കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യസീദി സ്ത്രീകളെ ഐസിസ് വില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്?

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസ് തീവ്രവാദികള്‍ പിടികൂടുന്ന യസീദി സ്ത്രീകളെ കൂട്ട ബലാത്സംഗംത്തിന് ഇരയാക്കുന്നതായും ലൈംഗിക അടിമകളായി വില്‍ക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഐസിസുകാര്‍ യസീദി സ്ത്രീകളെ ഇരുമ്പുകൂട്ടില്‍ അടച്ച് വില്‍പ്പനക്ക് വച്ചതിന്റെ ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്.

മൊസ്യൂളില്‍ നിന്നുള്ള ദൃശ്യം എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. എന്നാല്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ദ്രുതവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ISIS Sell Women

ഐസിസുകാര്‍ ഭരണം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് യസീദികളും ക്രിസ്ത്യാനികളും കുര്‍ദ്ദ് വംശജരും കൂട്ടപ്പലായനമാണ് നടത്തുന്നത്. പിടിക്കപ്പെടുന്നത് യസീദി പുരുഷന്‍മാരാണെങ്കില്‍ ഉടനടി വധിക്കുന്നുവെന്നും കുട്ടികളെങ്കില്‍ ജീവനോടെ കുഴിച്ചുമൂടുന്നു എന്നുമൊക്കെയാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

<blockquote class="twitter-tweet blockquote" lang="en"><p>Women being sold in Mosul, Iraq.. <a href="http://t.co/P3fH2THBUG">pic.twitter.com/P3fH2THBUG</a></p>— John (@angry_vet_) <a href="https://twitter.com/angry_vet_/statuses/501106356502671362">August 17, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പ്രതിഷേധ പ്രകടനത്തിന്റേതാണെന്നാണ് ചില മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. ഈജിപ്ത് മുന്‍ പ്രസിഡന്‍ഘഖ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികള്‍ വെളുത്ത വസ്ത്രം ധരിച്ച് ഇരുനപുകൂട്ടില്‍ കയറി നില്‍ക്കുകയായിരുന്നുവത്രെ. മുര്‍സിയെ അനുകൂലിച്ചതിന്റെ പേരില്‍ ഏഴ് പെണ്‍കുട്ടികളെ 11 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചതിലുള്ള പ്രതിഷേധമായിരുന്നു ഇതെന്നാണ് പറയുന്നത്.

എന്നാല്‍ ഈ വിശദീകരണങ്ങള്‍ വിശ്വസിക്കാന്‍ പലരും ഇപ്പോഴും തയ്യാറായിട്ടില്ല. യസീദികളുടെ കാര്യത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടാത്തതിനെതിരേയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഈ ചിത്രത്തിന് താഴെ ട്വീറ്റുകളായി എത്തുന്നത്.

English summary
'Women being sold by ISIS in Mosul' picture spreading in twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X