കണ്ണൂരില്‍ അമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് മന്ത്രി; റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, കര്‍ശന നടപടി
കണ്ണൂര്‍: സ്വത്തുക്കള്‍ കൈക്കലാക്കുന്നതിന് വൃദ്ധയായ അമ്മയെ മക്കള്‍ മര്‍ദിച്ച സംഭവത്തില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. മാതമംഗലത്താണ് വൃദ്ധയായ അമ്മയെ സ്വത്ത് കൈകലാക്കാന്‍ വേണ്ടി മര്‍ദിച്ചത്. അടിയന്തര നടപടി കൈക്കൊള്ളാന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് വൃദ്ധയായ മീനാക്ഷിയമ്മയെ മക്കള്‍ ചേര്‍ന്ന് മരിദിച്ചത്. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞാണ് നാല് മക്കള്‍ ചേര്‍ന്ന് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിരുന്നു.
നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത
തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് ഒപ്പിടീക്കാനായിരുന്നു സ്വന്തം മക്കളുടെ ശ്രമമമെന്നാണ് പൊലീസ് പറഞ്ഞത്. മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലില്‍ ചവിട്ടി പിടിക്കുകയും ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയായിരുന്നുവെന്നും ശേഷം ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചതാണ്. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദ്ദനം നടക്കുന്ന സമയത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെക്കോഡ് ചെയ്തിരുന്നത്.
രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരാണ് അമ്മയെ മര്‍ദിച്ചത് ഇവരുടെ പേരില്‍ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലാ മക്കള്‍ക്കും സ്വത്ത് വീതം വച്ച് നല്‍കാനായി അമ്മയുടെ ഒപ്പ് വാങ്ങാനാണ് വന്നതെന്നും അമ്മയെ മര്‍ദിച്ചിട്ടില്ലെന്നും മകള്‍ പത്മിനി പറഞ്ഞു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ആക്റ്റ് പ്രകാരമുള്ള അടിയന്തര നടപടിയെടുക്കാനാണ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
രഞ്ജിത്തിന്റെ കൊലപാതകം; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