18 രൂപയ്ക്ക് പാത്രം കഴുകി ജീവിച്ചു; നിശ്ചയ ദാർഢ്യം കൊണ്ടെത്തിച്ചത് 300 കോടി സാമ്രാജ്യത്തിലേക്ക്, ഇതാണ് കഥ
ബിസിനസ് രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച പല പ്രമുഖരുടെയും കഥകൾ നമ്മൾ വായിച്ചിട്ടും കേട്ടിട്ടുമുണ്ടാകും. അക്കൂട്ടത്തിൽ മാറ്റിനിർത്താൻ പറ്റാത്ത പേരുകളിലൊന്നാണ് ജയറാം ബനൻ. സ്വന്തം അധ്വാനംകൊണ്ട് ഒരു ഹോട്ടൽ ശ്യംഖല തന്നെ കെട്ടിപ്പടുത്തിയ വ്യക്തിയാണ് ജയറാം. രാജ്യത്ത് അങ്ങോളമിങ്ങോളം സാനിധ്യമായി മാറികഴിഞ്ഞ സാഗർ രത്ന റെസ്റ്ററന്റുകളുടെ ഉടമയായ ജയറാം തന്റെ ജീവിതം ആരംഭിക്കുന്നത് ഹോട്ടലിൽ പാത്രം കഴുകുന്ന ആളായിട്ടായിരുന്നു. ഇന്ന് 300 കോടിയുടെ ആസ്തിയ്ക്ക് ഉടമയാണ് ജയറാം.
കർണാടകയിലെ ഉഡുപ്പിയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ് ജയറാം ബനൻ. 1967ൽ മംഗലാപുരത്ത് നിന്ന് മുംബൈയിലെത്തിയ ജയറാം അന്നന്നത്തേനുള്ള വക കണ്ടെത്തുന്നതിനാണ് ഹോട്ടൽ ജീവനക്കാരനാകുന്നത്. പതിമൂന്നാം വയസിൽ പിതാവിന്റെ പോക്കറ്റിൽ നിന്നെടുത്ത കുറച്ച് പണവുമായുള്ള ഒളിച്ചോട്ടമാണ് മുംബൈയിലെത്തിച്ചത്. സ്കൂളിൽ പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നുള്ള ഭയമായിരുന്നു ആ ഒളിച്ചോട്ടത്തിന് കാരണം. എന്നാൽ, തന്റെ ആത്മവിശ്വാസത്തിലും കഠിനാധ്വാനത്തിലും ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അയാൾ തീരുമാനിക്കുകയായിരുന്നു.

മുംബൈയിലെത്തിയ ആദ്യ നാളുകളിൽ ജോലിയില്ലാതയലഞ്ഞ ജയറാമിന് ആദ്യം ലഭിക്കുന്നത് പാത്രം കഴുകാനുള്ള ജോലിയായിരുന്നു. പ്രതിമാസം 18 രൂപയായിരുന്നു കൂലി. തന്റെ കഠിനാധ്വാനം അദ്ദേഹത്തെ ഹോട്ടലിന്റെ നടത്തിപ്പുകാരനാക്കി മാറ്റി. ശമ്പളവും 200 രൂപയായി വർധിച്ചു. പിന്നീട്, 1974-ൽ, അദ്ദേഹം ഡൽഹിയിലേക്ക് താമസം മാറി, 1986-ൽ സാഗർ എന്ന സ്വന്തം റെസ്റ്റോറൻ്റ് തുറക്കുന്നതിന് മുമ്പ് ഒരു കാന്റീൻ നോക്കി നടത്താൻ തുടങ്ങി. തന്റ് ബിസിനസിന്റെ ആദ്യ ദിവസം തന്നെ സാഗർ 408 രൂപ നേടി.
ഭക്ഷണശാലയുടെ ജനപ്രീതി വർധിച്ചപ്പോൾ ജയറാമിന്റെ അർപ്പണബോധവും കഠിനാധ്വാനവും ഫലം കണ്ടു. അദ്ദേഹം വിളമ്പിയ സ്വാദിഷ്ടമായ ദക്ഷിണേന്ത്യൻ പാചകരീതി കൂടുതൽ കൂടുതൽ ആളുകളെ ആകർഷിച്ചു. ജയറാമിന്റെ ഭക്ഷണം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചു. വരുമാനവു. ഈ വിജയത്തിൽ ആവേശഭരിതനായ ജയറാം ഡൽഹിയിലെ ലോധി മാർക്കറ്റിൽ ഒരു ഹോട്ടൽകൂടി തുറന്ന് തന്റ് ബിസിനസ് വിപുലീകരിക്കാൻ തീരുമാനിച്ചു. 20 ശതമാനം ഉയർന്ന വില ഈടാക്കിയിട്ടും, ഉപഭോക്താക്കൾ അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലേക്ക് ഒഴുകുന്നത് തുടർന്നു. ഇതാണ് പിന്നീട് "സാഗർ-രത്ന" എന്ന സംരമഭത്തിന്റെ അടിത്തറ ആയത്. ഇന്ന്, ഈ ശൃംഖലയ്ക്ക് ഡൽഹിയിൽ മാത്രം 30 ലധികം റെസ്റ്റോറന്ററുകളും ഉത്തരേന്ത്യയിൽ 60 ലധികം റെസ്റ്റോറന്റുകളും ഉണ്ട്.
ഇന്ത്യയ്ക്ക് പുറത്തേക്കും തന്റെ റെസ്റ്റോറന്റ് സമ്രാജ്യം വ്യാപിപ്പിച്ച ജയറാം കാനഡ, സിംഗപ്പൂർ, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളിലും ഔട്ട്ലെറ്റുകൾ സ്ഥാപിച്ചു. ഇത് 300 കോടിയിലധികം വാർഷിക വിറ്റുവരവിന് സംഭാവന ചെയ്യുന്നു. സാഗർ രത്‌നയ്‌ക്ക് പുറമേ, 2001-ൽ സ്വാഗത് എന്ന പേരിൽ മറ്റൊരു റെസ്റ്റോററ് ശൃംഖലയും ജയറാം ആരംഭിച്ചു. അദ്ദേഹത്തിൻ്റെ വിജയം കണക്കിലെടുത്ത് ആളുകൾ അദ്ദേഹത്തെ 'ദോശ രാജാവ്' എന്ന് വിളിക്കാറുണ്ട്. ലോകമെമ്പാടുമായി നൂറോളം റെസ്റ്റോറൻ്റുകളുള്ള ജയറാം ഇപ്പോൾ പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്.












Click it and Unblock the Notifications