30 മിനിറ്റിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കൊള്ളയടിച്ചതായി വീട്ടമ്മ
ഫ്ളോറിഡ: മദേഴ്‌സ് ഡേയില്‍ 30 മിനിറ്റിനുള്ളില്‍ താന്‍ മൂന്നു ബാങ്കുകള്‍ കൊള്ളടയടിച്ചതായി ഒരു വീട്ടമ്മ കോടതിയില്‍ കുറ്റസമ്മതം നടത്തി. അമേരിക്കയിലെ ഫ് ളോറിഡ താമ്പ ബേയിലെ ക്ലിന്റി സാഞ്ചസ് ആണ് ബാങ്കുകള്‍ കവര്‍ച്ച നടത്തിയത്. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്.
ദാരിദ്ര്യമാണ് തന്നെക്കൊണ്ട് ബാങ്ക് കവര്‍ച്ച ചെയ്യിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മകളുടെ ഗ്രാജ്വേഷന്‍ പാര്‍ട്ടിക്കുവേണ്ടിയും, വീട്ടുവാടക കൊടുക്കുവാന്‍ വേണ്ടിയുമായിരുന്നു കവര്‍ച്ചയെന്ന് ക്ലിന്റി പറഞ്ഞു. ഓരോ ബാങ്കിലും ചെന്ന് ഇവര്‍ നേരത്തെ എഴുതിയ നോട്ടു കൊടുത്തു ഭീഷണിപ്പെടുത്തുകയും ശേഷം കൈക്കലാക്കുകയുമായിരുന്നു.

താന്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്നും മറ്റുമുള്ള രീതിയിലായിരുന്നു നോട്ടുകള്‍. കഴിഞ്ഞ മെയ് 11ന് 3.19PM, 3.35pm, 3.40 pm എന്നീ സമയങ്ങളിലായാണ് ക്ലിന്റി ബാങ്കുകളില്‍ കവര്‍ച്ച നടത്തിയത്. അടുത്തടുത്തുള്ളതും ചെറിയ ബാങ്കുകളുമായിരുന്നു ഇവ. തോക്കുചൂണ്ടിയെത്തിയ സ്ത്രീക്കു മുന്നില്‍ പണം നല്‍കുകയല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു മാര്‍മുണ്ടായിരുന്നില്ല.
എന്നാല്‍, അന്നേ ദിവസം വൈകുന്നേരം തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ കാര്‍ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. നേരത്തെ ക്രിമിനല്‍ കേസുകളിലൊന്നും പെടാത്തതിനാല്‍ തന്നെ ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയേക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications