കാര്‍ട്ടൂണിസ്റ്റ് പിഎന്‍ ദിവാകരന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമ്മാനിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വിശ്രമ ജീവിതം നയിക്കുന്ന കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ പി.എന്‍ ദിവാകരന കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ സമ്മാനിച്ചു. കാര്‍ട്ടൂണ്‍ എന്ന കല സമൂഹത്തെ നേരെ നയിക്കാന്‍ സാധിക്കുന്ന ശക്തമായ ആയുധമാണെന്ന് മന്ത്രി പറഞ്ഞു.
കാര്‍ട്ടൂണ്‍ വിമര്‍ശനാത്മകവും ചിന്താത്മകവും നര്മ്മവുമുള്ളത് കൊണ്ട് സാധാരണക്കാരിലേയ്ക്ക് ലളിതമായി സംവദിക്കും. അത്ര ശക്തമായ ഈ കലയെ ആദ്യകാലങ്ങളില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് ഭയമായിരുന്നു. അവര്‍ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്ന കാര്‍ട്ടൂണുകളെ സ്വീകരിച്ചിരുന്നു. വിമര്‍ശനം ഉള്‍ക്കൊണ്ടിരുന്നു. ആ കാലം നമുക്ക് നഷ്ടപ്പെട്ടെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി.

കാര്‍ട്ടൂണ്‍ ചിത്രകലാ രംഗത്ത് നല്കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം ദിവാകരന് നല്‍കിയത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് സുധീര്‍ നാഥ്, അക്കാദമി ട്രഷറര്‍ നൗഷാദ് പി.യു., കാര്‍ട്ടൂണിസ്റ്റ് സുരേന്ദ്രന് വാരച്ചാല്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന്, ആര്‍ട്ടിസ്റ്റ് മഹേഷ് മാറോളി , ജെ പി നിര്‍മ്മലഗിരി , ജയരാജ് വെള്ളൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ചിത്രകലാ പരിഷത്ത് കണ്ണൂര്‍ സോണിന് വേണ്ടി പ്രസിഡണ്ട് കേണല്‍ സുരേശന് വി.പി. ഉപഹാരം നല്കി ആദരിച്ചു.
കണ്ണൂര്‍ ജില്ലയിലെ കോണോക്കരയില് കെ.കെ.അച്യുതന്റേയും, എന്‍.പി.സുകുമാരിയുടേയും മകനായി 1948 ഒക്ടോബര്‍ മാസം 12 നാണ് ദിവാകരന് ജനിച്ചത്. കാര്‍ട്ടൂണ്‍ രംഗത്ത് വളരെ തിളങ്ങി നില്‍ക്കുകയും പിന്നീട് ഈ രംഗം ഉപേക്ഷിക്കുകയും ചെയ്ത ഒട്ടേറെ അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റുകളെ മലയാള കാര്‍ട്ടൂണ്‍ രംഗത്ത് കാണാം. ഈ ശ്രേണിയില്‍പ്പെട്ട കാര്‍ട്ടൂണിസ്റ്റാണ് എന്‍.പി.ദിവാകരന്. കണ്ണൂരില്‍ പോളിടെക്നിക്കില്‍ പഠിക്കുന്ന 1970 കാലത്താണ് ദേശാഭിമാനിയില്‍ ദിവാകരന് കാര്‍ട്ടൂണ്‍ വരച്ചത്.
സുമന് എന്ന പേരിലായിരുന്നു അന്നത്തെ വര. ഇട്ടാമന്‍ എന്ന പേരില്‍ ദേശാഭിമാനിയിലെ ആദ്യകാല ബോക്സ് കാര്‍ട്ടൂണ്‍ വരച്ചത് ദിവാകരനാണ്. പോളിടെക്ക്നിക്ക് പഠനം കഴിഞ്ഞ ഉടനെ ദിവാകരന് മാനന്തവാടി പി.ഡബ്ലു.യു.ഡിയില്‍ ട്രയ്നി എന്‍ജിനിയറായി ജോലി ലഭിച്ചു. പി.ഡബ്ലു.യു.ഡിയില്‍ ജോലി തുടരുന്നതിനിടെ മലയാള മനോരമയിലും മറ്റ് മലയാളം പ്രസിദ്ധീകരണങ്ങളിലും സാമൂഹ്യ കാര്ട്ടൂണുകള് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. മനോരമ ആഴ്ച്ചപ്പതിപ്പില്‍ ദിവാകരന്റേതായി വടക്കന്‍പാട്ടിലെ കഥകള്‍ ചിത്രകഥയായി കുറേ നാള് പ്രസിദ്ധീകരിച്ചു.
