Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ യുദ്ധവിമാനം തീവ്രവാദികള്‍ വീഴ്ത്തിയത് അത്യാധുനിക മിസൈല്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

സനാ: ഇസ്ലാമിക് ഭീകര സംഘടന യുഎഇയുടെ യുദ്ധവിമാനം വീഴ്ത്തിയത് ഭൂതല ഉപരിതല മിലൈല്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 14നായിരുന്നു യുഎഇയുടെ യുദ്ധവിമാനം ഏദനിലെ മലമ്പ്രദേശത്ത് അല്‍ ഖ്വയ്ദ വിഴ്ത്തിയത്. അല്‍ ഖ്വയ്ദ അത്യാധുനിക യുദ്ധോപകരണങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന അറിവ് ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്.

യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സിറിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങൡും തീവ്രവാദ സംഘടനകള്‍ ഇത്തരം അത്യാന്താധുനിക ആയുധങ്ങള്‍ സ്വന്തമാക്കിയിരിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഫ്രഞ്ച് നിര്‍മിത മിറാഷ് യുദ്ധവിമാനമാണ് മിസൈലേറ്റ് തകര്‍ന്നു വീണത്.

UAE Map

അതേസമയം 300ലധികം തീവ്രവാദികളെ വകരുത്താനുള്ള ശ്രമത്തിനിടയിലാണ് വിമാനം തകര്‍ന്നതെന്നാണ് അധ്കൃതര്‍ വിശദീകരിക്കുന്നത്. സാങ്കേതിക തകരാറ് എന്നതായിരുന്നു അധികൃതരുടെ വിശദീകരണമെങ്കിലും ചില കേന്ദ്രങ്ങള്‍ അത് തള്ളുകയായിരുന്നു. റ,്‌യയില്‍ നി്‌ന് സ്വന്തമാക്കിയ മിസൈല്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്ന് അവര്‍ ചൂണ്ടികാട്ടുന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ യമനിലെ ഷിയ ഹൂതി വിമതരെ തുരത്താന്‍ ഒരു വര്‍ഷമായി വ്യോമാക്രമണം നടത്തിവരികയാണ്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ സംഘടനയും സഖ്യ രാഷ്ട്രങ്ങളെ എതിര്‍ക്കുന്നു. എന്നാല്‍ വ്യോമാക്രമണം തുടരുമ്പോഴും ഭീകരന്‍മാര്‍ യമനിലെ പല ഭാഗങ്ങളും നിയന്ത്രണം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂതല ഉപരിതല മിസൈല്‍ റഷ്യന്‍ നിര്‍മ്മിത എസ്എ7, സ്‌ട്രെല ഇതില്‍ ഏതെങ്കിലുമായിരിക്കും അല്‍ഖ്വയ്ദ വിമാനം തകര്‍ക്കാന്‍ ഉപയോഗിച്ചെതെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 15 മുതല്‍ 1500 മിറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ഈ മിസൈലുകള്‍ക്കാവും. മിസൈല്‍ ആക്രമണത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടിരുന്നു. വിമാനത്തിനൊപ്പം അപ്പാച്ചെ ഹെലികോപ്ടറുകളും തകര്‍ന്നിട്ടുണ്ടെന്നാണ് പ്രദേസവാസികള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+