കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദ ധരിച്ചാല്‍ ആറര ലക്ഷം പിഴ... ആര്‍ക്കും രക്ഷിയ്ക്കാനാവില്ല

Google Oneindia Malayalam News

ടിസിനോ(സ്വിറ്റ്‌സര്‍ലന്റ്): സൗദി അറേബ്യയില്‍ ചെന്നാല്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചേ പുറത്തിറങ്ങാന്‍ പാടൂള്ളൂ. അതിപ്പോള്‍ ഏത് മതക്കാരാണെങ്കിലും രാജ്യക്കാരാണെങ്കിലും. അതിനെ ഇതുവരെ കാര്യമായി ആരും ചോദ്യം ചെയ്തിട്ടില്ല.

എന്നാല്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ പര്‍ദ്ദയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് ജനാധിപത്യ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും പറഞ്ഞ് ആളുകള്‍ രംഗത്തെത്തും. ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നവരെ ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ് സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് വരുന്നത്.

അവിടെ പര്‍ദ്ദ നിരോധിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍. നിരോധനം ലംഘിച്ചാല്‍ ആറരലക്ഷം രൂപയാണ് പിഴ!!!

സ്വിറ്റ്‌സര്‍ലന്റ്

സ്വിറ്റ്‌സര്‍ലന്റ്

സ്വിറ്റ്‌സര്‍ലന്റിലെ ടിസിനോ മേഖലയിലാണ് ഇപ്പോള്‍ പര്‍ദ്ദ നിരോധിച്ചിരിയ്ക്കുന്നത്. നിയമം പാര്‍ലമെന്റ് അംഗീകരിയ്ക്കുകയും ചെയ്തു.

 പര്‍ദ്ദയെന്നാല്‍

പര്‍ദ്ദയെന്നാല്‍

ബുര്‍ഖയും നിഖാബും ധരിയ്ക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. മുഖം പൂര്‍ണമായി മറയ്ക്കുന്ന പര്‍ദ്ദ ഈ മേഖലയില്‍ കാണാനാവില്ലെന്ന് ഉറപ്പായി.

പിഴ എത്രയെന്നോ?

പിഴ എത്രയെന്നോ?

6,500 ബ്രിട്ടീഷ് പൗണ്ട് ആണ് പര്‍ദ്ദ ധരിച്ച് പുറത്തിറങ്ങിയാലുളള പിഴ. ഏതാണ് ആറര ലക്ഷത്തിലധികം രൂപ.

പൊതു സ്ഥലങ്ങള്‍

പൊതു സ്ഥലങ്ങള്‍

പൊതു സ്ഥലങ്ങളില്‍ പര്‍ദ്ദ ധരിയ്ക്കരുതെന്നാണ് നിയമം. വീട്ടിനുള്ളില്‍ വേണമെങ്കില്‍ ആകാം. കടകള്‍, റസ്റ്റോറന്റുകള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവടങ്ങളിലും പാടില്ല.

കാറില്‍ ഇരിയ്ക്കുമ്പോഴോ?

കാറില്‍ ഇരിയ്ക്കുമ്പോഴോ?

കാറില്‍ യാത്ര ചെയ്യുമ്പോള്‍ പോലും പര്‍ദ്ദ ധരിയ്ക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം കര്‍ശനമായി നിര്‍ദ്ദേശിയ്ക്കുന്നത്.

ആര്‍ക്കും രക്ഷയില്ല

ആര്‍ക്കും രക്ഷയില്ല

വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലന്റ്. എന്നാല്‍ വിനോദ സഞ്ചാരികള്‍ക്കും ഈ നിയമത്തില്‍ ഒരു ഇളവും ലഭിയ്ക്കില്ല.

 ഇസ്ലാമിക തീവ്രവാദത്തെ ഭയന്ന്

ഇസ്ലാമിക തീവ്രവാദത്തെ ഭയന്ന്

പാരീസ് ഭീകരാക്രമണം കൂടി ആയപ്പോള്‍ ടിസിനോ മേഖലയും ഭീതിയിലായിട്ടുണ്ട്. ഈ നിയമം ഇത്ര കര്‍ശനമാക്കി നടപ്പാക്കുന്നത് ഇസ്ലാമിക തീവ്രവാദത്തെ ഭയന്ന് തന്നെയാണ്.

 പര്‍ദ്ദയ്ക്ക് മാത്രമേ വിലക്കുള്ളൂ, മുഖംമൂടി?

പര്‍ദ്ദയ്ക്ക് മാത്രമേ വിലക്കുള്ളൂ, മുഖംമൂടി?

ഇസ്ലാമിക വേഷമായ പര്‍ദ്ദയ്ക്ക് മാത്രമാണ് വിലക്കുള്ളത്. മുഖംമൂടികള്‍(മാസ്‌ക്) ധരിയ്ക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. ബാലക്ലാവയും ഹെല്‍മെറ്റും ധരിയ്ക്കുന്നതിനെ നിയമം വിലക്കുന്നില്ല.

 ഹിതപരിശോധന

ഹിതപരിശോധന

2013 ല്‍ ആണ് പര്‍ദ്ദുയുടെ കാര്യത്തില്‍ ടിസിനോ മേഖലയില്‍ ഹിത പരിശോധന നടത്തിയത്. അന്ന് മൂന്നില്‍ രണ്ട് ഭാഗവും ആവശ്യപ്പെട്ടത് പര്‍ദ്ദ നിരോധിയ്ക്കണം എന്നായിരുന്നു.

ഒന്നായി ജീവിയ്ക്കാന്‍ സ്വാഗതം, അല്ലെങ്കില്‍

ഒന്നായി ജീവിയ്ക്കാന്‍ സ്വാഗതം, അല്ലെങ്കില്‍

തങ്ങളുടെ സംസ്‌കാരത്തിനും നിയമങ്ങള്‍ക്കും അനുസരിച്ച് ഒന്നായി ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് മതത്തിന്റെ അതിര്‍വരമ്പുകളൊന്നും ഇല്ലാതെ സ്വാഗതമോതാന്‍ തയ്യാറാണെന്നാണ് സ്വിറ്റ്‌സര്‍ലന്റുകാര്‍ പറയുന്നത്. അല്ലാത്തവര്‍ക്ക് ഒരു സ്വാഗതവും ഇല്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക് ചെയ്യൂഫോളോ ട്വിറ്റര്‍

English summary
Women to be fined up to £6,500 for wearing burkas in Swiss region'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X