കണ്ണൂർ വിമാനത്താവള ആക്ഷൻ കമ്മിറ്റി ചെയർമാനെ സമരപന്തലിൽ കയറി അക്രമിച്ചു
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ വായാന്തോടിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളആക്ഷൻ കമ്മിറ്റി ചെയർമാൻ രാജീവ് ജോസഫിന് നേരെ സമരപന്തലിൽ കയറിഅക്രമം നടത്തിയ യെന്ന പരാതിയിൽ മട്ടന്നൂർ പൊലിസ് ഒരാൾക്കെതിരെ കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി. കത്തി കൊണ്ടുള്ള തൻ്റെ നേരെയുള്ള വീശൽ തടയുന്നതിനിടെ രാജീവ് ജോസഫിന് കൈക്ക് നിസാരപരിക്കേറ്റു.
ചൊവ്വാഴ്ച്ചരാവിലെ 10.45നാണ് സംഭവം. വായാന്തോടിലെ റോഡരികിലെ നിരാഹാര പന്തലിൽ അതിക്രമിച്ച് കയറിയ മട്ടന്നൂർ വായാന്തോട് സ്വദേശി സമരപന്തലിൽ ഇരിക്കുകയായിരുന്ന രാജീവ് ജോസഫിനെതിരെ കത്തി വീശികൈയിൽ മുറിവേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അക്രമിയെ ഉടൻപിടിച്ചു മാറ്റിയതിനാൽ രാജീവ് ജോസഫ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ മട്ടന്നൂർ പൊലിസ് കസ്റ്റഡിയിലെടുത്തു.അക്രമ വിവരമറിഞ്ഞ് നിരവധി വിവിധ കക്ഷിനേതാക്കൾ സ്ഥലത്തെത്തി.

സംഭവത്തിൽ മട്ടന്നൂർ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളിലായി മട്ടന്നൂർ വായാന്തോടിൽ കണ്ണൂർ വിമാനതാവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ സമരം നടത്തിവരികയാണ്. ഇതിനിടെയാണ് ഇദ്ദേഹത്തെ കത്തി വീശി അക്രമിച്ചത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടെ രാജീവ് ജോസഫിന് കൈക്ക് പോറലേറ്റിട്ടുണ്ട്.
മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം പിന്നീട് ചികിത്സ തേടി. ഇരിക്കൂർ മണ്ഡലം എം.എൽ. എ സജീവ് ജോസഫിൻ്റെ സഹോദരനാണ് രാജീവ് ജോസഫ്. ഏറെക്കാലം ഡൽഹി പി.സി.സിയുടെ ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കണ്ണൂർ വിമാനതാവളത്തിൽ നിന്നും വിദേശ വിമാനങ്ങൾ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചേർന്ന് സമരം നടത്തിവരുന്നത്.
ഈ മാസം 16നാണ് രാജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചത്. വിവിധ സംഘടനകൾ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു രംഗത്തുവന്നിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ മുസ്ലിം ജമാത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കൾ എന്നിവർ കഴിഞ്ഞ ദിവസം പിൻതുണ അറിയിച്ചു കൊണ്ട് സമരപന്തലിൽ എത്തിയിരുന്നു.












Click it and Unblock the Notifications