• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഖത്തറില്‍ വെള്ളമടിച്ചു തുടങ്ങാം'; ലോകകപ്പ് വേദികളില്‍ ബിയര്‍ വിളമ്പും, നിര്‍ണായക തീരുമാനം

Google Oneindia Malayalam News

ദോഹ: ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോലകപ്പിന് നവംബര്‍ 20ന് പന്തുരുളും. ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. നവംബര്‍ 20 ന് വൈകീട്ട് 7 മണിക്ക് അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലോകകപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ഖത്തറില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

1

ഫുട്‌ബോള്‍ കാണാന്‍ എത്തുന്ന എല്ലാ കായിക പ്രേമികള്‍ക്കും വലിയ സൗകര്യമാണ് ഖത്തര്‍ ഒുക്കിയിരിക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പില്‍ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഓരോ ബിയര്‍ കഴിച്ചും ആഘോഷിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

2

ആര്യയോടൊപ്പം അടിച്ചുപൊളിച്ച് ഐഷു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധക

ഭൂരിപക്ഷ മുസ്ലിം രാജ്യങ്ങളില്‍ മദ്യവില്‍പ്പന നിയന്ത്രിച്ചിട്ടും സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും ബിയര്‍ വിളമ്പാന്‍ ഖത്തറിലെ പ്രാദേശിക ഉദ്യോഗസ്ഥരുമായി ഒരു നയത്തിന് ഫിഫ ലോകകപ്പ് സംഘാടകര്‍ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, ഗെയിമുകള്‍ക്ക് മുമ്പും ശേഷവും സ്റ്റേഡിയം കോമ്പൗണ്ടിനുള്ളില്‍ ബിയര്‍ വാങ്ങാന്‍ ആരാധകരെ അനുവദിക്കും, അതുപോലെ തന്നെ രാത്രിയിലെ ഔദ്യോഗിക ഫിഫ ഫാന്‍ ഫെസ്റ്റിവലിലും.

3

കിക്കോഫിന് മുമ്പും അവസാന വിസിലിന് ശേഷവും സ്റ്റേഡിയത്തിന്റെ പരിധിക്കുള്ളില്‍ മദ്യം വില്‍ക്കുമെന്ന് ഫിഫ ശനിയാഴ്ച അറിയിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ ബൗള്‍ ടിക്കറ്റ് ഉടമകള്‍ക്ക് നോണ്‍-ആല്‍ക്കഹോളിക് ബഡ്വെയ്സര്‍ സീറോയിലേക്ക് ആക്സസ് ഉണ്ടായിരിക്കും, ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് 11 ആഴ്ചകള്‍ക്ക് മുമ്പാണ് ഖത്തര്‍ ലോകകപ്പിന്റെ ബിയര്‍ നയം സ്വീകരിക്കുന്നത്, കൂടാതെ മിഡില്‍ ഈസ്റ്റില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍.

4

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ലോകകപ്പ് ഒരു മുസ്ലീം രാജ്യത്ത്. മദ്യവുമായി ബന്ധപ്പെട്ട് ഇത്രയും കര്‍ശനമായ സാമൂഹിക വിലക്കുകളുള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ഒരു നയവും സ്വീകരിച്ചു. 2010ല്‍ ഫിഫ ആതിഥേയരാജ്യത്തെ തിരഞ്ഞെടുത്തതു മുതല്‍ മദ്യം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക്് ഖത്തര്‍ എങ്ങനെ സേവനം നല്‍കും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

5

അതേസമയം, നേരത്തെ നവംബര്‍ 21 നാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുകയെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അറബ് നാട്ടിലെ ആദ്യ ലോകകപ്പില്‍ ആതിഥേയ രാജ്യമായ ഖത്തറിന്റെ മത്സരം ആദ്യദിനം തന്നെ നടത്തണമെന്ന ഖത്തറിന്റെ ആവശ്യം ഫിഫ അംഗീകരിക്കുകയായിരുന്നു. നേരത്തെയുളള ഷെഡ്യൂള്‍ പ്രകാരം നവംബര്‍ 21 ന് രാവിലെയും ഉച്ചയ്ക്കുമുളള മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ഖത്തറിന്റെ മത്സരം ഉദ്ഘാടനമത്സരമാക്കിയിരുന്നത്.

'ദിലീപ് കാശ് നൽകി എന്ന് പറയണം എന്നായിരിക്കും, പരാതിക്കാരിയെ പോലീസ് ശല്യം ചെയ്തു'; ശാന്തിവിള ദിനേശ്'ദിലീപ് കാശ് നൽകി എന്ന് പറയണം എന്നായിരിക്കും, പരാതിക്കാരിയെ പോലീസ് ശല്യം ചെയ്തു'; ശാന്തിവിള ദിനേശ്

English summary
World Cup 2022: Qatar allows beer to be served in football stadiums
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X