'ആഡംബര ജയില്‍ ഏതൊക്കെ, ഇന്‍ഷൂറന്‍സ് തുക എപ്പോള്‍ കിട്ടും'; ക്രൂര കൊലയ്ക്ക് പിന്നാലെ ഭാര്യ തിരഞ്ഞത്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവ എഴുത്തുകാരി കോറി റിച്ചിന്‍സ് കൊലപാതകത്തിന് ശേഷം ഇന്റര്‍നെറ്റില്‍ തിരഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. അമേരിക്കയിലെ ആഡംബര ജയിലുകള്‍ ഏതൊക്കെ, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയുടെ ക്ലെയിം ലഭിക്കാന്‍ എത്ര കാലമെടുക്കും, നുണ പരിശോധനയ്ക്ക് പൊലീസിന് നിര്‍ബന്ധിക്കാന്‍ സാധിക്കുമോ എന്നൊക്കെയാണ് കോറി റിച്ചിന്‍സ് ഗൂഗിളില്‍ തിരഞ്ഞത്.
കേസില്‍ കഴിഞ്ഞ ദിവസം വിചാരണ നടന്നിരുന്നു. എന്നാല്‍ കോറി റിച്ചിന്‍സിന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ കോറി ജയിലില്‍ തന്നെ തുടരും. ഞെട്ടിക്കുന്ന വിവരങ്ങളാണ് കോറി ഗൂഗിളില്‍ തിരഞ്ഞത്. മയക്കുമരുന്നിന്റെ മാരകമായ അളവ് എത്രയാണ്, മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം മാറ്റാന്‍ സാധിക്കുമോ, ഐ ഫോണിലെ വിവരങ്ങള്‍ എന്നന്നേക്കുമായി മാറ്റാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളും പ്രതി തിരഞ്ഞിരുന്നു.

മരണത്തിന് ശേഷം ഇന്‍ഷൂറന്‍സ് ക്ലെയിം വൈകുന്നത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളും കോറി തിരഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഭര്‍ത്താവ് എറിക് റിച്ചിന്‍സിനെ കോറി കൊലപ്പെടുത്തുന്നത്. അമിതമായ അളവില്‍ മയക്കുമരുന്ന് നല്‍കിയാണ് യുവതി ഭര്‍ത്താവിന്റെ ജീവനെടുത്തത്. തുടര്‍ന്ന് ഇത് സ്വഭാവിക മരണമായി ചിത്രീകരിക്കുകയായിരുന്നു.
ഭര്‍ത്താവിന് മദ്യം നല്‍കിയ ശേഷം ഉറങ്ങാന്‍ പോയെന്നാണ് കോറി പറഞ്ഞത്. താന്‍ പിന്നീട് തിരികെ എത്തിയപ്പോള്‍ ഭര്‍ത്താവിനെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ഈ കഥയാണ് കോറി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ എറിക്കിന്റെ മരണത്തിന് കാരണം അമിതമായ അളവില്‍ മയക്കുമരുന്ന് അകത്തു ചെന്നതാണെന്ന് പൊലീസ് കണ്ടെത്തി.
പിന്നാലെ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കോറി വലിയ തോതില്‍ മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തിയത്. ഫെബ്രുവരി മാസത്തിലും കോറി അമിതമായ അളവില്‍ മയക്കുമരുന്ന് ഭര്‍ത്താവിന് നല്‍കിയിരുന്നു. എന്നാല്‍ അന്ന് എറിക്കിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. മാത്രമല്ല, ഈ സംഭവത്തിന് ശേഷം ഭാര്യ തനിക്ക് വിഷം നല്‍കിയതായി കരുതുന്നെന്ന് എറിക്ക് സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, ഭര്‍ത്താവിന്റെ മരണ ശേഷം കോറി കുട്ടികള്‍ക്കായി ഒരു പുസ്തകം രചിച്ചിരുന്നു. ഭര്‍ത്താവിന്റെ നഷ്ടത്തിലുള്ള ദു:ഖത്തെ കുറിച്ചായിരുന്നു പുസ്തകം. 'ആര്‍ യു വിത്ത് മി' എന്ന പുസ്തകം ഭര്‍ത്താവിന് വേണ്ടിയായിരുന്നു സമര്‍പ്പിച്ചിരുന്നത്. എറിക് മികച്ച ഒരു അച്ഛനായിരുന്നെന്നും ഈ പുസ്തകത്തില്‍ കോറി കുറിച്ചിരുന്നു.












Click it and Unblock the Notifications