി വ്യാജ ചിത്രങ്ങൾ സോഷ്യ ൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. മകളുടെ സഹായത്തോടെ അവള്‍ തന്റെ മൃതദേഹത്തിന്റെ ഫോട്ടോ പോലും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. നിങ്ങൾ ആകെ ആശയക്കുഴപ്പത്തിലാണോ? സ്തംഭിച്ചുപോയെ? പക്ഷേ ഇക്കാര്യം ശരിക്കും സംഭവിച്ചത് തന്നെയാണ്...

3

ലിസ ദേവി പ്രമിത എന്ന സ്ത്രീയാണ് കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി അഭിനയിച്ചത്. കടം കൊടുത്ത മായ ഗുണവന്‍ പറയുന്നതനുസരിച്ച് പ്രമിത 22,000 രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ചടക്കാന്‍ കഴിയാതെ വന്ന പ്രമിത കടം കൊടുത്തയാളോട് വായ്പ നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും, തിരിച്ചടവിനുള്ള രണ്ടാമത്തെ സമയപരിധി അടുത്തപ്പോള്‍, അവള്‍ ഒരു വിചിത്രമായ തന്ത്രം പ്രയോ​ഗിക്കാൻ ഒരുങ്ങി..

4

ഡിസംബര്‍ 11ന് പ്രമിത മരിച്ചതായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മായ ഗുണവന്‍ ഞെട്ടിപ്പോയി, അവളുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് ആ സ്ത്രീയുടെ മകളോട് സംസാരിച്ചു. അവളുടെ മരണാനന്തര ചടങ്ങുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, അമ്മയെ അവരുടെ സ്ഥലത്തുനിന്നും വളരെ അകലെയുള്ള ആച്ചേ തമിയാങ്ങില്‍ അടക്കം ചെയ്യുമെന്ന് മകള്‍ അവകാശപ്പെട്ടു. മുഴുവന്‍ കഥയിലും സംശയം തോന്നിയ മായ ഗുണവന്‍ ഫേസ്ബുക്ക് പോസ്റ്റും ചിത്രങ്ങളും പരിശോധിച്ചു.

6

താമസിയാതെ, പ്രമിതയുടെ മുഖമില്ലാത്ത ചിത്രങ്ങള്‍ വ്യാജമാണെന്നും ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തതാണെന്നും അവള്‍ കണ്ടെത്തി. തുടര്‍ന്ന്, യുവതി മകളെ പോയി കാണുകയു കഥ മുഴുവന്‍ വ്യാജമാണെന്ന് മകള്‍ സമ്മതിക്കുകയും ചെയ്തു. ഇതിനിടെ പ്രമിത ഒളിവിലാണ്, മായ ഗുണവന്റെ പണം തിരികെ കിട്ടിയില്ല. ഇത്തരം വിചിത്രമായ കഥകള്‍ നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ? കടങ്ങള്‍ അടയ്ക്കാതിരിക്കാന്‍ ആരെങ്കിലും ഇത്രയും ദൂരം പോകുമെന്ന് നിങ്ങള്‍ കരുതുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+