കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി. ജയരാജന്റെ പേരില്‍ വ്യാജ വാട്‌സാപ്പ് പ്രൊഫൈല്‍, പണം തട്ടിയെടുക്കാന്‍ ശ്രമം

Google Oneindia Malayalam News

കണ്ണൂര്‍: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സി പി ഐ എം നേതാവുമായ പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. വാട്‌സാപ്പില്‍ പി ജയരാജന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പര്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ട് സദാനന്ദന് പി. ജയരാജന്‍ പരാതി നല്‍കിയിട്ടുണ്ട്. പി ജയരാജന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പി ജയരാജന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

DDDS

ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. നേരത്തെയും സംസ്ഥാനത്തെ പല പ്രമുഖരുടേയും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പണം ആവശ്യപ്പെട്ടിരുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നിരുന്നു.

'ദിലീപിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തു.. എന്നുവെച്ച് ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല'; കൊച്ചുപ്രേമന്‍'ദിലീപിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തു.. എന്നുവെച്ച് ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല'; കൊച്ചുപ്രേമന്‍

എന്നാല്‍ മുഖ്യമന്ത്രിയുടെ പേരില്‍ പോലും തട്ടിപ്പ് വ്യാപകമാവുമ്പോഴും പൊലീസിന് അനക്കമില്ലെന്ന ആക്ഷേപം ശക്തമാണ്. ചീഫ് സെക്രട്ടറിയുടെ ചിത്രം വച്ച് നടത്തിയ തട്ടിപ്പില്‍ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് 30,000 രൂപ നഷ്ടമായിരുന്നു. പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐ പി എസ് ഉദ്യോഗസ്ഥനില്‍ നിന്നും പണം തട്ടാനും ശ്രമം നടന്നിരുന്നു. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്.

750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്പരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ...750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്പരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് എന്നും അത്യാവശ്യമായി പണം വേണം എന്നും ഗിഫ്റ്റ് കാര്‍ഡ് വഴി അന്‍പതിനായിരം രൂപ നല്‍കാനും ആയിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തട്ടിപ്പുകാരനാണ് എന്ന് മനസിലാക്കിയ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജയനാഥ് അല്‍പസമയം ചാറ്റ് തുടര്‍ന്നു. പണം നല്‍കാതെ വന്നതോടെ തട്ടിപ്പുകാരന്‍ പിന്‍വാങ്ങുകയായിരുന്നു.

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

English summary
Attempt to extort money in the name of Khadi Board Vice Chairman P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X