കേരളം കത്തിക്കാനടക്കം ആഹ്വാനം, ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ആരാധകരായ 17 പേർ അറസ്റ്റിൽ
കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ നിയമ ലംഘനത്തിനും അക്രമത്തിനും ആഹ്വാനം ചെയ്തതിന്റെ പേരില്‍ യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ആരാധകര്‍ അറസ്റ്റില്‍. പതിനേഴ് പേരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നത്. മോഡിഫൈ ചെയ്ത വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വിവരം ഇവര്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. മാത്രമല്ല ഫോളോവേഴ്‌സിനോട് കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ എത്താനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Recommended Video
ഇത് പ്രകാരം നിരവധി പേരാണ് ആര്‍ടിഒ ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ എത്തിയത്. കൂട്ടത്തില്‍ കുട്ടികള്‍ അടക്കമുളളവരുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ച് സംഘം ചേര്‍ന്നതിനും നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനുമാണ് 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വ്‌ളോഗര്‍മാരായ ലിബിനേയും എബിനേയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മാനദണ്ഡം ലംഘിച്ചതിനുമാണ് വ്‌ളോഗര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ആര്‍ടിഒ ഓഫീസില്‍ എത്തിയ പ്രതികള്‍ പിഴ ഒടുക്കാതെ ബഹളം വെയ്ക്കുകയും സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോയിലൂടെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നു എന്നത് അടക്കമുളള ആരോപണങ്ങള്‍ ഉന്നയിക്കുകയുമായിരുന്നു. ബഹളത്തിനിടെ വ്്‌ളോഗര്‍മാര്‍ ഓഫീസിലെ കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ തള്ളിയിട്ട് തകര്‍ത്തതായി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടത് പ്രകാരമാണ് പോലീസ് എത്തി എബിനും ലിബിനും എതിരെ കേസ് എടുത്തത്. കസ്റ്റഡിയിലെടുക്കവേ സോഷ്യല്‍ മീഡിയ ലൈവില്‍ ഇവര്‍ കരയുകയും നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. വ്‌ളോഗര്‍മാരെ തൊട്ടാല്‍ കേരളം കത്തും എന്നത് വരെയായി വെല്ലുവിളികള്‍. അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications