ആറളം ഫാമില്‍ തമ്പടിച്ച ആനകളെ തുരത്തല്‍, പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു
ഇരിട്ടി: ആറളം ഫാമില്‍ നിന്നും കാട്ടാനകളെ തുരത്തുന്ന നടപടി പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച വനംവകുപ്പ് പ്രത്യേക സേനയുടെ തുരത്തല്‍ നടപടികളാണ് നിര്‍ത്തിവെച്ചത്. കാട്ടാനകള്‍ വീണ്ടും പുനരധിവാസ പ്രദേശങ്ങളിലേക്ക് തിരിച്ചെത്തുമെന്ന ആശങ്കയിലാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തിറങ്ങിയത്.
തുടര്‍ന്ന് ചൊവ്വാഴ്ച്ച പകല്‍ ഓടന്‍തോട് ഫാം ഹൗസില്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സംയുക്ത യോഗം വനംവകുപ്പ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈയോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. വനംവകുപ്പിനെ കൂടാതെ, ആറളം ഫാം, പൊലിസ് സേനാംഗങ്ങളുടെ സംയുക്ത സംഘമാണ് ആനകളെ തുരത്താനിറങ്ങിയത്.

ആറളം ഫാം ബ്ളോക്ക് ഒന്ന്, രണ്ട് മൂന്ന് , നാല് എന്നിവടങ്ങളില്‍ നിന്നായി തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനായിരുന്നു പദ്ധതി. തുടര്‍ന്ന് ഈ ബ്ളോക്കുകള്‍ സംരക്ഷിക്കാനായി സ്ഥാപിച്ച സോളാര്‍ വൈദ്യുത വേലി ചാര്‍ജ്ജ് ചെയ്യാനായിരുന്നു തീരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനു ശേഷമാണ് വയനാട്ടില്‍ കാട്ടാന രണ്ടുപേരെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആറളം ഫാമില്‍ നിന്നും തുരത്താന്‍ വനംവകുപ്പ് തീരുമാനിച്ചത്.
ആറളം ഫാമിലെ ബ്ളോക്കുകളില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നത് ആനമതില്‍ നിര്‍മാണത്തിന് ശേഷം മാത്രമാണ് ചെയ്യേണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആനയെ പൂര്‍ണമായും തുരത്തുന്നത് പ്രായോഗികമല്ലെന്നും കാട്ടിലേക്ക് കയറാതെ ആനകള്‍ ജനവാസ മേഖലകളിലേക്ക് നീങ്ങിയാല്‍ എന്തു ചെയ്യുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ഫാമിന്റെ നിലനില്‍പ്പിനെ മാത്രം പരിഗണിച്ചു കൊണ്ടു ആനകളെതുരത്താനിറങ്ങുന്നത് പ്രദേശവാസികളോടുളള വെല്ലുവിളിയാണെന്നും ഇവര്‍ പറയുന്നു. ഈക്കാര്യം ഫാം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനമായി നേരത്തെ നല്‍കിയതാണെന്നും ഈക്കാര്യത്തില്‍ നടപടിയെടുത്തില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
വര്‍ഷങ്ങളായി ഫാമിലെ കൃഷിയിടത്തില്‍ വസിച്ചുവന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തുകയെന്നത് അതീവ അപകടകരമായ കാര്യമാണെന്നാണ് വനംവകുപ്പ് പറയുന്നത്. ആനക്കൂട്ടത്തെ പൂര്‍ണമായി വനത്തിലേക്ക് കയറ്റി വിട്ടില്ലെങ്കില്‍ ജനവാസ കേന്ദ്രത്തിലേക്ക്വീണ്ടും പ്രകോപിതരായി ഇറങ്ങാനുളള സാധ്യതയും കൂടുതലാണ്.
ആറളം ഫാംസ്‌കൂളിന്റെ പ്രവര്‍ത്തനത്തെപ്പോലും ഇതു പ്രതികൂലമായി ബാധിക്കും. പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ തിടുക്കപ്പെട്ടു ആനയെ തുരുത്താനുള്ള തീരുമാനം ദോഷം ചെയ്യുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ആനമതില്‍ നിര്‍മാണം പുരോഗമിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനായി കാത്തിരിക്കണമെന്നും അല്ലെങ്കില്‍ കശുവണ്ടി തോട്ടങ്ങളില്‍ പോകാതെ കാട്ടാനകള്‍ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തുമെന്നാണ് സ്‌കൂള്‍ അധ്യാപകരും പ്രദേശവാസികളും ഒരേ സ്വരത്തില്‍ പറയുന്നത്. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് എഴുപതോളം ആനകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ആനക്കൂട്ടംവിഹരിക്കുന്ന മുന്നൂറ് ഏക്കര്‍ ഫാം ഭൂമിയാണ് വനംവകുപ്പ് തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications