സൗദിയെ വിറപ്പിച്ച് ഹൂതികള്‍; ചര്‍ച്ചയ്ക്കില്ല, എണ്ണ കേന്ദ്രങ്ങള്‍ ആക്രമിച്ചു, നാലിടത്ത് പൊട്ടിത്തെറി
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിച്ച് യമനിലെ ഹൂതി വിമതര്‍. നാല് കേന്ദ്രങ്ങളില്‍ അവര്‍ ആക്രമണം നടത്തി. മറ്റു രണ്ടിടത്തെ ആക്രമണത്തില്‍ കാര്യമായ നാശ നഷ്ടമില്ല. അരാംകോയുടെ എണ്ണ കേന്ദ്രവും ആക്രമിച്ചു. സമീപ കാലത്ത് ഇത്രയും ശക്തമായ ആക്രമണം ആദ്യമാണ്. ഹൂതികളുടെ ആക്രമണം സൗദി സഖ്യസേന പ്രതിരോധിക്കുന്നുണ്ട്.
ഹൂതികളുമായി സമാധാന ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. പുതിയ ആക്രമണങ്ങളില്‍ ആള്‍നഷ്ടമുണ്ടായിട്ടില്ലെങ്കിലും സുപ്രധാന സ്ഥലങ്ങളില്‍ മിസൈലുകള്‍ പതിച്ചത് സൗദിയെ ആശങ്കയിലാഴ്ത്തുന്നു...

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ഹൂതികള്‍ സൗദിയെ ആക്രമിച്ചത്. ജിസാനിലെ എണ്ണ കേന്ദ്രം ആക്രമിച്ചത് വലിയ തിരിച്ചടിയാണ്. നാല് ഡ്രോണുകളും മിസൈലുകളുമാണ് ഹൂതികള്‍ ആക്രമണത്തിന് ഉപയോഗിച്ചത്. ആള്‍നഷ്ടമില്ലെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത് ആശങ്കയുണ്ടാക്കുന്നു. ജിസാനിലെ അരാംകോ കേന്ദ്രത്തിന് പുറമെ അല്‍ ശഖീഖിലെ ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി.

ജിസാന് അടുത്തുള്ള ദഹ്‌റാന്‍ അല്‍ ജനൂബ് വൈദ്യുതി കേന്ദ്രത്തിന് നേരെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ചിത്രങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു. ആക്രമണത്തെ തുടര്‍ന്ന് തീ പടര്‍ന്നു. അഗ്നിശമന സേനാ വിഭാഗമെത്തി തീയണക്കുകയായിരുന്നു. പിന്നീടാണ് ഖമീസ് മുഷൈത്തില്‍ ആക്രമണമുണ്ടായത്. ഒന്നിന് പിറകെ ഒന്നായുള്ള ആക്രമണങ്ങള്‍ സൗദിയെ സമ്മര്‍ദ്ദത്തിലാക്കി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

അതേസമയം, ഇന്നലെ രാത്രി തുടര്‍ച്ചയായ ആക്രമണങ്ങളാണ് സൗദിക്ക് നേരെയുണ്ടായത്. നാല് ഡ്രോണുകളാണ് സൗദി സുപ്രധാന കേന്ദ്രത്തിലെത്തിയത്. ബാക്കിയുള്ളവ സൗദി സൈന്യം ആകാശത്ത് വച്ച് തന്നെ തകര്‍ത്തു. നിരവധി മിസൈലുകളും ഡ്രോണുകളും അതിര്‍ത്തിയില്‍ വച്ച് സൈന്യം തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പ് റിയാദിലെ എണ്ണ ശുദ്ധീകരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു.

ഏഴ് വര്‍ഷത്തിലധികമായി യമനില്‍ ശക്തമായ യുദ്ധമാണ് നടക്കുന്നത്. യമനിലെ സര്‍ക്കാരിനെ അനുകൂലിച്ച് സൗദി ഇടപെട്ടതോടെ ആക്രമണം ശക്തമാകുകയായിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന എത്ര ശ്രമിച്ചിട്ടും ഹൂതി വിമതരെ കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ചര്‍ച്ചയുടെ വഴി തേടുകയാണ് സൗദി.

ഈ മാസം 29ന് റിയാദില്‍ യമന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജിസിസിയിലെ ആറ് രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിലേക്ക് ഹൂതി വിമതര്‍ക്കും ക്ഷണമുണ്ട്. എന്നാല്‍ ഞങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഹൂതികള്‍ അറിയിച്ചു. അതോടെ 29ന് നടക്കുന്ന ജിസിസി ചര്‍ച്ച ഫലം കാണില്ലെന്ന് ഉറപ്പായി.

2013ലാണ് യമനിലെ ഷിയാ വിഭാഗക്കാരായ ഹൂതികള്‍ രാജ്യത്തിന്റെ അധികാരം പിടിക്കാന്‍ ശ്രമിച്ചത്. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു ഹൂതികളുടെ നീക്കം. യമനിലെ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണവും ഹൂതികള്‍ പിടിച്ചു. ഇതോടെ സര്‍ക്കാര്‍ സൈന്യം ഏദനിലേക്ക് പിന്‍മാറി. പ്രസിഡന്റ് സൗദിയിലേക്ക് പലായനം ചെയ്യുകയുമുണ്ടായി.
സാരിയില്‍ തിളങ്ങി ഭാവന; നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സഹായിക്കാന്‍ സൗദി സഖ്യസേന ഇടപെട്ടത്. പിന്നീട് ശക്തമായ യുദ്ധമായിരുന്നു. എങ്കിലും ഹൂതികളെ പരാജയപ്പെടുത്താന്‍ സൗദിക്ക് സാധിച്ചില്ല. സൗദി ആക്രമണം തുടങ്ങിയപ്പോള്‍ സൗദിയിലെ സുപ്രധാന കേന്ദ്രങ്ങള്‍ ഹൂതികള്‍ ലക്ഷ്യമിടാന്‍ തുടങ്ങി. ലോകത്തെ ദരിദ്ര്യ രാജ്യമായ യമനില്‍ വീര്യമേറിയ മിസൈലുകളും ബോംബുകളും വര്‍ഷിക്കുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് അഭിപ്രായം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയുടെ വഴി സൗദി സ്വീകരിച്ചത്.












Click it and Unblock the Notifications