ഇതരസംസ്ഥാനതൊഴിലാളിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മൊബൈൽഫോൺ കവർന്ന പ്രതി അറസ്റ്റിൽ
17 ന് പുലര്‍ച്ചെ 5 മണിക്ക് സൈക്കിളില്‍ ജോലിക്ക് പോവുകയായിരുന്നു കലക്കത്ത മേദിനിപൂര്‍ സ്വദേശി സുല്‍ത്താന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് കവര്‍ച്ച ചെയ്തത്.

തലശേരി: ഷാഡോ പൊലിസ് ചമഞ്ഞു ഇതരസംസ്ഥാനതൊഴിലാളിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു കണ്ണുകാണാതാക്കിയ ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.
തലശേരി നഗരത്തിലെ മുകുന്ദ് ജംഗ്ഷനില്‍ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി നിഖില്‍ കുമാര്‍ എന്ന അഖിലിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കേളകം അടയ്ക്കാ തോടിലെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് .
17 ന് പുലര്‍ച്ചെ 5 മണിക്ക് സൈക്കിളില്‍ ജോലിക്ക് പോവുകയായിരുന്നു കലക്കത്ത മേദിനിപൂര്‍ സ്വദേശി സുല്‍ത്താന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് കവര്‍ച്ച ചെയ്തത്. സി.സി.ടി.വി ക്യാമറയടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലയത്.
ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണ കേസുകളുണ്ട്. ട്രെയിന്‍ കവര്‍ച്ചക്കസിലും പ്രതിയാണ് ഇയാള്‍. മോഷണം നടത്തിയ ശേഷം വീട്ടില്‍ ഒളിച്ച് താമസിക്കുകയാണ് പതിവ്.
പോലീസ് അന്വേഷിച്ചെത്തിയാല്‍ പോലീസിനെതിരെ പരാതി നല്‍കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഒ. വി റോഡില്‍ നടന്ന കവര്‍ച്ചക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്നുപോലീസ് അന്വേഷിച്ച് വരികയാണ്. പോലീസാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടാണ് ഇതരസംസ്ഥാനതൊഴിലാളികളെ കൊളളയടിക്കുന്നത്.
കഴിഞ്ഞ ദിവസം ഒവി റോഡില്‍ എം ആര്‍ എ ബേക്കറിക്ക് സമീപത്ത് വച്ച് കൊല്‍ക്കാത്താസ്വദേശിയായ യുവാവും കൊല്‍ക്കത്ത സ്വദേശി സഞ്്ജയിന്റെ മൊബൈല്‍ ഫോണാണ് പോലീസ് ചമഞ്ഞെത്തിയ യുവാക്കള്‍ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് കവര്‍ന്നത്. രാവിലെ ജേലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം പോലീസാണെന്ന് പരിചയപ്പെടുത്തിയ രണ്ട് യുവാക്കള്‍ എവിടേക്ക് പോകുന്നുവെന്നും ഐഡന്റിറ്റി കാര്‍ഡ് കാണിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഐഡന്റിറ്റി കാര്‍ഡ് പോക്കറ്റില്‍ നിന്ന് എടുക്കുന്നതിനിടെയാണ് കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചത്. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ കവരുകയായിരുന്നു. തലശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാക്കള്‍ മാസ്‌ക്ക് ധരിച്ചിരുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്












Click it and Unblock the Notifications