തില്ലങ്കേരിയിൽ തെയ്യക്കോലത്തിന് മർദ്ദനമേറ്റ സംഭവം; വിശദീകരണവുമായി കോലധാരിയും ക്ഷേത്ര കമ്മിറ്റിയും
ഇരിട്ടി: തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര കമ്മിറ്റിയും കോലധാരിയും രംഗത്തെത്തി. പേരാവൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇവർ ഈക്കാര്യം വ്യക്തമാക്കിയത്. തെയ്യം ആചാരനുഷ്ഠാനങ്ങൾ നടക്കുന്നതിനിടെ വെറും ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും കൈതച്ചാമുണ്ഡി തെയ്യത്തിനിടെ ഇത് പതിവാണെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കർ പറഞ്ഞു. ഉഗ്രരൂപിയായ
തെയ്യത്തെ കണ്ട് ഭയന്നോടിയവർക്ക് പരിക്കേറ്റതോടെയാണ് കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ പ്രശ്നങ്ങളുണ്ടായത്. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെ തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുക്കാരിൽ ചിലർ തല്ലിയത്. രൗദ്ര ഭാവത്തിൽ ആളുകളെ പേടിപ്പിക്കുന്ന തെയ്യമായ കൈതച്ചാമുണ്ഡി കെട്ടിയാടിയത് മുകേഷ് പണിക്കരായിരുന്നു. ആളുകളെ പിന്തുടർന്ന് പേടിപ്പിക്കുന്നതാണ് തെയ്യത്തിന്റെ രീതി. ഇതിനിടയിൽ ചിലർക്ക് പരിക്ക് പറ്റിയത്തൊടെയാണ് സംഘർഷമായത്.

എന്നാൽ അത് വെറും അഞ്ച് മിനിറ്റ് നീണ്ട പ്രശ്നമെന്നും ക്രൂര മർദ്ദനം ഏറ്റെന്ന റിപ്പോർട്ട് ശരിയല്ലെന്നും മുകേഷ് പണിക്കരുടെ വിശദീകരണം. സംഭവത്തിന് ശേഷവും ചടങ്ങുകൾ പതിവുപോലെ നടന്നെന്നും ഉത്സവം സമാപിച്ചതിനു ശേഷം ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തിയെന്നുമാണ് ക്ഷേത്ര കമ്മിറ്റിയും പറയുന്നത്. ആചാരം അടിയിലേക്ക് പോയതോടെ പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ തല്ലിനെ ന്യായീകരിച്ചും തള്ളിയും പ്രതികരണങ്ങളും വ്യാപകമായിരുന്നു. ആചാരം അതിരുവിടരുതെന്നു ചിലർ കുറിച്ചപ്പോൾ, കൈതചാമുണ്ഡി തെയ്യത്തിന്റെ രീതി അറിയാത്തതിന്റെ പ്രശ്നമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇതിനിടയിലാണ് കോലധാരിയുടെ വിശദീകരണം. പുറത്തുവന്നത്.
കണ്ണൂര്‍ ജില്ലയിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രം കെട്ടിയാടുന്ന ഉഗ്രസ്വരൂപിണിയായ തെയ്യമാണ് കൈത ചാമുണ്ഡി തെയ്യം. ബ്രഹ്മാവില്‍ നിന്ന് വരം നേടി രണ്ട് അസുരൻമാര്‍ ജനങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ഇവരെ നശിപ്പിക്കാന്‍ അവതാരമെടുത്ത ഉഗ്ര സ്വരൂപണിയായി കൈത ചാമുണ്ഡി അവതരിച്ചു എന്നതാണ് ഈ തെയ്യത്തിന്‍റെ ഐതിഹ്യം..
ഈ തെയ്യം കെട്ടിയാടുന്ന എല്ലായിടത്തും കര്‍ശന നിയന്ത്രണങ്ങളുണ്ടാവും..
കാവുകളിലെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളെ പേടിപ്പിച്ചും പുറകെ ഓടിയും ഈ തെയ്യം കെട്ടിയാടുമ്പോള്‍ അതൊരു ആസ്വാദനത്തിനപ്പുറം വേറൊരു ചിന്തയും അവിടെ തെയ്യം കാണാൻ വന്നവര്‍ക്കോ തെയ്യം നടത്തുന്നവര്‍ക്കോ ഉണ്ടാവാറില്ല..
അങ്ങനെ ഇവിടെ തെയ്യം കെട്ടിയാടി കൊണ്ടിരിക്കേ ഓടുന്നിനിടയില്‍ ഒരു കുട്ടി താഴെ വീഴുകയും പരിക്ക് പറ്റുകയും ചെയ്തു. അതിന്‍റെ ഭാഗമായി ചെറിയ രീതിയിൽ ഉന്തും തള്ളും നടക്കുകയും അത് തെയ്യം നടത്തിപ്പുകാരും നാട്ടുകാരും ചേര്‍ന്ന് ആ നിമിഷം തന്നെ ആ പ്രശ്നം പരിഹരിക്കുകയും അതിനുശേഷം മണിക്കൂറുകളോളം ആ തെയ്യം കെട്ടിയാടുകയും വളരെ നല്ല രീതിയിൽ തെയ്യം അവസാനിക്കുകയും ചെയ്തതിനു ശേഷം സോഷ്യൽ മീഡിയയിൽ ഇതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു ശേഷമാണ് സംഭവം വിവാദമായത്. കണ്ണൂരിൽ തെയ്യം കെട്ടിയയാൾക്ക് അതിക്രൂരമായ മർദ്ദനമേറ്റുവെന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications