ലോകത്തെ ആദ്യ പറക്കും ബൈക്കുകള്‍ യുഎസ്സില്‍; സ്റ്റാര്‍ വാര്‍സിനെ അനുസ്മരിപ്പിക്കും
വാഷിംഗ്ടണ്‍: പറക്കും കാര്‍ എന്ന കണ്‍സെപ്റ്റ് ആളുകളെ നേരത്തെ അമ്പരപ്പിച്ച കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ വാഹനപ്രേമികളെ മൊത്തത്തില്‍ ഞെട്ടിച്ച് കൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക് വന്നിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രം സ്റ്റാര്‍ വാര്‍സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പറക്കും ബൈക്കുകള്‍ ഉള്ളത്.
ജാപ്പനീസ് സ്റ്റാര്‍ട്ടപ്പായ എര്‍ക്വിന്‍സ് ടെക്‌നോളജീസാണ് പറക്കും ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഇവരുടെ ഹോവര്‍ ബൈക്കുകള്‍ യുഎസ്സിലെത്തിയിരിക്കുകയാണ്. ഡിട്രോയിറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന വാഹന പ്രദര്‍ശനത്തിലായിരുന്നു പറക്കും ബൈക്കുകളെ അവതരിപ്പിച്ചത്.

image courtesy: reuters twitter
ഈ ബൈക്കുകളെ കണ്ട് സോഷ്യല്‍ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ്. ബൈക്കുകള്‍ പറന്ന് കൊണ്ട് സഞ്ചരിക്കുന്നത്, അതിന് ശേഷം നിലത്തിറങ്ങുന്നതെല്ലാം അമ്പരപ്പോടെയാണ് പലരും കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ഷെയര്‍ ചെയ്തിട്ടുണ്ട്.
This is the world's first flying bike. The XTURISMO hoverbike is capable of flying for 40 minutes and can reach speeds of up to 62 mph pic.twitter.com/ZPZSHJsmZm
— Reuters (@Reuters) September 16, 2022
ഒരു വ്യക്തി ഈ ബൈക്ക് സ്റ്റാര്‍ട്ടാക്കുന്നതും അന്തരീക്ഷത്തിലൂടെ ഓടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വളരെ സൂക്ഷമതയോടെ ഈ ഹോവര്‍ ബൈക്കുകള്‍ നിലത്തിറക്കുന്നതും കാണാം. ലോകത്തെ ആദ്യ പറക്കും ബൈക്കിന്റെ ഫീച്ചേഴ്‌സും ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.
ഈ ഓട്ടോ ഷോയുടെ കോ ചെയറായ താഡ് ഷോട്ട് ഇതിനെ പ്രശംസിക്കുകയും ചെയ്തു. 15 വയസ്സിലേക്ക് തിരിച്ചുപോയ അവസ്ഥയിലായിരുന്നു താന്‍. സ്റ്റാര്‍ വാര്‍സില്‍ നിന്ന് പുറത്തുവന്നപ്പോലെയായിരുന്നു ഞാന്‍. വളരെ ഗംഭീരമായിട്ടുണ്ട് ഈ ബൈക്ക്. ചെറിയ ചില എതിര്‍പ്പുകള്‍ ഉണ്ടാവാം. പക്ഷേ ഞാനാകെ അമ്പരന്നു പോയി. ശരിക്കും രോമാഞ്ചം വന്നു. ഈ നിമിഷം ഞാന്‍ ഒരു കുട്ടിയാണെന്ന് തോന്നി പോയെന്നും ഷോട്ട് പറഞ്ഞു.
ടുറിസ്‌മോ ഹോവര്‍ബൈക്കുകള്‍ക്ക് നാല്‍പ്പത് മിനുട്ടോളം പറക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 62 മൈല്‍ എന്ന വേഗത്തിലാണ് ഇതിന് കുതിക്കാന്‍ കഴിയുക. ജപ്പാനില്‍ നേരത്തെ തന്നെ ഇത് വില്‍പ്പനയ്ക്ക് വെച്ചതാണ്. അമേരിക്കയില്‍ അടുത്ത വര്‍ഷം മുതല്‍ വില്‍പ്പന ആരംഭിക്കും. സ്റ്റാര്‍ വാര്‍സിലെ ഫ്‌ളൈയിംഗ് ബൈക്കാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.












Click it and Unblock the Notifications