കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; സൗദിയില്‍ ഇഖാമ പുതുക്കാന്‍ വാടക കരാര്‍ നിര്‍ബന്ധമാക്കുന്നു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ഇഖാമ ലഭിക്കാനും നിലവിലുള്ളത് പുതുക്കാനും താമസ സ്ഥലവുമായി ബന്ധപ്പെട്ട വാടക കരാര്‍ (ഈജാര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന് പുതിയ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് 2017ല്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം സപ്തംബര്‍ മുതല്‍ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും പാര്‍പ്പിടകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച് ധാരണയിലെത്തി. പദ്ധതി നടപ്പില്‍ വരുന്നതോടെ വാടക കരാര്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദേശികള്‍ക്ക് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കാന്‍ സാധിക്കില്ല.

ഇതുമായി ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖല ക്രമീകരിക്കുകയും കരാറില്‍ ഉള്‍പ്പെട്ട കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സൗദിയിലെ ലക്ഷക്കണക്കിന് പ്രവാസികളെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Work permit

ഈജാര്‍ നെറ്റ്വര്‍ക്കില്‍ പാര്‍പ്പിട കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നിബന്ധനയിലൂടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും പാര്‍പ്പിടകാര്യ മന്ത്രാലയവും തമ്മിലുണ്ടാക്കിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, സ്വന്തം പേരില്‍ വാടക കരാര്‍ ഇല്ലാതെ ഒന്നിച്ച് താമസിക്കുന്ന പ്രവാസികളെ ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട്.

നിലവില്‍ വ്യത്യസ്ത സ്പോണ്‍സര്‍മാരുടെ കീഴിലുള്ള നാലും അഞ്ചും തൊഴിലാളികള്‍ ഒരുമിച്ചാണ് ഒരു ഫ്‌ളാറ്റില്‍ കഴിയുന്നത്. ഇതിനായി ഏതെങ്കിലും ഒരാളുടെ പേരില്‍ എടുത്ത ഒരു ഈജാര്‍ കരാറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ നിയമം നടപ്പില്‍ വരുന്നതോടെ ഇത് അസാധ്യമാവും.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് രാജ്യത്തെ പാര്‍പ്പിടകാര്യ മന്ത്രാലയം 'ഈജാര്‍ നെറ്റ്‌വര്‍ക്ക്' പദ്ധതിക്ക് തുടക്കം കുറിച്ചത്. വാടകയ്ക്കു നല്‍കുന്ന ഓരോ കെട്ടിടവും ഇതുമായി ബന്ധിപ്പിക്കണമെന്നാണ് നിയമം. വാടക കരാറുമായി വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി.

English summary
Work permit issuance linked to house rent contracts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X