കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്‌ബോളിനെ പ്രണയിച്ച് ലോകകപ്പിലെ കോടീശ്വനായ റഫറി

  • By Gokul
Google Oneindia Malayalam News

സാവോ പോളോ: ബ്രസീലില്‍ നടക്കുന്ന ഇരുപതാം ലോകകപ്പിലെ കോടീശ്വരനായ റഫറി ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് സ്വീഡന്‍ സ്വദേശിയായ ജൊനാസ് എറിക്‌സണ്‍ ആണ്. ഫുട്‌ബോളിനോടുളള പ്രണയമാണ് കോടിക്കണക്കിന് രൂപ സമ്പാദ്യമുണ്ടെങ്കിലും ഗ്രൗണ്ടില്‍ വിസിലൂതി നടക്കാന്‍ എറിക്‌സണെ പ്രേരിപ്പിക്കുന്നത്. ഏകദേശം 61 കോടിരൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

ലോകകപ്പില്‍ റഫറിയായാല്‍ കിട്ടുന്ന വെറും മുപ്പതു ലക്ഷം മാത്രമാണെന്നോര്‍ക്കുക. ഇതാദ്യമായാണ് ഇദ്ദേഹം ലോകകപ്പിന് റഫറിയാകുന്നത്. അമേരിക്ക-ഘാന മത്സരത്തിലാണ് അരങ്ങേറ്റം. ബ്രസീല്‍-കാമറൂണ്‍ മത്സരവും നിയന്ത്രിച്ച ഇദ്ദേഹം തന്നെയാണ് കഴിഞ്ഞദിവസം നടന്ന അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്റ് മത്സരത്തിനും റഫറിയായത്. ഫുട്‌ബോളിനോടുള്ള പ്രണയമാണ് തന്നെ റഫറി ജോലിയിലെത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.

jonaserikson

1994ല്‍ 20ാം വയല്‍ പ്രൊഫഷണല്‍ റഫറി ആയ വ്യക്തിയാണ് എറികസണ്‍. സ്വീഡിഷ് ലീഗുകളില്‍ സജീവ സാന്നിദ്ധ്യമായ എറിക്‌സണ്‍ 2002ലാണ് ഫിഫ റഫറിയായത്. കഴിഞ്ഞ യൂറോ കപ്പില്‍ വിസിലുമായി മൈതനത്തിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ലോകകപ്പിലേക്ക് അവസരം ലഭിക്കാന്‍ കാരണമായത്. 25 റഫറിമാരാണ് ഇത്തവണ ലോകകപ്പില്‍ ടീമുകളെ നിയന്ത്രിക്കാനായി ബ്രസീലില്‍ എത്തിയിട്ടുള്ളത്.

ഫുട്‌ബോളിന്റെ വേഗത് ഒട്ടേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേഗത്തിനൊപ്പം റഫറിമാരും വേഗത കൂട്ടേണ്ടിവരും. ഫുട്‌ബോള്‍ മൈതാനത്ത് എത്ര നല്ല തീരുമാനങ്ങള്‍ ഉണ്ടായാലും ഒരു മോശം പിഴവിന്റെ പേരിലാണ് പിന്നീട് അയാളെ വിലയിരുത്തുക, എറിക്‌സണ്‍ പറഞ്ഞു. ലോകകപ്പില്‍ പുതുതായി പരീക്ഷിച്ച ഗോള്‍ ലൈന്‍ ടെക്‌നോളജിയെ മറ്റു റഫറിമാര്‍ എതിര്‍ക്കുമ്പോള്‍ അനുകൂലിക്കുന്ന അപൂര്‍വം റഫറിമാരില്‍ ഒരാള്‍കൂടിയാണ് ജൊനാസ് എറിക്‌സണ്‍.

English summary
Jonas Eriksson, World Cup Millionaire referee from sweden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X