Get Updates
Get notified of breaking news, exclusive insights, and must-see stories!

വസ്ത്രധാരണം ശരിയല്ല; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിലക്ക്

വാക്ക മെമ്പര്‍ഷിപ്പ് കാര്‍ഡ് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ച സ്ഥലത്ത് പ്രത്യേക ഡ്രസ്‌കോഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിഡ്‌നി: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ സംഭവം വിവാദമായി. വാക്ക മെമ്പേഴ്‌സ് ഏരിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ മാധ്യമപ്രവര്‍ത്തകരായ മെലിന്‍ഡ ഫെരെല്‍, ഫിര്‍ദോസ് മൂന്‍ദ എന്നിവരെയാണ് വിലക്കിയത്.

വാക്ക മെമ്പര്‍ഷിപ്പ് കാര്‍ഡ് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ച സ്ഥലത്ത് പ്രത്യേക ഡ്രസ്‌കോഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇവ മാധ്യമപ്രവര്‍ത്തകര്‍ പാലിച്ചില്ലെന്ന് പറയുന്നു. ഇറുകിയതും കാല്‍മുട്ടിന് മുകളില്‍ കാണുന്നതുമായ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. ഇത് ഡ്രസ്‌കോഡിന് വിരുദ്ധമാണെന്നാണ് വാദം.

women-journalists

എന്നാല്‍, സംഭവത്തെക്കുറിച്ച് ഇരുവരും ട്വിറ്ററിലൂടെ പ്രതിഷേധിച്ചതോടെ വാക്ക ഗ്രൗണ്ട് അധികൃതര്‍ ക്ഷമാപണവുമായി രംഗത്തെത്തി. അന്നേദിവസം സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നെന്നാണ് അറിയിപ്പ്. അധികൃതര്‍ ക്ഷമ പറഞ്ഞതായി മാധ്യമപ്രവര്‍ത്തകരും സ്ഥിരീകരിച്ചു. മെമ്പേഴ്‌സ് ഏരിയയില്‍ ധാരാളം ഒഴിഞ്ഞ സീറ്റുകളുണ്ടായിട്ടും 1860കളിലെ ഡ്രസ് കോഡിന്റെ പേരിലാണ് തങ്ങളെ തടഞ്ഞതെന്നും ഇവര്‍ പറയുന്നു.

വാക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ഫിലാന്‍ഡറുടെ മിന്നുന്ന പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുത്തിരുന്നു. 177 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഹോബാര്‍ട്ടില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്കാണ് മേല്‍ക്കൈ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+