സഹോദരനും അമ്മാവനും ചേര്‍ന്ന് 'കൊലപ്പെടുത്തിയ' സ്ത്രീ ശവസംസ്ക്കാരത്തിനിടെ എഴുനേറ്റു
കെയ്‌റോ: സഹോദരനും അമ്മാവനും ചേര്‍ന്ന് 'കൊന്ന' സ്ത്രീ ശവസംസ്ക്കാരത്തിനിടെ എഴുനേറ്റു. കെയ്‌റോയിലാണ് ഒരു സിനിമാക്കാഥയെപ്പോലും വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. ശവക്കല്ലറയില്‍ നിന്നും എഴുനേറ്റ യുവതി നേരെ പോയത് പൊലീസ് സ്റ്റേഷനിലേയ്ക്കാണ്. ബന്ധുക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍.
31കാരിയായ സ്ത്രീയാണ് തന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ കണ്ണ് തുറന്നത്. ശവപ്പെട്ടിയില്‍ നിന്നും എഴുനേറ്റ സ്ത്രീ പോയത് പൊലീസ് സ്റ്റേഷനിലേയ്ക്കായിരുന്നു. അമ്മാവനും സഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും. മരിച്ചെന്ന് കരുതി ശവസംസ്‌ക്കാരം നടത്താനൊരുങ്ങിയെന്നും യുവതി പറഞ്ഞു.

യുവതിയുടെ വാക്ക് വിശ്വസിച്ച പൊലീസ് സഹോദരനേയും അമ്മാവനേയും അറസ്റ്റ് ചെയ്തു. രണ്ട് പേരും അറസ്റ്റിലായതോടെ വീണ്ടും പൊലീസിനെ വലയ്ക്കാന്‍ യുവതി എത്തി. തന്നെ ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും അവര്‍ പറഞ്ഞു. വിചാരണവേളയിലും അമ്മാവനും സഹോദരനും അനുകൂലമായിട്ടാണ് സ്ത്രീ മൊഴി നല്‍കിയത്.
വിവാഹമോചിതയായ യുവതിയ്ക്ക് മറ്റൊരാളുമായി അടുപ്പുമണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്ന് യുവതി കോടതിയില്‍ പറഞ്ഞതോടെ അമ്മാവനേയും സഹോദരനേയും കോടതി വെറുതെ വിട്ടു.












Click it and Unblock the Notifications