കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡ്യൂട്ടിക്ക് ഹാജരാകുമ്പോള്‍ മദ്യപിച്ചാല്‍ കുടുങ്ങും: കണ്ണൂര്‍ വിമാനത്താവളത്തില്‍ ബ്രീത്ത് അനലൈസര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി മദ്യപിച്ച് ജോലിക്കെത്തിയാല്‍ പണിപോകും. ബ്രീത്ത് അനലൈസറിലൂടെ പരിശോധിച്ചതിനു ശേഷമേ ഇനി വിമാനത്താവളത്തിനകത്ത് ജീവനക്കാരെ കയറ്റുന്നു. ഇതിനായുള്ള പരിശോധന കഴിഞ്ഞ ദിവസം മുതല്‍ കിയാല്‍ തുടങ്ങി. മദ്യം,പുകയില ഉത്പന്നങ്ങള്‍ തുടങ്ങി മൂക്കില്‍പൊടി വരെ കണ്ടുപിടിക്കാന്‍ ശേഷിയുള്ളതാണ് ഈ ബ്രീത്ത് അനൈലസര്‍.

 പിഎംസി ബാങ്ക് തട്ടിപ്പ്; എച്ച്ഡിഐഎൽ കമ്പനി മേധാവികൾ അറസ്റ്റിൽ, 3500 കോടിയുടെ ആസ്തി മരവിപ്പിച്ചു പിഎംസി ബാങ്ക് തട്ടിപ്പ്; എച്ച്ഡിഐഎൽ കമ്പനി മേധാവികൾ അറസ്റ്റിൽ, 3500 കോടിയുടെ ആസ്തി മരവിപ്പിച്ചു

വാഹനപരിശോധനയ്ക്കിടെ വാഹനമോടിച്ചയാള്‍ മദ്യപിച്ചിരുന്നുവോ എന്നറിയാനായി സാധാരണയായി പൊലിസാണ് ഊതിനോക്കിക്കുന്ന ബ്രീത്ത് അനൈസലര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെയാണ് പൊലിസ് നിയമലംഘകര്‍ക്കു പിഴയീടാക്കുന്നത്. എന്നാല്‍ വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ഉപയോഗിക്കുന്ന രീതി ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ വിമാനത്താവള സുരക്ഷ ശക്തമാക്കുന്നതിനാണ് പുതിയ സംവിധാനമേര്‍പ്പെടുത്തിയത്.

kannur

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജോലിക്കുകയറുന്നതിനു മുമ്പ് ഇനി ജീവനക്കാര്‍ ബ്രീത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത്. ജീവനക്കാര്‍ മദ്യപിച്ചും മറ്റ് ലഹരി വസ്തുക്കള്‍ കഴിച്ചും ജോലിക്കു ഹാജരാകുന്നുവെന്ന പരാതികള്‍ വിവിധയിടങ്ങളില്‍ നിന്നു ലഭിച്ചതിനെ തുടര്‍ന്നാണ് ഡിജിസിഎയുടെ നടപടി. ഡിസംബര്‍ 31 മുതല്‍ ബ്രീത് അനലൈസര്‍ പരിശോധനയില്ലാതെ വിമാനത്താവളങ്ങളില്‍ ജീവനക്കാരെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം.

ഇതേതുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ ജോലിക്കു ഹാജരാകുമ്പോള്‍ നടത്തേണ്ട ബ്രീത് അനലൈസര്‍ പരിശോധന ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി. ഇതോടെ ജീവനക്കാരില്‍ ഈ പരിശോധന നടത്തുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി കണ്ണൂര്‍ മാറി.

English summary
Breath analyser in Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X