Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യാമ്പലം വാതകശ്മശാനം നോക്കുകുത്തിയായി: മൗനം പാലിച്ച് കോര്‍പറേഷന്‍

പയ്യാമ്പലം:വിനോദസഞ്ചാരകേന്ദ്രമായ പയ്യാമ്പലത്തെ വായുമലിനീകരണമൊഴിവാക്കാന്‍ കോര്‍പറേഷന്‍ പണിപൂര്‍ത്തീകരിച്ച ശാന്തി തീരം വാതകശ്മശാനം വീണ്ടും നോക്കുകുത്തിയായി. നേരത്തെ കൊവിഡ് രോഗികളെ ഈ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നുവെങ്കിലും കൊവിഡ് മരണങ്ങള്‍ കുറഞ്ഞതോടെ ഇവിടേക്ക് ഈച്ചപോലും കയറാതായി. വിനോദസഞ്ചാരമേഖലയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന പയ്യാമ്പലം ബീച്ചില്‍ അന്തരീക്ഷമലിനീകരണമൊഴിവാക്കുന്നതിനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സി. എസ്. ആര്‍ ഫണ്ടുപയോഗിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലത്ത് വാതകശ്മശാനം നിര്‍മിച്ചത്.

3.49 കോടി രൂപ ചെലവിട്ടായിരുന്നു നിര്‍മാണം. കണ്ണൂര്‍ കോര്‍പറേഷന്‍ നൂറ്റിയൊന്ന് ദിന കര്‍മപദ്ധതികളുടെ ഭാഗമായാണ് 2020 ജനുവരി 12ന് പയ്യാമ്പലം വാതക ശ്മശാനത്തിന്റെ നിര്‍മാണപ്രവൃത്തി കെ.സുധാകരന്‍ എം.പി അന്നത്തെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സുമാബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഉദ്ഘാടനം ചെയതത്.2021 ജൂലായ് 17ന് കെ.സുധാകരന്‍ തന്നെ ഇന്നത്തെ മേയര്‍ ടി. ഒമോഹനന്റെ അധ്യക്ഷതയില്‍ വാതകശ്മശാനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

knr

അഞ്ച് ബര്‍ണര്‍, അനുശോചന യോഗം ചേരാനുള്ള ഹാള്‍, പരമ്പരാഗത രീതിയില്‍ സംസ്‌കാരം നടത്താനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാതക ശ്മശാനത്തില്‍ നാലു മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ കഴിയുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും രണ്ടു ബര്‍ണറുകള്‍ മാത്രമാണ് സ്ഥാപിക്കപ്പെട്ടത്. പഴയ കേരളീയ മാതൃകയില്‍ മനോഹരമായി നിര്‍മിച്ച ശാന്തിതീരം കൊവിഡ് കാലത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഉപകരിച്ചിരുന്നുവെങ്കിലും കാര്യങ്ങള്‍ സാധാരണഗതിയിലേക്ക് വന്നതോടെ വീണ്ടും പരമ്പരാഗതമായ രീതിയിലേക്ക് തുറന്ന സ്ഥലത്തേക്ക് മാറി. ഇതോടെ വിറകും ചിരട്ടയുടെയും ലഭ്യതകുറവും സ്ഥലസൗകര്യങ്ങളും വീണ്ടും കോര്‍പറേഷനും പരേതരുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും തലവേദനയായി മാറി.

മഴക്കാലത്ത് പയ്യാമ്പലം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ബുദ്ധിമുട്ടും ഇവിടെയെത്തുന്നവര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥല സൗകര്യമില്ലാത്തതുമാണ് അത്യാധൂനിക രീതിയിലുള്ള വാതക ശ്മശാനമെന്ന ആവശ്യത്തിലേക്ക് കോര്‍പറേഷനെ കൊണ്ടു ചെന്നെത്തിച്ചത്. പഴയ വാതക ശ്മശാനം പകുതിയിലേറെ പൊളിച്ചാണ് പുതിയ വാതകശ്മശാനംനിര്‍മിച്ചത്.

പയ്യാമ്പലത്ത് പരമ്പരാഗതമായ രീതിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ 3000 രൂപയാണ് ഈടാക്കുന്നത്. വാതക ശ്മശാനത്തില്‍ ഇതിലും കൂടുതല്‍ നല്‍കണം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ തുക താങ്ങാന്‍ പറ്റാത്തത് കൊണ്ട് തന്നെ പലരും വാതക ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാതെ പരമ്പരാഗതമായ രീതിയിലേക്ക് തന്നെ തിരിച്ചു പോയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാല്‍ കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതുകൂടാതെ മരണാനന്തര ചടങ്ങുകള്‍ വാതകശ്മശാനത്തില്‍ ചെയ്യാന്‍ സൗകര്യമില്ലെന്ന പരാതിയും തിരിച്ചടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+