• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ലീഗ് സമ്മേളനത്തിലെ മുദ്രാവാക്യം കേട്ടില്ലേ, എന്റെ അച്ഛനെയും വലിച്ചിഴച്ചു'; ലീഗിനെതിരെ മുഖ്യമന്ത്രി

Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലിം ലീഡിനെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഖ്ഫ് വിഷയത്തിലാണ് മുഖ്യമന്ത്രി വീണ്ടും ലീഗിനെ വിമര്‍ശിച്ചത്. സമൂഹത്തില്‍ വര്‍ഗ്ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണ് മുസ്ലിം ലീഗെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നതെന്നും വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മയില്‍ കൈയിന്ന് പോയി, ഇനി ഒട്ടകത്തെ പൊരിക്കാം'; ഫിറോസ് വീണ്ടും ഷാര്‍ജയിലേക്ക്, കൂടെ രതീഷും'മയില്‍ കൈയിന്ന് പോയി, ഇനി ഒട്ടകത്തെ പൊരിക്കാം'; ഫിറോസ് വീണ്ടും ഷാര്‍ജയിലേക്ക്, കൂടെ രതീഷും

അതുകൊണ്ടാണ് സാവകാശം ചര്‍ച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചതെന്നും സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചുവെന്നും ലീഗിന് മാത്രംഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

cmsvideo
  മുഖ്യമന്ത്രിയെ പരസ്യമായി പ്രശംസിച്ച് ശശി തരൂര്‍ എംപി | Oneindia Malayalam
  1

  കണ്ണൂര്‍ പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുസ്ലിം ലീഗ് യൂ ഡി എഫിലെ ഒന്നാമത്തെ പാര്‍ട്ടിയാണെന്ന് ചിലപ്പോള്‍ അവര്‍ കരുതുന്നുവെന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ മുസ്‌ളിംകള്‍ക്ക് രക്ഷയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ലീഗ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ലീഗിന്റെ സമ്മേളനത്തിലെ ആള്‍ക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവര്‍ പ്രചരിപ്പിച്ചുവെന്നും മുസ്ലിമിന്റെ വികാരം പ്രകടിപ്പിക്കാന്‍ എന്ന് പറഞ്ഞ് എത്തിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേട്ടില്ലേയെന്നും സമ്മേളനത്തില്‍ തന്റെ അച്ഛന്റെ പേരും വലിച്ചിഴച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഇത്തവണ പഞ്ചാബില്‍ മത്സരിക്കാന്‍ കര്‍ഷകരും; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചുഇത്തവണ പഞ്ചാബില്‍ മത്സരിക്കാന്‍ കര്‍ഷകരും; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

  2

  നാടിന്റെ വികസത്തിനെതിരെ പ്രതിപക്ഷം നില്‍ക്കന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പൊ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലെയെന്നും ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുതെന്നും വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാന്‍ ഇടയാക്കരുതെന്നും നമ്മുടെ ഇച്ഛാശക്തിക്ക് മുന്നില്‍ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം എന്താണെന്നും നിങ്ങളുള്ളപ്പോള്‍ വേണ്ട എന്നു മാത്രമാണ് യു ഡി എഫ് പറയുന്നതെന്നും എതിര്‍പ്പ് ഉണ്ടെന്നു കരുതി കെ റെയിലില്‍ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

  കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്ക് ഒമൈക്രോണ്‍; രാജസ്ഥാനില്‍ പുതുതായി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്ക് ഒമൈക്രോണ്‍; രാജസ്ഥാനില്‍ പുതുതായി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  3

  എസ്ഡിപിഐക്കെതിരെയും ആര്‍എസ്എസിനെതിരെയു മുഖ്യമന്ത്രി തുറന്നടിച്ചു. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നുവെന്നും സംഘപരിവാറിനെ നേരിടാന്‍ അവര്‍ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികള്‍ കരുതുന്നുവെന്നും തങ്ങള്‍ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്ഡിപിഐ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐയും ആര്‍എസ്എസും പരസ്പരം വളമാകുന്നുവെന്നും വലിയ രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്ക് രോഗമുക്തി, ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്ക് രോഗമുക്തി, ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍

  4

  സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഒമൈക്രോണ്‍ ജാഗ്രതയെ കുറിച്ചും അദ്ദേഹം സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഒമൈക്രോണില്‍ നല്ല ജാഗ്രത കാണിക്കണമെന്നും വാക്‌സിനെടുക്കാത്തവര്‍ വേഗം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ നേരിടുന്നതില്‍ പ്രാദേശിക പാര്‍ട്ടികളെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അതിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകുമെന്നും കണ്ണൂരില്‍ ചേരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  വാക്സിൻ എടുത്തവർക്കും എങ്ങനെ കോവിഡ് വരുന്നു ? ചോദ്യത്തിന് ഉത്തരമുണ്ട്; പഠനം പറയുന്നത് ഇങ്ങനെവാക്സിൻ എടുത്തവർക്കും എങ്ങനെ കോവിഡ് വരുന്നു ? ചോദ്യത്തിന് ഉത്തരമുണ്ട്; പഠനം പറയുന്നത് ഇങ്ങനെ

  English summary
  chief minister pinarayi vijayan criticise muslim league in a conference in kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X