കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി വിമാനത്താവളത്തിന് നേര്‍ക്ക് ആക്രമണം? 1500 കിലോമീറ്റര്‍ അകലെ നിന്ന്... ഞെട്ടിത്തരിച്ച് ലോകം

  • By Desk
Google Oneindia Malayalam News

അബുദാബി: യെമനിലെ ഹൂത്തി വിമതര്‍ ഗള്‍ഫ് മേഖലയാകെ അസ്ഥിരപ്പെടുത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പലപ്പോഴും സൗദിയുമായി നേരിട്ടായിരുന്നു ഹൂത്തി വിമതരുടെ കൊമ്പുകോര്‍ക്കല്‍. എന്നാല്‍ ഇപ്പോള്‍ യുഎഇയ്ക്ക് നേര്‍ക്കും അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം അബുദാബി വിമാനത്താവളത്തിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തി എന്നാണ് ഹൂത്തി വിമതര്‍ അവകാശപ്പെടുന്നത്. ജൂലായ് 26, വ്യാഴാഴ്ച മാത്രം സമദ്-3 ഡ്രോണ്‍ ഉപയോഗിച്ച് മൂന്ന് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ഹൂത്തികളുടെ അവകാശവാദം.

എന്നാല്‍ ഇക്കാര്യം യുഎഇ നിഷേധിച്ചിരിക്കുകയാണ്. പക്ഷേ, അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാനങ്ങളും വൈകിയാണ് സര്‍വ്വീസ് നടത്തിയത് എന്ന രീതിയിലും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

1500 കിലോമീറ്റര്‍

1500 കിലോമീറ്റര്‍

ആയുധം ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് ഹൂത്തി വിമതരുടെ അവകാശവാദം. 1,500 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിമാനം അബുദാബി വിമാനത്താവളത്തില്‍ എത്തിയത് എന്നും ഇവര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ യുഎഇയെ സംബന്ധിച്ച് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണിത്.

അടുത്തത് ജനങ്ങള്‍ക്ക് നേരെ?

അടുത്തത് ജനങ്ങള്‍ക്ക് നേരെ?

തങ്ങള്‍ കടലാസുപുലികള്‍ അല്ലെന്ന് തെളിയിക്കുന്നതാണ് അബുദാബി വിമാനത്താവളത്തിന് നേര്‍ക്ക് നടത്തിയ ആക്രണം എന്നാണ് ഹൂത്തികളുടെ വക്താവായ ജനറല്‍ അബ്ദുള്ള അല്‍ ജാഫ്രി അവകാശപ്പെടുന്നത്. അടുത്ത ഘട്ടത്തില്‍ വലിയ കെട്ടിടങ്ങള്‍ അടക്കമുള്ള ആയിരിക്കും തങ്ങളുടെ ലക്ഷ്യം എന്നും ജനറള്‍ ജാഫ്രി പറയുന്നുണ്ട്.

ഓരോദിവസവും

ഓരോദിവസവും

തങ്ങള്‍ നടത്തിയ ആക്രമണത്തെ യുഎഇ നിഷേധിക്കുന്നത് വലിയ നുണയാണെന്നാണ് ഹൂത്തികള്‍ പറയുന്നത്. ഓരോ ദിവസവും സൗദി-യുഎഇ സഖ്യം തങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും തങ്ങളുടെ ആളുകളെ അവര്‍ കൊന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും തങ്ങളുടെ ആക്രമണത്തില്‍ എന്തിനാണ് അവര്‍ അത്ഭുതപ്പെടുന്നത് എന്നാണ് ഹൂത്തികളുടെ ചോദ്യം.

