കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ഷിക വ്യവസായ രംഗത്ത് വെയര്‍ ഹൗസുകള്‍ സഹായകമാകും: മുഖ്യമന്ത്രി

Google Oneindia Malayalam News

തലശേരി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വെയര്‍ഹൗസുകള്‍ നാടിന്റെ പുരോഗതിക്കുള്ള ചാലകശക്തിയാണെന്നുംനമ്മുടെ നാട്ടിലെ കാര്‍ഷിക വ്യാവസായിക രംഗത്ത് വെയര്‍ഹൗസുകള്‍ വലിയ തോതില്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഈ രംഗത്തും ആധുനികവല്‍ക്കരണം കടന്നു വരേണ്ടതുണ്ട്. ചരക്കുനീക്കങ്ങളില്‍ വേഗത കൈവരുത്താന്‍വെയര്‍ഹൗസുകളിലെ വിവരങ്ങള്‍ പൂര്‍ണമായും ഞൊടിയിടക്കുള്ളില്‍ ലഭിക്കാന്‍ സ്റ്റോക്ക് വിവരങ്ങള്‍ ഡിജിറ്റലൈസാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ തലശ്ശേരി വെയര്‍ ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

pi

പൊതുമേഖലാ സ്ഥാപനങ്ങളെ നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം. പൊതുവിതരണ രംഗത്ത് വെയര്‍ഹൗസുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ് .സപ്ലൈകോയുടെ ഭക്ഷ്യ ഉത്പന്നങ്ങള്‍ കൂടുതലായും സൂക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വെയര്‍ഹൗസുകളിലാണ്. മടിക്കൈയിലാണ് അടുത്ത വെയര്‍ഹൗസ് സ്ഥാപിക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയര്‍ ഹൗസാണ് തലശ്ശേരി ചോനാടത്തെ കിന്‍ഫ്ര സ്‌മോള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത 3.71 ഏക്കര്‍ ഭൂമിയില്‍ 57100 ചതുരശ്ര അടിയില്‍ 12520 മെട്രിക് ടണ്‍ സംഭരണ ശേഷിയിലാണ് വെയര്‍ ഹൗസ് നിര്‍മ്മിച്ചത്. 12.50 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മാണം. ഉദ്ഘാടന ചടങ്ങില്‍

കെ മുരളീധരന്‍ എം പി അധ്യക്ഷനായി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐഎഎസ്, എ എന്‍ ഷംസീര്‍ എം എല്‍ എ, സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ വി പ്രദീപ് കുമാര്‍, സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഫിനാന്‍സ് ഡയറക്ടര്‍ അനുജ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, എ ശൈലജ, സി പി അനിത ,തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
chief minister pinarayi vijayan inaugrates ware house in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X