കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി.ശശിയുടെ നിയമനം: മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകൾ ചമയ്ക്കുന്നുവെന്ന് എം.വി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിൽ പ്രതികരിച്ച് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. നിയമനത്തെ എതിര്‍ത്ത് കൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി. ജയരാജന്‍ സംസാരിച്ചു എന്ന വാര്‍ത്ത നിഷേധിക്കുകയായിരുന്നു എം.വി ജയരാജന്‍ ചെയ്തത്.

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ശശിയെ സംസ്ഥാന കമ്മിറ്റി യോഗത്തിലാരും വിമര്‍ശിച്ചിട്ടില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.

mv

ഇക്കാര്യം പി.ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയാണ്. ഇ.പി ജയരാജന്‍ എല്‍.ഡി. എഫ് കണ്‍വീനറായതോടെ കണ്ണൂരിന് മികച്ച പരിഗണനയാണ് പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി ലഭിച്ചതെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി.

പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയ തീരുമാനത്തില്‍ താന്‍ വിയോജിപ്പു പ്രകടിപ്പിച്ച വാര്‍ത്ത പി.ജയരാജനും ഇന്ന് നിഷേധിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സമിതിഏകകണ്ഠമായാണ് ശശിയെ ഈ സ്ഥാനത്തേക്കു പരിഗണിച്ചതെന്നും ഭരണ പരിചയമുള്ളയാളാണ് ശശിയെന്നും ജയരാജന്‍ പ്രതികരിച്ചിരുന്നു.

പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നുംമുന്‍കാലത്തെ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന സമിതി യോഗത്തില്‍പി.ജയരാജന്‍ മുന്നറിയിപ്പുനല്‍കിയെന്നായിരുന്നു വാര്‍ത്ത.ശശിതെറ്റുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും ജയരാജന്‍ പറഞ്ഞതായി ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
chief minister pinarayi vijayan political secretary appointment; mv jayarajan reacted over this subject
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X