Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ വിദ്യാർത്ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

പയ്യാമ്പലം: വിദ്യാർത്ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു സ്കൂളിനു മുൻപിലുള്ള മൈതാനം ഇരുമ്പ് വേലി കെട്ടിയടച്ച കൻ്റോൺമെൻ്റിലെ സൈന്യത്തിൻ്റെ നടപടി വിവാദമാകുന്നു.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബർണശേരിയിലെ പയ്യാമ്പലം റോഡിലെ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാകേസെടുത്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. കുട്ടികള്‍ക്ക് കൊണ്ടുവന്ന അരിയും മറ്റു സാധനങ്ങള്‍ ബുധനാഴ്ച അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചുമന്ന് സ്‌കൂളിലെത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ ഡിഫന്‍സ് സെക്യൂരിറ്റി ചീഫിന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

kannur


നൂറിലധികം വര്‍ഷമായി വിദ്യാര്‍ത്ഥികളും സ്‌കൂളധികൃതരും ഉപയോഗിച്ചിരുന്ന സ്‌കൂളിന്റെ മുന്‍ വശത്തെ മൈതാനമാണ് പട്ടാളക്കാര്‍ ഈ ഭൂമി തങ്ങളുടെതാണെന്നും ഇവിടേക്ക് അനുവാദം ഇല്ലാതെ പ്രവേശിക്കാന്‍ പാടില്ലെന്നും ഫോട്ടോഗ്രാഫി നിരോധിച്ചുവെന്നുമുള്ള ബോര്‍ഡും വെച്ച് വഴി അടച്ചത്. ഇതോടെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാലയത്തിലേക്ക് കടന്നുവരാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനിടയിലാണ് കഴിഞ്ഞദിവസം വിദ്യാലയത്തിലേക്ക് ഉച്ചഭക്ഷണത്തിനായി കൊണ്ടുവന്ന അരി സ്‌കൂളിലേക്ക് ലോറിയില്‍ കൊണ്ടുപോകാന്‍ അനുവാദിച്ചില്ല. ഇതിനിടെ അരികൊണ്ടുപോകാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ കലക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ കലക്ടര്‍ പട്ടാള അധികാരികളുമായി ഫോണിലൂടെ ചര്‍ച്ച ചെയ്തുവെങ്കിലും പട്ടാള അധികൃതര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. ഇതേ തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അരി ചുമന്നാണ് പാചകപ്പുരയിലെത്തിച്ചത് ഇതു മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന്

ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിനെ തുടർന്നാണ് ബാലാവകാശ കമ്മിഷൻ്റെ ഇടപെടൽ സംഭവത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തു വന്നിട്ടുണ്ട്. നേരത്തെ സൈന്യം വേലികെട്ടുന്നതിനെതിരെ കെ.സുധാകരൻ എം.പി ഡോ.ടി.ശിവദാസ് എം.പി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ എന്നിവരും രംഗത്തു വന്നിരുന്നു.എന്നാൽ മൈതാനം തുറന്നുകൊടുക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കാൻ പട്ടാളം തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+