കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ മതിയെന്ന് സ്ത്രീകള്‍!! കാബൂളില്‍ കൂറ്റന്‍ റാലി... അഫ്ഗാന്‍ മാറിയോ, അതോ തന്ത്രമോ?

Google Oneindia Malayalam News

കാബൂള്‍: താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചതോടെ ആയിരങ്ങളാണ് കാബൂളില്‍ നിന്ന് പലായനം ചെയ്തത്. വിദേശരാജ്യങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു അവര്‍. തുടര്‍ന്ന് പഞ്ചഷിറിലും അഫ്ഗാന്റെ വിവിധ പ്രദേശങ്ങളിലും താലിബാനെതിരെ ഒറ്റപ്പെട്ട പ്രതിഷേധം നടന്നിരുന്നു. കാബൂളില്‍ താലിബാനെതിരെ വനിതകള്‍ രംഗത്തിറങ്ങുകയും ചെയ്തു.

ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതകളുടെ പ്രതിഷേധം. ഈ സമരക്കാരെ താലിബാന്‍ പോലീസ് മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇന്ന് വേറിട്ട ചില സംഭവങ്ങളാണ് അഫ്ഗാനില്‍ നടന്നത്. താലിബാന്റെ ഭരണം മതി എന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; അമേരിക്ക പാലംവലിച്ചു... ഇനി എന്തും സംഭവിക്കാം...സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; അമേരിക്ക പാലംവലിച്ചു... ഇനി എന്തും സംഭവിക്കാം...

1

കാബൂളിലെ ശഹീദ് റബ്ബാനി എജ്യുക്കേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൊതുപരിപാടിക്ക് ശേഷമാണ് സ്ത്രീകള്‍ താലിബാനെ പിന്തുണച്ച് റാലി നടത്തിയത്. 300ഓളം സ്ത്രീകള്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൈകുഞ്ഞുങ്ങളുമായി പരിപാടിക്ക് എത്തിയ സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു കൂടാതെ വിദ്യാര്‍ഥിനികളും. എല്ലാവരും താലിബാന്‍ നിര്‍ദേശിച്ച പോലെ തലയും മുഖവുമെല്ലാം മറച്ചാണ് സമരത്തില്‍ പങ്കെടുത്തത്.

2

താലിബാന്റെ പതാക പിടിച്ചായിരുന്നു യുവതികള്‍ റാലിക്ക് എത്തിയത്. അമേരിക്കക്കെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു. താലിബാന്റെ നയങ്ങള്‍ മാത്രം മതിയെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കറുപ്പ്, നീല പര്‍ദ്ദകള്‍ ധരിച്ചാണ് സ്ത്രീകളെത്തിയത്. താലിബാന്‍ ഭരണത്തിലെത്തിയതോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചു. പക്ഷേ, ക്ലാസ് മുറികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടണ്‍ വച്ചതും വര്‍ത്തയായിരുന്നു.

3

സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ വനിതകള്‍ തന്നെയാണ് പ്രസംഗിച്ചത്. സംഘാടകരും വനിതകളായിരുന്നു. അടുത്തിടെ താലിബാനെതിരെ സമരം നടത്തിയ വനിതകളെ ഇവര്‍ വിമര്‍ശിച്ചു. നേരത്തെ സമരം നടത്തിയ വനിതകളെ താലിബാന്‍ മര്‍ദ്ദിച്ചിരുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാലാണ് സമരം തടഞ്ഞത് എന്നായിരുവന്നു താലിബാന്റെ വാദം. ഇന്ന് നടന്ന റാലിക്ക് നേരത്തെ അനുമതി വാങ്ങിയിരുന്നുവെന്ന് കാബൂളിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ദാവൂദ് ഹഖാനി പറയുന്നു.

4

കഴിഞ്ഞ സര്‍ക്കാരില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്രമുണ്ടായിരുന്നോ? ഇല്ല, അത് സ്വാതന്ത്ര്യമായിരുന്നില്ല. സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു. സ്ത്രീകളെ അവരുടെ സൗന്ദര്യം പരിഗണിച്ച് മാത്രമാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് റാലി നടത്തിയവര്‍ പറയുന്നു. സ്ത്രീകള്‍ ശരീരം മറയ്ക്കണമെന്ന താലിബാന്റെ നിര്‍ദേശം ഞങ്ങള്‍ അനുസരിക്കുന്നു- ഷബാന ഉമരി എന്ന യുവതി പ്രസംഗത്തില്‍ പറഞ്ഞു. ഈ വേളയില്‍ സദസിലുണ്ടായിരുന്ന സ്ത്രീകള്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചു.

5

സര്‍വകലാശാലയിലെ പരിപാടിക്ക് ശേഷമായിരുന്നു റാലി. ഇതിന് താലിബാന്‍ പോലീസിന്റെ സുരക്ഷയും ഉണ്ടായിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് അവരെ പിന്തുണച്ച് റാലി നടക്കുന്നത്. രാജ്യം വിട്ടവര്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല. താലിബാന്റെ ഭരണം മാത്രം മതി തുടങ്ങിയ കാര്യങ്ങള്‍ എഴുതിയ ബാനര്‍ സ്ത്രീകള്‍ പിടിച്ചിരുന്നു.

മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍

6

ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് താലിബാന്‍ മാറ്റിവച്ചു. ചൈന, റഷ്യ, തുര്‍ക്കി, ഇറാന്‍, ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ അനുസ്മരണ ദിനമാണ് സപ്തംബര്‍ 11. ഈ ദിനത്തില്‍ താലിബാന്‍ അധികാരമേല്‍ക്കുന്നത് മറ്റു ചില ലക്ഷ്യങ്ങളോടെയാണ് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് റഷ്യ പിന്‍മാറിയെന്നാണ് വാര്‍ത്തകള്‍.

7

സെപ്തംബര്‍ 11ന് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഖത്തര്‍ അറിയിച്ചു എന്നാണ് വാര്‍ത്തകള്‍. ഇടക്കാല സര്‍ക്കാരാണ് താലിബാന്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. താലിബാന്‍ നേതാക്കള്‍ക്ക് മാത്രം പ്രാതിനിധ്യമുള്ള സര്‍ക്കാരാണിത്. മറ്റു രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. ചെലവ് ചുരുക്കുന്നതിന്റെയും ആര്‍ഭാടം ഒഴിവാക്കുന്നതിനുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയതെന്ന് താലിബാന്‍ പറയുന്നു.

Recommended Video

cmsvideo
സൈനീക വിമാനത്തില്‍ ഊഞ്ഞാലാടി താലിബാന്‍ ഭീകരര്‍

English summary
Women In Afghanistan Hold Pro Taliban Rally in Kabul with wearing Full Cover Dress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X