 സൗദി എണ്ണക്കപ്പലുകള്‍

സൗദി എണ്ണക്കപ്പലുകള്‍

കഴിഞ്ഞ ദിവസം സൗദി എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കും ഹൂത്തി വിമതര്‍ ആക്രമണം നടത്തിയിരുന്നു. ചെങ്കടലില്‍ ഉണ്ടായിരുന്ന രണ്ട് എണ്ണക്കപ്പലുകരള്‍ ആയിരുന്നു ആക്രമിക്കപ്പെട്ടത്. ഇതോടെ ബാബ് അല്‍ മാന്‍ദെദ് വഴിയുള്ള എണ്ണ വിതരണം സൗദി അറേബ്യ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതൊരു ചെറിയ സംഭവം ആയി വിലയിരുത്താന്‍ സാധിക്കില്ല.

എന്തുകൊണ്ട് അബുദാബി

എന്തുകൊണ്ട് അബുദാബി

എന്തുകൊണ്ടാണ് ഹൂത്തി വിമതര്‍ അബുദാബിയെ ലക്ഷ്യം വക്കുന്നത് എന്നതും ചോദ്യമാണ്. യുഎഇയുടെ തലസ്ഥാനം ആണ് അബുദാബി. തങ്ങളുടെ അടുത്ത ലക്ഷ്യം അബുദാബിയാണെന്ന് ഹൂത്തികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മിസൈല്‍ പ്രതിരോധം

മിസൈല്‍ പ്രതിരോധം

നേരത്തെ മിസൈല്‍ ആക്രമണങ്ങള്‍ ആയിരുന്നു ഹൂത്തികള്‍ വ്യാപകമായി നടത്തിയിരുന്നത്. എന്നാല്‍ യുഎഇയെ സംബന്ധിച്ച് അവര്‍ക്ക് ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുണ്ട്. എന്നിട്ടും എങ്ങനെയാണ് ഹൂത്തികള്‍ക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്താന് സാധിക്കുന്നത് എന്നതും വലിയ ചോദ്യമാണ്.

ഇറാന്റെ പിന്തുണ

ഇറാന്റെ പിന്തുണ

യെമനിലെ ഹൂത്തി വിമതര്‍ക്ക് ഏറ്റവും ശക്തമായ പിന്തുണ ലഭിക്കുന്നത് ഇറാനില്‍ നിന്നാണ്. സൗദിക്കും യുഎഇയ്ക്കും എതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് പിന്നില്‍ പോലും ഇറാന്റെ സഹകരണം ഉണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇറാന്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ് പതിവ്.

യെമന്‍ യുദ്ധം

യെമന്‍ യുദ്ധം

കടുത്ത പ്രതിസന്ധിയിലൂടെ ആണ് യെമന്‍ കടന്നുപോകുന്നത്. രാജ്യത്തിന്‌റെ വലിയൊരു ഭാഗം ഹൂത്തി വിമതര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. അവരെ തുരത്താന്‍ വേണ്ടിയാണ് സൗദി സഖ്യത്തിന്റെ പോരാട്ടം. ഇക്കാര്യതതില്‍ യുഎഇയുടേയും മറ്റ് വിദേശ രാജ്യങ്ങളുടേയും പിന്തുണയും സൗദിക്കുണ്ട്.

പതിനായിരക്കണക്കിന് പേര്‍..

പതിനായിരക്കണക്കിന് പേര്‍..

യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതര പരിക്കുകളും ഏറ്റിട്ടുണ്ട്. യെമനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ വലിയൊരു വിഭാഗവും സാധാരണ ജനങ്ങളാണ് എന്നതാണ് ഏറ്റവും ഗൗരവമായ കാര്യം.

തിരിച്ചടി തുടര്‍ന്നാല്‍

തിരിച്ചടി തുടര്‍ന്നാല്‍

ഹൂത്തികളുടെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ യുഎഇയ്ക്ക് അത് വലിയ ഭീഷണി തന്നെയാണ്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം തുടങ്ങിയാല്‍ പിന്നെ യുദ്ധം കടുക്കുമെന്നും ഉറപ്പാണ്.

English summary
Yemen's rebels claim attacked Abu Dhabi airport using a drone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X