16ാം വയസ്സില്‍ ബലാല്‍സംഗം ചെയ്തു, പിന്നീടവര്‍ കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്!! വീഡിയോ!!

തങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് ഇരുവരും പുസ്തകം പുറത്തിറക്കി

സിഡ്‌നി: ബലാല്‍സംഗം ചെയ്‌പ്പെട്ട സ്ത്രീയും അതു ചെയ്തയാളും പിന്നീട് കണ്ടുമുട്ടിയാല്‍ എന്തു സംഭവിക്കും?. കണ്ടുമുട്ടാന്‍ സാധ്യത പലപ്പോഴും കുറവ് തന്നെയായിരിക്കും. കാരണം പ്രതി ജയില്‍ ആയിരിക്കുമെന്നതു തന്നെയാവും കാരണം. എന്നാല്‍ ഓസ്‌ട്രേലിയയില്‍ അദ്ഭുതപ്പെടുത്തുന്ന സംഭവം നടന്നു. ഇരയും പ്രതിയും ഒരേ വേദിയില്‍ തങ്ങളുടെ അനുഭവം വിവരിക്കാനെത്തി. സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 എല്‍വയും സ്ട്രാഞ്ചറും കഥാപാത്രങ്ങള്‍

ഐസ്‌ലന്‍ഡുകാരിയായ തോര്‍ഡിസ് എല്‍വയും ഓസ്‌ട്രേലിയക്കാരനായ ടോം സ്ട്രാഞ്ചറുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ബലാല്‍സംഗം ചെയ്ത് ഒമ്പതു വര്‍ഷങ്ങള്‍ക്കുശേഷം എല്‍വ സ്ട്രാഞ്ചര്‍ക്ക് എഴുതിയ കത്താണ് വഴിത്തിരിവായത്. കത്തിന് മറുപടി എല്‍വ പ്രതീക്ഷിച്ചില്ല. പക്ഷെ സ്ട്രാഞ്ചര്‍ കത്തിന് മറുപടി നല്‍കി. പിന്നീട് ഇവര്‍ കത്തുകളിലുടെ അടുക്കുകയായിരുന്നു.

 സംഭവം നടന്നത് 1996ല്‍

1996ലാണ് ഇരുവരുടെയും ജീവിതത്തിലെ ആ കറുത്ത ദിനം. ഒരു ചടങ്ങില്‍ വച്ചാണ് എല്‍വയും സ്ട്രാഞ്ചറും കണ്ടുമുട്ടുന്നത്. അന്ന് സ്ട്രാഞ്ചര്‍ക്ക് 18ഉം എല്‍വയ്ക്ക് 16ഉമായിരുന്നു പ്രായം. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് ഒരു നാള്‍ സ്ട്രാഞ്ചര്‍ എല്‍വയെ വീട്ടില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു.

എല്‍വയുടെ വെളിപ്പെടുത്തല്‍

സംഭവ ദിവസം രാത്രി നടന്നതിനെക്കുറിച്ച് എല്‍വയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്- ബലിഷ്ഠമായ കൈകള്‍ കൊണ്ട് എന്നെ അവന്‍ വരിഞ്ഞുമുറുക്കി. പിന്നീട് കിടക്കയിലേക്കു തള്ളിയിടുകയായിരുന്നു. പെട്ടെന്നാണ് അവന്റെ സ്വഭാവം മാറിയത്. വസ്തങ്ങള്‍ വലിച്ചുകീറി എന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇതിനെ ചെറുക്കാനുള്ള ശക്തി അപ്പോള്‍ എന്റെ ശരീരത്തിനില്ലായിരുന്നു.

സ്ട്രാഞ്ചര്‍ നാട്ടിലേക്ക് തിരിച്ചുപോയി

സംഭവശേഷം സ്ട്രാഞ്ചര്‍ ജന്‍മനാടായ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോയി. എല്‍വയാട്ടെ ദിവസങ്ങോളം തന്റെ ജീവിതത്തിലെ ആ ദുരന്തത്തെക്കുറിച്ച് ആലോചിച്ച് കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്നു. അവന്‍ എന്റെ ബോയ് ഫ്രണ്ടായിരുന്നു. കാമഭ്രാന്തനൊന്നുമല്ല. മാത്രമല്ല പുറത്തെവിടെയും വച്ചല്ല എന്റെ വീട്ടില്‍ വച്ചു തന്നെയാണ് പീഡിപ്പിക്കപ്പെട്ടത്- എല്‍വ പറയുന്നു.

ബലാല്‍സംഗം ചെയ്യാന്‍ കാരണം

എന്തെങ്കിലും ഒരു കാരണമില്ലാതെ ബലാല്‍സംഗം ചെയ്യപ്പെടില്ലെന്ന് പറയുന്ന ലോകത്താണ് ഞാന്‍ ജീവിക്കുന്നത്. ഉടുപ്പ് ചെറുതായാലോ, നിയന്ത്രണം വിട്ട് ചിരിച്ചാലോ, മദ്യപിച്ചാലോയെല്ലാം ബലാല്‍സംഗം നടക്കും. ഈ മൂന്നു തെറ്റും എന്റെ ഭാഗത്തു നിന്നുണ്ടായി. അപ്പോള്‍ തെറ്റില്‍ തനിക്കും പങ്കില്ലേയെന്ന് എല്‍വ ചോദിക്കുന്നു.

സ്ട്രാഞ്ചര്‍ പറയുന്നത്

താന്‍ അന്നു ചെയ്തത് ബലാല്‍സംഗമാണെന്ന് കരുതുന്നില്ലെന്നാണ് സ്ട്രാഞ്ചര്‍ പറയുന്നത്. അന്നു രാത്രി സംഭവിച്ച ദുരന്തത്തിന് ഞാന്‍ സ്വയം കുറ്റപ്പെടുത്തിയിരുന്നില്ല. അന്നത്തേത് സെക്‌സാണെന്നും ബലാല്‍സംഗമല്ലെന്നുമാണ് ഞാന്‍ കരുതുന്നത്.

നേരിട്ടു കാണാന്‍ തീരുമാനിച്ചു

കത്തിലൂടെ വീണ്ടും ബന്ധം പുനരാരംഭിച്ച ശേഷമാണ് എല്‍വയുമായി പിന്നെയും അടുക്കുന്നത്. താനാണ് നമുക്ക് നേരില്‍ കണ്ടാലോയെന്ന കാര്യത്തെക്കുറിച്ച് മുന്‍കൈയെടുത്തതെന്ന് സ്ട്രാഞ്ചര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്ടില്‍ വച്ചാണ് എല്‍വയും സ്ട്രാഞ്ചറും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയത്. ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മണിക്കൂറുകളോളം സംസാരിച്ചു.

ഇരുവരും ചേര്‍ന്ന് പുസ്തകമിറക്കി

തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചും ബലാല്‍സംഗവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചുമെല്ലാം ഇരുവരും ചേര്‍ന്നു പുസ്തകമിറക്കി. സൗത്ത് ഓഫ് ഫോര്‍ഗീവ്നെസ് എന്നാണ് പുസ്തകത്തിന്‍റെ പേര്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+