• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അപമാനകരം'; അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോൾ കലാപം,അപലപിച്ച് ലോക നേതാക്കൾ

വാഷിങ്ടൺ; യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമങ്ങളെ അപലപിച്ച് ലോകനേതാക്കൾ. അപമാനകരമായ സംഭവം എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചത്.ലോകത്ത് ജനാധിപത്യത്തിനായി നിലകൊളുള്ള രാജ്യമാണ് അമേരിക്ക.സമാധാനത്തോടെ അധികാര കൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായാണ് അമേരിക്കയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.

ട്രംപും അനുയായികളും അമേരിക്കൻ വോട്ടർമാരുടെ തീരുമാനം അംഗീകരിക്കുകയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് അവസാനിപ്പിക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് ട്വിറ്ററിൽ കുറിച്ചു. "പ്രകോപനപരമായ വാക്കുകളിൽ നിന്ന് അക്രമാസക്തമായ പ്രവൃത്തികൾ വരുന്നു.ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഹേളനം വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങളുടെ സഖ്യകക്ഷിയും അയൽരാജ്യവുമായ യുഎസിൽ ഉണ്ടായ സംഭവങ്ങളിൽ കനേഡിയൻ ജനത വളരെയധികം അസ്വസ്ഥരും ദു:ഖിതരുമാണെന്നും

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. യുഎസ് ക്യാപിറ്റോളിലെ രംഗങ്ങള്‍ ജനാധിപത്യത്തിന് നേരെയുളള ആക്രമണമാണെന്നും അദ്ദേഹം ട്വീറ്റ്ചെയ്തു. നവംബർ മൂന്നിലെ തിരഞ്ഞെടുപ്പ്ഫലങ്ങൾപൂർണമായും ബഹുമാനിക്കപ്പെടണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ പ്രതികരിച്ചു.

ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്ന ചിലരുടെ പ്രവൃത്തികളെ അംഗീകരിക്കാനാകില്ല. ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. ഇന്ന് വാഷിംഗ്ടണിൽ സംഭവിച്ചത് അമേരിക്കയല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചത്. അക്രമങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ലെന്നായിരുന്നു മോദി ട്വിറ്ററിൽ കുറിച്ചത്.

ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചയോടെയാണ് ട്രംപ് അനുകൂലികൾ കാപിറ്റോൾ മന്ദിത്തിലേക്ക് അതിക്രമിച്ച് കയറി കലാപം അഴിച്ചുവിട്ടത്.

നിയുക്ത പ്രസിഡന്റ് ഡോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് പ്രതിഷേധകർ അക്രമം അഴിച്ചുവിട്ടത്. കാലപത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അധികാര കൈമാറ്റം സമാധാനപരമായി നടക്കണം, ക്യാപിറ്റോള്‍ അക്രമത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി!!

cmsvideo
  US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol

  യുഎസ് പാര്‍ലമെന്റ് ആക്രമിച്ചവരില്‍ ഇന്ത്യക്കാരും? ദേശീയ പതാകയേന്തിയവര്‍... വീഡിയോ പ്രചരിക്കുന്നു

  സ്ഥാനമൊഴിയുന്നതിന് മുമ്പ് ട്രംപ് പുറത്താക്കപ്പെടുമോ; ഇംപീച്ച്മെന്‍റ് ചര്‍ച്ചകള്‍ നടക്കുന്നു

  English summary
  World leaders Contempt capitol riot,“Disgraceful says Boris Johnson
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X