• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുസ്ലിംലീഗ് വനിതാ നേതാവ് സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക്

  • By Desk

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പി കെ രാഗേഷ് മത്സരിച്ചു വീണ്ടും ജയിച്ചാൽ നിലവിലുളള മേയർ സുമാ ബാലകൃഷ്ണൻ യുഡിഎഫ് തീരുമാനപ്രകാരം രാജി വയ്ക്കും. പകരം മുസ്ലിം ലീഗിലെ സി സീനത്ത് പുതിയ മേയറായി ചുമതലയേൽക്കും. കണ്ണുരിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു വനിത മേയറായി അധികാരമേൽക്കുന്നത്. അവശേഷിക്കുന്ന മൂന്ന് മാസമേയുള്ളുവെങ്കിലും മുസ്ലിം ലീഗിനെ സംബന്ധിച്ചിടുത്തോളം ഒരു അഭിമാനകരമായ നേട്ടമാണിത്.

ചാടിപ്പോയ കൊവിഡ് രോഗി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു! നില ഗുരുതരം!

എന്നാൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ജയിക്കാനായി നിലവിൽ യുഡിഎഫിന് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷം മാത്രമേയുള്ളൂ. കഴിഞ്ഞ തവണ മുസ്ലിം ലീഗ് വിമതൻ കെപിഎ സലീമിനെ മറുകണ്ടം ചാടിച്ചാണ് എൽഡിഎഫ് പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയർ കസേരയിൽ നിന്നും ഇറക്കിവിട്ടത്. അതു കൊണ്ടു തന്നെ ഇക്കുറിയും അപ്രതീക്ഷിത നീക്കങ്ങൾ യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

അപകടം മണത്തതു കൊണ്ടു തന്നെ കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ക്കാ​തി​രി​ക്കാ​ൻ യു​ഡി​എ​ഫ് നീ​ക്കം സ​ജീ​വ​മാ​ക്കിയിട്ടുണ്ട്. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കും. 12ന് ​ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്.

കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ സാ​മൂ​ഹ്യഅ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്. പി​കെ​രാ​ഗേ​ഷ് ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ള്ളോ​റ രാ​ജ​ൻ മ​ത്സ​രി​ക്കും.

ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഗേ​ഷ് വി​ജ​യി​ച്ചാ​ൽ മേ​യ​ർ സ്ഥാ​നം സു​മാ ബാ​ല​കൃ​ഷ്ണ​ൻ രാ​ജി​വ​ച്ച് ലീ​ഗി​ന് ന​ൽകാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സുധാകരൻ പറഞ്ഞാരുന്നു.. ശേ​ഷി​ക്കു​ന്ന മൂ​ന്നു മാ​സ​ത്തേ​ക്ക് സി.​സീ​ന​ത്തി​നെ പിൻതുണക്കാനാണ് തീരുമാനം.

മുസ്ലിം ലീ​ഗ് വി​മ​ത​നെ ഒ​പ്പം നി​ർ​ത്തി​യാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്ത് നി​ന്ന് രാ​ഗേ​ഷി​നെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​ത്. ലീ​ഗ് വി​മ​ത​നെ തി​രി​കെ പാ​ള​യ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് ഇക്കുറിതെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച ഭരണാധികാരിയെന്നു കഴിവു തെളിയിച്ച സുമാ ബാലകൃഷ്ണനെ മൂന്ന് മാസത്തേക്കു കൂടി കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. മുസ്ലിം ലീഗിലെ ചിലയാളുകൾക്കും സുമാ ബാലകൃഷ്ണനോട് എതിർപ്പില്ല. എന്നാൽ നേരത്തെയുള്ള ധാരണ പ്രകാരം സി സീനത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിന് തന്നെ മേയർ സ്ഥാനം നൽകണമെന്ന് ലീഗ് ജില്ലാ നേതൃത്വം യുഡിഎഫിന് കത്തു നൽകിയിട്ടുണ്ട്.

English summary
C Zeenath to Kannur corporation mayor position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X