ലോറല്‍ ആന്റ് ഹാര്‍ഡി എന്ന ഹാസ്യ താരങ്ങള്‍ അമേരിക്കന്‍ സിനിമാ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച അഭിനേതാക്കളാണ്. ഇവരുടെ വിജയകരമായ പ്രകടനവും ജകീയതയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി ഇവരെ മാറ്റി. ലോറല്‍ ആന്റ് ഹാര്‍ഡി കാര്‍ട്ടൂണ്‍ കോമിക്സുകള്‍ അവരുടെ സിനിമകള്‍ പോലെ തന്നെ ജനങ്ങള്‍ സ്വീകരിച്ചു. ലോറല്‍ ആന്റ് ഹാര്‍ഡിയെ പോലെ ഒരു ചിത്രകഥ മലയാള സിനി സറ്റണ്‍ഡ് മാസികയായിരുന്ന കട്ട്. കട്ടില് ദിവാകരന് വരച്ചു തുടങ്ങി. അത് മലയാള സിനിമയെ പോലെ സൂപ്പര്‍ ഹിറ്റായി.
മെലിഞ്ഞ ശരീര പ്രക്യതമുള്ള ബഹദൂറും, തടിച്ച ശരീര പ്രക്യതമുള്ള അടൂര്‍ ഭാസിയേയും ആയിരുന്നു ലോറല്‍ ആന്റ് ഹാര്‍ഡിക്ക് പകരം മലയാളത്തില്‍ ദിവാകരന് സ്യഷ്ടിച്ചത്. അതോടെ ദിവാകരന് കാര്‍ട്ടൂണ്‍ രംഗത്ത് പ്രശസ്തനായി. ദിവാകരന് ഗോവയില്‍ പി.ഡബ്ലു.യു.ഡിയില്‍ ജൂനിയര്‍ എന്‍ജിനിയറായി ജോലി ലഭിച്ചതോടെ മലയാള കാര്‍ട്ടൂണ്‍ രംഗം ഉപേക്ഷിച്ചു.
ഗോവയില്‍ കഴിഞ്ഞിരുന്ന പത്ത് വര്‍ഷം അവിടുത്തെ ദിനപത്രമായ നവ്ഹിന്ദ് ടൈംസില്‍ കാര്ട്ടൂണുകള് വരയ്ക്കുമായിരുന്നു. ഗോവ വിട്ട് വിദേശത്ത് എസ്എന്‍സി ലാവ്ലിന് എന്ന അന്തര്‍ദേശിയ കമ്പനിയിലടക്കം പല രാജ്യങ്ങളില്‍ പല അന്തര്‍ദേശിയ കമ്പനികളില്‍ 34 വര്‍ഷം ജോലി ചെയ്തു. ഗള്‍ഫ് ഡെയ്ലി ന്യൂസില്‍ കാര്ട്ടൂണുകള് വരയ്ക്കുന്നതോടൊപ്പം മലയാള മനോരമ, ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങളിലും സ്വതന്ത്രമായി കാര്ട്ടൂണുകള് വരച്ചു. തികഞ്ഞ ഇടതുപക്ഷ കാഴ്ച്ചപ്പാടുള്ള, എഴുപത്തി ആറ് വയസിലെത്തി നില്ക്കുന്ന ദിവാകരന് ഇപ്പോള്‍ കണ്ണൂരില്‍ വിശ്രമ ജീവിതം നയിക്കുന്നു. ഭാര്യ എം.സുമ. മൂന്ന് മക്കള്‍. നിതിന്‍, മിതുന്‍, നിരൂപ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications