ഇസ്രായേലിന് കടലില്‍ പണി കൊടുക്കുമെന്ന് ഹൂതി വിമതര്‍; തൊട്ടുപിന്നാലെ രണ്ട് ഡ്രോണ്‍
സന്‍ആ: ഗാസയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേലിന് തിരിച്ചടി നല്കാന് യമനിലെ ഹൂതികള്‍ രംഗത്ത്. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രായേല്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ ഉപാധി.
അതേസമയം, ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള രണ്ട് ഡ്രോണുകള്‍ തകര്‍ത്തുവെന്ന് ഫ്രഞ്ച് സൈന്യം അറിയിച്ചു. മേഖലയില്‍ നങ്കൂരമിട്ട ഫ്രഞ്ച് കപ്പലാണ് ഹൂതികളുടെ ആക്രമണം ചെറുത്തത്. ഹൂതികളെ നിയന്ത്രിക്കാന്‍ മറ്റു രാജ്യങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്കി.

ഗാസയിലെ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കാത്തത് മേഖലയെ അസ്വസ്ഥമാക്കുന്നുണ്ട്. ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുമുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടിരുന്നു. നിരപരാധികളെ കൊലപ്പെടുത്താന്‍ അമേരിക്ക സഹായം ചെയ്യുകയാണെന്നാണ് ഇതിനോട് തുര്‍ക്കി പ്രതികരിച്ചത്.
രണ്ടാഴ്ച മുമ്പ് ഇസ്രായേലിലേക്കുള്ള കപ്പല്‍ ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഇവര്‍ പിടികൂടിയത്. തുടര്‍ന്ന് വിനോദ ആവശ്യങ്ങള്‍ക്കായി കപ്പല്‍ ഉപയോഗിച്ചതിന്റെ വീഡിയോ പുറത്തുവന്നു. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി. ലോകത്തെ പ്രധാന ചരക്കുപാതയാണ് ചെങ്കടലിലൂടെയുള്ളത്. ഇവിടെ കപ്പല്‍ ആക്രമിക്കപ്പെട്ടാല്‍ ഇസ്രായേലിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
യമനിലെ വിമത സംഘമാണ് ഹൂതികള്‍. ഷിയാ വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. നേരത്തെ സൗദി സഖ്യവുമായി ഇവര്‍ യുദ്ധം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ മേഖല സമാധാനപൂര്‍ണമാണ്. അതിനിടെയാണ് ഇസ്രായേല്‍-പലസ്തീന് യുദ്ധമുണ്ടായതും ഹൂതികള്‍ ഇടപെടുന്നതും. എന്നാല്‍ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹൂതികള്‍ക്ക് വലിയ വെല്ലുവിളിയാണ്.
സൗദി അറേബ്യയ്ക്കും ജോര്‍ദാനും മുകളിലൂടെ വേണം ഹൂതികള്‍ക്ക് ആക്രമണം നടത്താന്‍. എന്നാല്‍ മാത്രമേ ഇസ്രായേലിലേക്ക് ഇവരുടെ മിസൈലുകള്‍ എത്തൂ. അത്രയും ദൂരം സഞ്ചരിക്കുന്ന മിസൈലുകള്‍ ഹൂതികളുടെ കൈവശമില്ല എന്നാണ് കരുതുന്നത്. അതേസമയം, ഹൂതികള്‍ തൊടുത്തുവിട്ട രണ്ട് ഡ്രോണുകല്‍ ഫ്രഞ്ച് സേന തകര്‍ത്തു. അമേരിക്കയും ഹൂതികള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഗസയിലേക്ക് മരുന്നും ഭക്ഷണവും എത്തിച്ചില്ലെങ്കില്‍ ഇസ്രായേലിലേക്ക് പോകുന്ന ഏത് രാജ്യത്തിന്റെ കപ്പലും ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. പലസ്തീന് പിന്തുണ നല്‍കിയാണ് തങ്ങളുടെ നീക്കമെന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ ഇറാനാണ് ഇതിന് പിന്നിലെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഹൂതികള്‍ സ്വന്തമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ഇറാന് പ്രതികരിച്ചു. അമേരിക്കയും ബ്രിട്ടനും ഹൂതികള്‍ക്കും ഇറാനുമെതിരെ രംഗത്തുവന്നിട്ടുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications