ഇന്ത്യ അര്‍ബന്‍ ഡാറ്റാ എക്സ്ചേഞ്ചില്‍ ഇടം നേടിയ കണ്ണൂർ കോര്‍പ്പറേഷന് സര്‍ട്ടിഫിക്കറ്റ് കൈമാറി
കണ്ണൂർ:ഇന്ത്യ അര്‍ബ്ബന്‍ ഡാറ്റാ എക്സ്ചേഞ്ചില്‍ ഇടം നേടുന്ന സ്മാര്‍ട്ട് സിറ്റിയല്ലാത്ത ഇന്ത്യയിലെ ആദ്യ കോര്‍പ്പറേഷന്‍ എന്നതും കേരളത്തിലെ ആദ്യ നഗരവുമായി മാറിയ കണ്ണൂര്‍ കോര്‍പ്പറേഷന് ഐ.യു. ഡി. എക്സ് പ്രതിനിധികള്‍ ഔദ്യോഗികമായി സര്‍ട്ടിഫിക്കറ്റ് കൈമാറി.
കണ്ണൂര്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐ.യു.ഡി. എക്സ് സി.ഇ.ഒ ഡോ. ഇന്ദര്‍ ഗോപാല്‍, I ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് സുരേഷ് കുമാര്‍ കെ.കെ എന്നിവരില്‍ നിന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസിന്‍റെ സാന്നിദ്ധ്യത്തില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ കോര്‍പ്പറേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

കേന്ദ്ര ഭവന നഗരകാര്യ വകുപ്പിന് കീഴിലെ വിവരശേഖരണ പ്ലാറ്റ്ഫോമായ ഇന്ത്യന്‍ അര്‍ബന്‍ ഡാറ്റാ എക്സ്ചേഞ്ചില്‍ ) കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നഗരം ഈ പ്ലാറ്റ്ഫോമില്‍ ഇടം പിടിക്കുന്നത്. ഇന്ത്യയിലെ 100 സ്മാര്‍ട്ട് സിറ്റികളില്‍ ഇതുവരെ 34 എണ്ണം മാത്രമേ ഐ യു ഡി എക്സ് പ്ലാറ്റ്ഫോമില്‍ വന്നിട്ടുള്ളൂ.
സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടാത്ത ഒരു നഗരം ഇതില്‍ വരുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആണ്. പ്രത്യേക ആപ്പുപയോഗിച്ച് വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യശേഖരണം, കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും മറ്റും എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന GIS മാപ്പിംഗ് പദ്ധതി തുടങ്ങിയവയാണ് കോര്‍പ്പറേഷനെ ഈ നേട്ടത്തില്‍ എത്തിച്ചത്.
കേരളത്തില്‍ ആദ്യമായി ജി ഐ എസ് മാപ്പിംഗ് നടപ്പിലാക്കിയ കോര്‍പ്പറേഷന്‍ എന്ന നേട്ടം കൈവരിച്ചതും ഈ നേട്ടത്തിന് കാരണമായി. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ റോഡ് നെറ്റ് വര്‍ക്ക് ആപ്പ്, വൈ ഫെ ലൊക്കേഷന്‍സ്, ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാറ്റ ആവശ്യമുള്ളവര്‍ക്ക് ഇതില്‍ ഡാറ്റ റിക്വസ്റ്റ് ചെയ്താല്‍ ബന്ധപ്പെട്ട ഡാറ്റാ പ്രൊവൈഡറുടെ അംഗീകാരം ലഭിച്ചാല്‍ ഡാറ്റ ഉപയോഗിക്കുന്നതിന് സാധിക്കും. എല്ലാം ഡിജിറ്റല്‍ ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ഡാറ്റകള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റിനും സ്മാര്‍ട്ട് സിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നതിനും ഇത് സഹായകമാകും.
ഈ നേട്ടം ഏറെ അഭിമാനകരമാണ് എന്ന് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു. ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളില്‍ തന്നെ ചിലര്‍ക്ക് മാത്രം സാധിച്ചിരുന്ന ഐ.യു.ഡി.എക്സ് പ്രവേശനം കണ്ണൂര്‍ കോര്‍പ്പറേഷന് സാധ്യമായത് വഴി സ്മാര്‍ട്ട് സിറ്റിയിലേക്കുള്ള വലിയ ചുവടുവെപ്പായി മാറിയിരിക്കുകയാണ്. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വിവാദമാകുമ്പോള്‍ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ പിന്തുണയോടെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാന്‍ കോര്‍പ്പറേഷന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, ടി രവീന്ദ്രന്‍, പി വി കൃഷ്ണകുമാര്‍, വി ബാലകൃഷ്മന്‍, കൂക്കിരി രാജേഷ്, പ്രകാശന്‍ പയ്യനാടന്‍, ഇ ടി സാവിത്രി, ശ്രീജ ആരംഭന്‍, സി സുനിഷ, പി കൗലത്ത്, സി എം പത്മജ, ശ്രീലത വി കെ, മിനി അനില്‍ കുമാര്‍, കെ പി റാഷിദ്, കെ പി അബ്ദുള്‍ റസാഖ്, ധനേഷ് മോഹന്‍, ആസിമ സി എച്ച്, അഷ്റഫ് ചിറ്റുള്ളി, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications