Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ കോര്‍പറേഷനില്‍ കാര്‍ വിവാദം: പികെ രാഗേഷ് യോഗത്തില്‍ നിന്നും വിട്ടുനിന്നു ഇടതുഭരണം തകര്‍ച്ചയിലേക്ക്, അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്റെ പിന്‍തുണയോടെ ഇടതു മുന്നണി ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം വീഴാന്‍ സാധ്യതയേറി. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് വിട്ടു നിന്നു. ഭരണസമിതി ഏകപക്ഷീയമായി നിലപാടെടുക്കുന്നതിലും തന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ നടന്ന യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നോട് ആലോചിക്കാറില്ല. ഇതു പലതവണ മേയറുടെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കടുത്ത സുധാകര വിരോധിയായ പി.കെ രാഗേഷ് യു.ഡി.എഫിന് പിന്തുണ നല്‍കിയതോടെയാണ് വീണ്ടും കോര്‍പറേഷന്‍ ഭരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയത്.

Latha and Ragesh

രാഗേഷ് കോണ്‍ഗ്രസ് പക്ഷത്തേക്ക് ചുവടുമാറ്റുമെന്നും മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും സൂചന നല്‍കുന്നതാണ് പുതിയ ചുവടുമാറ്റം. ഇന്നു നടന്ന കൗണ്‍സില്‍ യോഗത്തില്‍ പി.കെ രാഗേഷ് പങ്കെടുക്കാത്തതും അതിന്റെ തുടര്‍ച്ചയാണെന്നും സൂചനയുണ്ട്. ഭരണസമിതി ഇപ്പോള്‍ ഡെപ്യൂട്ടി മേയറുടെ അഭിപ്രായം വില കല്‍പ്പിക്കാത്തതും ശ്രദ്ധേയമാണ്. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടാലും പി.കെ രാഗേഷിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് സി.പി.എം നേതൃത്വവും.

മേയര്‍ക്ക് ഇന്നോവ ക്രിസ്റ്റ, രാഗേഷിനില്ല കണ്ണൂര്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ മേയറുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാര്‍ എത്തിയെങ്കിലും ഡെപ്യൂട്ടി മേയറുടെ കാര്‍ ഇന്നും എത്തിയില്ല. രണ്ട് കാര്‍ വാങ്ങാനായിരുന്നു നേരത്തെ കൗണ്‍സില്‍ തീരുമാനം. ഇതില്‍ ഒന്ന് ഡെപ്യൂട്ടി മേയര്‍ക്കാണ് നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ രണ്ടാമത്തെ കാര്‍ വേണ്ടെന്ന നിലപാടിലായിരുന്നു ഭരണപക്ഷം. ഇതിലുള്ള അതൃപ്തിയുമാണ് പി.കെ രാഗേഷ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്താത്തിന് കാരണമെന്നു പറയുന്നു.

കോണ്‍ഗ്രസുമായി മഞ്ഞുരുകുന്നു: അവിശ്വാസത്തിന് നീക്കം മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുധാകരാനും ഇടയിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയതോടെ ഇടതുമുന്നണി ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇടതുമുന്നണി നീക്കം തുടങ്ങി.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച രാഗേഷിന്റെ നടപടിയില്‍ എല്‍.ഡി.എഫിന്റെ ഇടയില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ഐക്യജനാധിപത്യ സംരക്ഷണ മുന്നണി എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് എതിരെ പി.കെ രാഗേഷ് മത്സര രംഗത്തുണ്ടായിരുന്നു. പ്രഥമ കണ്ണൂര്‍ കോര്‍പറേഷനില്‍ മിന്നും താരമായി പി.കെ രാഗേഷിന്റെ വിജയം മാറി.

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വിട്ട് നിന്ന രാഗേഷ് നാടകിയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി യു.ഡി.എഫിലെ സി.സമീര്‍ അതോടെ ഡെപ്യൂട്ടി മേയറായി മാസങ്ങള്‍ക്കൊടുവില്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞ പി.കെ രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തു. ഈ കാലയളവില്‍ പി.കെ രാഗേഷും കോണ്‍ഗ്രസ് നേതാക്കളും പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കെ.സുധാകരന്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന നേതൃത്വവും അത് കൈവിട്ടു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഗേഷ് കണ്ണൂരിലെ വിമതരേ സംഘടിപ്പിച്ചാണ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയെതെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല. ഈ തെരഞ്ഞെടുപ്പില്‍ കെ.സുധാകരാനും പി.കെ രാഗേഷും കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് യു.ഡി.എഫിന് പിന്തുണയുമായി രാഗേഷ് മുന്നോട്ട് വന്നത്. തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. അങ്ങനെ കെ.സുധകരാന്‍ വിജയിക്കുകയാണെങ്കില്‍ എല്‍.ഡി.എഫിന് നഷ്ട്ടമാകുന്നത് കണ്ണൂരിലെ പ്രഥമ കോര്‍പറേഷന്‍ ഭരണവും, സിറ്റിംഗ് എം.പിയെയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+