കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പട്ടാളം യുദ്ധത്തിന് ഒരുങ്ങുന്നു; പ്രസിഡന്റ് നിര്‍ദേശം നല്‍കി, ലോക യുദ്ധത്തിനുള്ള ഒരുക്കമോ?

Google Oneindia Malayalam News

Recommended Video

cmsvideo
അടുത്ത ലോക മഹായുദ്ധത്തിനുള്ള ഒരുക്കമോ? | Oneindia Malayalam

ബെയ്ജിങ്: ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രസിഡന്റ് സി ജിന്‍പിങ് നിര്‍ദേശം നല്‍കിയത്. പുതിയ വര്‍ഷം പിറന്ന ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യ യോഗം നടന്നത് വെള്ളിയാഴ്ചയാണ്. ഈ യോഗത്തിലാണ് ആഗോള തലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന വിവരം ചൈനയില്‍ നിന്ന് വന്നിരിക്കുന്നത്.

ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയെ ആണ് ചൈന ലക്ഷ്യമിടുന്നത്. മേഖലയില്‍ അമേരിക്ക നടത്തുന്ന അമിത ഇടപെടലുകള്‍ ചൈന തടയുമെന്ന സൂചനയാണ് വരുന്നത്. പുതിയ വര്‍ഷം മേഖലയ്ക്ക് കൂടുതല്‍ പ്രതിസന്ധി നിറഞ്ഞതാകുമോ എന്നതാണ് ആശങ്ക. വിശദാംശങ്ങള്‍ ഇങ്ങനെ....

എന്തിനും ഒരുങ്ങിയിരിക്കണം

എന്തിനും ഒരുങ്ങിയിരിക്കണം

സൈന്യത്തോട് എന്തിനും ഒരുങ്ങിയിരിക്കാനാണ് പ്രസിഡന്റിന്റെ നിര്‍ദേശം. പുതിയ വര്‍ഷം വെല്ലുവിളി നിറഞ്ഞതാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. യുദ്ധത്തിന് ഒരുങ്ങണമെന്നും ഉന്നത സൈനിക ഓഫീസര്‍മാരുടെ യോഗത്തില്‍ സി ജിന്‍പിങ് പറഞ്ഞു.

അമേരിക്കയുമായി കലഹം

അമേരിക്കയുമായി കലഹം

അമേരിക്കയുമായി കലഹം രൂക്ഷമായ ഘട്ടത്തിലാണ് ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് നിര്‍ദേശം നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. തെക്കന്‍ ചൈനാ കടലില്‍ അമേരിക്ക അമിതമായി ഇടപെടുന്നുവെന്നതാണ് ചൈനയുടെ ആരോപണം. തായ്‌വാന് ആയുധം നല്‍കി മേഖല കുരുതിക്കളമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ചൈന ആരോപിക്കുന്നു.

തങ്ങളുടെ നിയന്ത്രണത്തില്‍

തങ്ങളുടെ നിയന്ത്രണത്തില്‍

തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്ന് ചൈന വാദിക്കുന്ന തെക്കന്‍ ചൈനാ കടലിലെ പ്രദേശമാണ് തായ്‌വാന്‍. എന്നാല്‍ ഇവിടെയുള്ള ജനങ്ങള്‍ പൂര്‍ണമായും ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നുമില്ല. ഈ മേഖലയില്‍ അമേരിക്ക കൂടുതല്‍ ആയുധം ഇറക്കുകയും ചൈനീസ് വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നുവെന്ന് ചൈനീസ് ഭരണകൂടം ആരോപിക്കുന്നു.

അമേരിക്കയും ചൈനയും തമ്മില്‍

അമേരിക്കയും ചൈനയും തമ്മില്‍

അമേരിക്കയും ചൈനയും തമ്മില്‍ മാസങ്ങളായി വ്യാപാര പോര് നടക്കുന്നുണ്ട്. ചൈനീസ് ചരക്കുകള്‍ അമേരിക്ക കൂടുതല്‍ നികുതി ചുമത്തുന്നു. തിരിച്ചടിയായി അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഉയര്‍ന്ന ഇറക്കുമതി ചുങ്കം പിടിക്കുന്നു. ഇതോടെ ഇരുരാജ്യങ്ങളും ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സുരക്ഷയ്ക്കും പരമാധികാരത്തിനും

സുരക്ഷയ്ക്കും പരമാധികാരത്തിനും

രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും പ്രാമുഖ്യം നല്‍കിയുള്ള നീക്കത്തിനാണ് ചൈന ഒരുങ്ങുന്നത്. അതേസമയം തന്നെ വികസന പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കുന്നു. ഈ സാഹചര്യത്തിലാണ് സൈനിക ഓഫീസര്‍മാരുടെയും യോഗം പ്രസിഡന്റ് വിളിച്ചതും യുദ്ധത്തിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതും.

സര്‍വ സൈന്യാധിപന്‍

സര്‍വ സൈന്യാധിപന്‍

ചൈനീസ് സൈന്യത്തിന്റെ സര്‍വ സൈന്യാധിപനാണ് പ്രസിഡന്റ് സി ജിന്‍പിങ്. പുതിയ വര്‍ഷം ശക്തിയേറിയ പ്രതിയോഗികളെയാണ് നേരിടേണ്ടതെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ലോകം മാറ്റത്തിന്റെ പാതയിലാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റമാണ് ലോകത്ത് നടക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഏത് പ്രതിസന്ധിയും

ഏത് പ്രതിസന്ധിയും

ഏത് പ്രതിസന്ധിയും അതിവേഗം മറികടക്കാന്‍ തയ്യാറായിരിക്കണം. എന്തും സംഭവിക്കാം എന്നതാണ് സാഹചര്യം. സംയുക്ത സൈനിക നീക്കങ്ങള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കണം. പുതിയതരം യുദ്ധ തന്ത്രങ്ങളും മുന്നണികളും കണ്ടെത്തണമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

അമേരിക്കയിലെ പുതിയ നിയമം

അമേരിക്കയിലെ പുതിയ നിയമം

തായ്‌വാന്റെ സ്വാതന്ത്ര്യം തടയാനും തിരിച്ച് ചൈനയോട് ചേര്‍ക്കാനും സൈനിക ബലം ഉപയോഗിക്കാന്‍ ചൈനയ്ക്ക് അവകാശമുണ്ടെന്ന് ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നു. തായ്‌വാന്റെ സുരക്ഷയ്ക്ക് എല്ലാ സഹായവും ഒരുക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് അമേരിക്കന്‍ ഭരണകൂടത്തിന് അനുമതി നല്‍കുന്ന പുതിയ നിയമത്തില്‍ കഴിഞ്ഞാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവച്ചിരുന്നു.

സൗദി പാകിസ്താന് കോടികള്‍ നല്‍കുന്നത് എന്തിന്? പിന്നാലെ യുഎഇയും ഖത്തറും, ആശങ്കയോടെ ഇന്ത്യ സൗദി പാകിസ്താന് കോടികള്‍ നല്‍കുന്നത് എന്തിന്? പിന്നാലെ യുഎഇയും ഖത്തറും, ആശങ്കയോടെ ഇന്ത്യ

English summary
Xi Jinping calls on army to be battle-ready
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X